മന്ത്രിസഭ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും അയര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും തമ്മില്‍ 2010ല്‍ ഒപ്പുവെച്ച പരസ്പര അംഗീകാര ധാരണാപത്രത്തിനും പുതിയ ധാരണാപത്രത്തിനും മന്ത്രിസഭാ അനുമതി
प्रविष्टि तिथि:
18 JUL 2018 5:33PM by PIB Thiruvananthpuram
അക്കൗണ്ടിങ് സംബന്ധിച്ച അറിവു മെച്ചപ്പെടുത്തുന്നതിനും തൊഴില്‍പരവും ബൗദ്ധികവുമായ വികാസം സാധ്യമാക്കുന്നതിനും അംഗങ്ങളുടെ താല്‍പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും അയര്‍ലന്‍ഡിലെയും ഇന്ത്യയിലെയും അക്കൗണ്ടിങ് മേഖലയുടെ വികസനത്തിനു സൃഷ്ടിപരമായ സംഭാവനകള്‍ അര്‍പ്പിക്കുന്നതിനുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.)യും അയര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും (സി.പി.എ.) തമ്മില്‍ 2010ല്‍ ഒപ്പുവെച്ച പരസ്പര അംഗീകാര ധാരണാപത്ര(എം.ആര്‍.എ.)ത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. പുതിയ എം.ആര്‍.എ. ഒപ്പുവെക്കുന്നതിന് അനുമതിയും നല്‍കി.
ഫലം:
ഇരു രാജ്യങ്ങളിലെയും ഏറ്റവും നല്ല പ്രവര്‍ത്തന മാതൃകകള്‍ മനസ്സിലാക്കാന്‍ ഇരു വിഭാഗത്തെയും അംഗങ്ങള്‍ക്ക് അവസരം ലഭിക്കുകയും അത് പുതിയകാല വിപണിയുടെ ആവശ്യങ്ങളോടു പ്രതികരിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
പശ്ചാത്തലം:
ഇന്ത്യയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി എന്ന തൊഴില്‍ നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ദ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ആക്റ്റ് 1949നു വിധേയമായി രൂപീകൃതമായ ചട്ടപ്രകാരമായ സ്ഥാപനമാണ് ഐ.സി.എ.ഐ. അയ്യായിരം അംഗങ്ങളും വിദ്യാര്‍ഥികളുമായി അയര്‍ലന്‍ഡിലെ പ്രധാന അക്കൗണ്ടന്‍സി സ്ഥാപനമാണ് സി.പി.എ. അയര്‍ലന്‍ഡ്.
(रिलीज़ आईडी: 1539421)
आगंतुक पटल : 84