പ്രധാനമന്ത്രിയുടെ ഓഫീസ്‌

യു.എസ്.ഐ.ബി.സി. ബോര്‍ഡ് അംഗങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

Posted On: 07 SEP 2018 3:39PM by PIB Thiruvananthpuram

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യാ ബിസിനസ്സ് കൗണ്‍സില്‍ (യു.എസ്.ഐ.ബി.സി.)  ബോര്‍ഡ് അംഗങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

മുംബൈയില്‍ ഈ ആഴ്ച ആദ്യം നടന്ന ഇന്ത്യ ഐഡിയ ഫോറത്തിന്റെ ക്വാറത്തില്‍ ഉരിത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്ല്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനും, തങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹ്യ ബാധ്യത പ്രകാരമുള്ള സേവനങ്ങള്‍ ഇന്ത്യയില്‍ അര്‍ത്ഥവത്തായി വ്യാപിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ ആഗ്രഹം  ബിസിനസ്സ് പ്രമുഖര്‍ പ്രകടിപ്പിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട് വരുന്ന വിവിധ പരിഷ്‌ക്കാരങ്ങളെ കുറിച്ച് പ്രധാനമന്ത്രി കൗണ്‍സില്‍ അംഗങ്ങളോട് വിശദീകരിച്ചു. ഇന്ത്യയില്‍ അപാരമായ നിക്ഷേപ സാധ്യതകളാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി രാജ്യത്തെ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കന്‍ നിക്ഷേപകരെ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയും അമേരിക്കയും ഒരുപോലെ പങ്കിടുന്ന മൂല്യങ്ങള്‍ പരാമര്‍ശിക്കവെ, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ കൂടുതല്‍ വിനിമയത്തിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 



(Release ID: 1545343) Visitor Counter : 95