വനിതാ, ശിശു വികസന മന്ത്രാലയം
വനിതാ ശാക്തീകരണമുറപ്പാക്കുന്നതിനായി കേന്ദ്രമന്ത്രിമാര്‍ക്ക് മനേക ഗാന്ധി കത്തയച്ചു
प्रविष्टि तिथि:
07 JUN 2018 3:44PM by PIB Thiruvananthpuram
വനിതാ ശാക്തീകരണം ഉറപ്പു വരുത്തുന്നതിന് ഗവണ്‍മെന്റിന്റെ വിവിധ വിഭാഗങ്ങളുടെ സ്ഥിരമായ ശ്രദ്ധ ആവശ്യമാണെന്ന് കേന്ദ്ര വനിത, ശിശുവികസന മന്ത്രി ശ്രീമതി മനേക സഞ്ജയ് ഗാന്ധി പറഞ്ഞു. വിവിധ കേന്ദ്രമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കലിനായി മന്ത്രാലയങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി കത്തില്‍ സൂചിപ്പിച്ചു. എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും സ്ത്രീകള്‍ക്കുള്ള പ്രാധാന്യം ഉറപ്പു നല്‍കുന്നതിനായി, ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക വിഭാഗം രൂപീകരിക്കാനും മന്ത്രി കത്തിലൂടെ നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വനിതാ സുരക്ഷയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.
ഐഇ-എബി(07.06.2018)
(रिलीज़ आईडी: 1534884)
आगंतुक पटल : 57