പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ആഫ്രിക്കന്‍ പര്യടനത്തിനായിയാത്ര പുറപ്പെട്ടു

Posted On: 23 JUL 2018 6:28AM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റുവാണ്ട  ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിയാത്ര പുറപ്പെട്ടു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇതാദ്യമായാണ്‌ റുവാണ്ടയില്‍എത്തുന്നത്. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ട സന്ദര്‍ശിക്കുന്നത്.

ബ്രിക്സ്ഉച്ചകോടി പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം.റുവാണ്ടയില്‍ ജൂലൈ 23, 24, ഉഗാണ്ടയില്‍ജൂലൈ 24, 25, ദക്ഷിണാഫ്രിക്കയില്‍ജൂലൈ 25, 26, 27 എന്നീതീയതികളിലാണ്‌സന്ദര്‍ശനം.
റുവാണ്ടയിലും ഉഗാണ്ടയിലും പ്രസിഡന്റുമാരുമായുള്ള ഉഭയകക്ഷിചര്‍ച്ചകളും പ്രതിനിധിതലചര്‍ച്ചകളും ബിസിനസ് പ്രമുഖരും ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ചകളും നടക്കും. റുവാണ്ടയിലെ വംശഹത്യാസ്മാരകം പ്രധാനമന്ത്രി സന്ദര്‍ശിക്കും. പ്രസിഡന്റ് പോള്‍കഗാമെ മുന്‍കയ്യെടുത്തു നടപ്പാക്കിയ ദേശീയസാമൂഹ്യസുരക്ഷാ പദ്ധതിയായ 'ഗിരിങ്ക'(ഒരുകുടുംബത്തിന് ഒരു പശു)യുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. ഉഗാണ്ടയുടെ പാര്‍ലമെന്റില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഇതാദ്യമായാണ്ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. 
ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന പ്രധാനമന്ത്രി, ബ്രിക്സ്ഉച്ചകോടിയിലും അനുബന്ധ യോഗങ്ങളിലും സംബന്ധിക്കും. അംഗരാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും ഉച്ചകോടിയ്ക്കിടെ നടക്കും. 
കരുത്തുറ്റ വികസന പങ്കാളിത്തവും ഇന്ത്യന്‍ വംശജരുടെ വലിയതോതിലുള്ള സാന്നിധ്യവുംഅടിത്തറയായി നിലകൊള്ളുന്ന ഊഷ്മളവും സൗഹാര്‍ദപരവുമായ ബന്ധമാണ്ഇന്ത്യക്ക് ആഫ്രിക്കയുമായി ഉള്ളത്. പ്രതിരോധം, വാണിജ്യം, സംസ്‌കാരം, കൃഷി, ക്ഷീരമേഖലയിലെസഹകരണംതുടങ്ങിഏറെമേഖലകളിലെനിരവധികരാറുകളും ധാരണാപത്രങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെടും. 
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം പ്രകടമായിവര്‍ധിച്ചിട്ടുണ്ടെന്നു മാത്രമല്ല, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘങ്ങള്‍ 23 തവണ ആഫ്രിക്ക സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ വിദേശനയത്തില്‍ ആഫ്രിക്കയ്ക്കാണ്ഏറ്റവുംകൂടുതല്‍ പ്രാധാന്യം കല്‍പിച്ചു വരുന്നത്. പ്രധാനമന്ത്രിയുടെറുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക സന്ദര്‍ശനം ആഫ്രിക്കയുമായുള്ള നമ്മുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.
ND/MRD 



(Release ID: 1539786) Visitor Counter : 54