മന്ത്രിസഭ

ഹോമിയോപ്പതി, പാരമ്പര്യ വൈദ്യശാസ്ത്ര മേഖലകളില്‍ ഇന്ത്യയും ക്യൂബയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 18 JUL 2018 5:38PM by PIB Thiruvananthpuram

ഹോമിയോപ്പതി, പാരമ്പര്യ വൈദ്യശാസ്ത്രമേഖലകളില്‍ ഇന്ത്യയും ക്യൂബയും തമ്മില്‍ ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 ജൂ 22നാണ് ധാരണാപത്രം ഒപ്പിട്ടത്.

അനന്തരഫലം
പാരമ്പര്യ ശെവദ്യശാസ്ത്രം, ഹോമിയോപ്പതി എന്നീ മേഖലകളില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണം ഈ ധാരണാപത്രത്തിലൂടെ വര്‍ദ്ധിക്കും. ഇരു രാജ്യങ്ങളുടെയും പൊതു സാംസ്‌കാരികത പരിഗണിക്കുമ്പോള്‍ ഇത് രണ്ടു രാജ്യങ്ങള്‍ക്കും വളരെയധികം പ്രാധാന്യമുള്ളതുമാണ്.

പശ്ചാത്തലം
ആയുര്‍വേദം, യോഗയും പ്രകൃതിചികിത്സയും, യുനാനി, സിദ്ധ, സൗവ റിഗ്പാ, ഹോമിയോപതി എന്നിവ ഉള്‍ക്കൊള്ളുന്ന പരമ്പരാഗത വൈദ്യശാസ്ത്രം ഇന്ത്യയില്‍ വളരെ സംഘടിതവും ക്രോഡീകരിക്കപ്പെട്ടതും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ആഗോള ആരോഗ്യ സാഹചര്യത്തില്‍ ഈ ചികിത്സാസംവിധാനങ്ങള്‍ വളരെയധികം കാര്യശേഷിയുള്ളതുമാണ്. പാരമ്പര്യവൈദ്യ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ആഗോളാവല്‍ക്കരിക്കുന്നതിനും ആയുഷ് മന്ത്രാലയത്തിന് അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പാരമ്പര്യ വൈദ്യശാസ്ത്ര സമ്പ്രദായ മേഖലയിലെ സഹകരണത്തിനായി മേഖലയിലെ 10 രാജ്യങ്ങളുമായി ധാരണാപത്രങ്ങള്‍ ഉണ്ടാക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ അവര്‍ സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണ സംവിധാനം സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും നല്ല ധാരണയുണ്ടാക്കുന്നതിന് ഇത് സഹായിക്കും. അതോടൊപ്പം ഇന്തോനേഷ്യയിലേക്കുള്ള ഇന്ത്യയുടെ ഔഷധ കയറ്റുമതി വര്‍ധിക്കുന്നതിനും അന്തര്‍ദേശീയ വേദികളില്‍ മികച്ച സഹകരണം ഉറപ്പാക്കുന്നതിനും ധാരണാപത്രം സൗകര്യമൊരുക്കും.



(Release ID: 1539415) Visitor Counter : 72