ധനകാര്യ മന്ത്രാലയം

ജിഎസ്ടി വരുമാനം മെയ് മാസത്തില്‍ 94016 കോടി രൂപ

Posted On: 01 JUN 2018 12:31PM by PIB Thiruvananthpuram

    2018 മെയ് മാസം പിരിച്ചെടുത്ത ആകെ ജിഎസ്ടി വരുമാനം 94,016 കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 15,866 കോടി രൂപ സിജിഎസ്ടിയും 21,691 കോടി രൂപ എസ്ജിഎസ്ടിയും, 49,120 കോടി രൂപ ഐജിഎസ്ടിയുമാണ്. 2018 മെയ് 31 വരെ ഫയല്‍ ചെയ്യപ്പെട്ട ജിഎസ്ടിആര്‍ 3 ബി റിട്ടേണുകളുടെ എണ്ണം 62.47 ലക്ഷമാണ്.
    കേന്ദ്ര ഗവണ്‍മെന്റുകളും സംസ്ഥാന ഗവണ്‍മെന്റുകളും നേടിയ വരുമാനം സിജിഎസ്ടിക്ക് 28,797 കോടി രൂപയും എസ്ജിഎസ്ടിക്ക് 34,020 കോടി രൂപയുമാണ്. മെയ് മാസത്തിലെ നികുതി പിരിവ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ശരാശരി മാസ പിരിവായ 89,885 കോടി രൂപയെ അപേക്ഷിച്ച് കൂടുതലാണ്. 2018 മാര്‍ച്ച് മാസത്തിലെ ജിഎസ്ടി നഷ്ടപരിഹാരമായി 2018 മെയ് 29ന് സംസ്ഥാനങ്ങള്‍ക്ക് 6696 കോടി രൂപ നല്‍കി. 2017-18 സാമ്പത്തിക വര്‍ഷം ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ആകെ തുക 47,844 കോടി രൂപയാണ്.

എബി-ബിഎസ്എന്‍(01.06.2018)

 


(Release ID: 1534104)
Read this release in: Tamil , English , Urdu , Marathi