പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനം

Posted On: 19 SEP 2018 4:08PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരംഅഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ്‌ഡോ. മുഹമ്മദ് അഷ്‌റഫ് ഗനി ഇന്ന് (2018 സെപ്റ്റംബര്‍ 19) ഇന്ത്യസന്ദര്‍ശിച്ചു. ഇന്ത്യയുംഅഫ്ഗാനിസ്ഥാനും തമ്മിലുള്ള ബഹുമുഖവും, തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ പുരോഗതിഇരു നേതാക്കളുംഅവലോകനം ചെയ്യുകയും അനുകൂലമായിവിലയിരുത്തുകയുംചെയ്തു. ഒരുദശലക്ഷംഡോളര്‍ പിന്നിട്ട ഉഭയകക്ഷിവ്യാപാരത്തിന്റെ പുരോഗതിയില്‍അവര്‍സംതൃപ്തിരേഖപ്പെടുത്തി. ഇക്കൊല്ലംസെപ്റ്റംബര്‍ 12 മുതല്‍ 15 വരെമുംബൈയില്‍സംഘടിപ്പിച്ച ഇന്ത്യാ-അഫ്ഗാനിസ്ഥാന്‍ വ്യാപാര നിക്ഷേപ പ്രദര്‍ശനത്തിന്റെവിജയകരമായ പരിസമാപ്തിയെ  രണ്ട് നേതാക്കളുംഅഭിനന്ദിച്ചു. ഛാബാഹര്‍തുറമുഖംവഴിയും,വ്യോമചരക്ക് ഇടനാഴിവഴിയും ബന്ധപ്പെടല്‍ശക്തിപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യവുംഅവര്‍ പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യവികസനം, മനുഷ്യവിഭവശേഷിവികസനം, അഫ്ഗാനിസ്ഥാനിലെമറ്റ്‌ശേഷിവികസന പദ്ധതികള്‍ തുടങ്ങിയവയില്‍ പുതിയവികസന പങ്കാളിത്തംശക്തിപ്പെടുത്താനും ധാരണയായി.

അഫ്ഗാനിസ്ഥാനിലുംഅവിടത്തെ ജനങ്ങളിലും ഭീകരവാദവും, തീവ്രവാദവുംഅടിച്ചേല്‍പ്പിച്ച വെല്ലുവിളികള്‍ നേരിടുന്നതിനും, സമാധാനവും, അനുരഞ്ജനവും സാധ്യമാക്കുന്നതിന് തന്റെഗവണ്‍മെന്റ്‌കൈക്കൊണ്ട്‌വരുന്ന നടപടികളെകുറിച്ച് പ്രസിഡന്റ് ശ്രീ. ഗനി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 

അഫ്ഗാനിസ്ഥാനെ സമാധാന പൂര്‍ണ്ണവും, ഏവരെയുംഉള്‍ക്കൊള്ളുന്നതുമായഒരുഏകീകൃത ജനാധിപത്യരാഷ്ട്രമായിതുടരുന്നതിന് സഹായിക്കുന്നതരത്തില്‍അഫ്ഗാനിസ്ഥാന്‍ നേതൃത്വംകൊടുക്കുന്ന, അഫ്ഗാനിസ്ഥാന്റെഉടമസ്ഥതയിലുള്ള, അഫ്ഗാനിസ്ഥാന്റെ നിയന്ത്രണത്തിന് കീഴിലുള്ളസമാധാന, അനുരഞ്ജന പ്രക്രിയയ്ക്ക്ഇന്ത്യയുടെ പിന്‍തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ച്‌വ്യക്തമാക്കി.ഇതിലേയ്ക്കുള്ളഅഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക്അഫ്ഗാനിസ്ഥാന്റെസുരക്ഷയും, പരാമാധികാരവുംസംരക്ഷിക്കുന്നതിന് ഇന്ത്യയുടെഅചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.അഫ്ഗാനിസ്ഥാനില്‍വിലപ്പെട്ട നിരവധി ജീവനുകള്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തിയ ഭീകരാക്രമണങ്ങളെയും, അക്രമങ്ങളെയുംഅര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അപലപിച്ച പ്രധാനമന്ത്രി, ഭീകരതയ്‌ക്കെതിരെയുള്ള അഫ്ഗാന്‍ ജനതയുടെയും, ആ രാജ്യത്തെ ദേശീയസുരക്ഷാസേനകളുടെയും പോരാട്ടത്തിന് ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു.

വിവിധ അന്താരാഷ്ട്ര വേദികളിലെ പ്രവര്‍ത്തനങ്ങളില്‍ രണ്ട് രാജ്യങ്ങളുടെയുംകൂടിയാലോചനകളിലും, ഏകോപനത്തിലുംഇരു നേതാക്കളുംസംതൃപ്തിരേഖപ്പെടുത്തി. ഈ സഹകരണംകൂടുതല്‍ശക്തിപ്പെടുത്തുന്നതിനും, സമാധാനവും, ഭദ്രതയും, പുരോഗതിയും, സമൃദ്ധിയും കൈവരിക്കുന്നതിന് തങ്ങളുടെമേഖലാ, അന്താരാഷ്ട്ര പങ്കാളികളുമായികൂടുതല്‍അടുത്ത് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി ശ്രമിക്കാനും ഇരുനേതാക്കളുംതീരുമാനിച്ചു.
ND/MRD 



(Release ID: 1546714) Visitor Counter : 98