മന്ത്രിസഭ

നിയമ നീതിന്യായ രംഗത്തെ ഇന്ത്യാ -ബ്രിട്ടണ്‍ സഹകരണം

Posted On: 04 JUL 2018 2:29PM by PIB Thiruvananthpuram

നിയമ നീതിന്യായ രംഗത്ത് ഇന്ത്യയും, ബ്രിട്ടണും തമ്മില്‍ സഹകരണം ഉറപ്പാക്കാനും ഒരു സംയുക്ത കൂടിയാലോചനാ സമിതി രൂപീകരിക്കാനും വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

നിയമ രംഗത്തെ പ്രൊഫഷണലുകള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ മുതലായവരുടെ പ്രവര്‍ത്തന പരിചയം കൈമാറല്‍, അവരുടെ പരിശീലനം വിവിധ കോടതികള്‍, ട്രിബ്യൂണലുകള്‍ മുതലായവയ്ക്ക് മുന്നിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നിയമ സഹായ സംവിധാനം മുതലായവ ധാരണാപത്രത്തിന്റെ പരിധിയില്‍ വരും. സംയുക്ത കൂടിയാലോചന സമിതികള്‍ രൂപീകരിക്കാനും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.
ND  MRD – 556
***



(Release ID: 1537849) Visitor Counter : 78