മന്ത്രിസഭ

ഇടത് തീവ്രവാദ ബാധിത മേഖലയില്‍ മൊബൈല്‍ കണക്ടിവിറ്റിക്ക് മന്ത്രിസഭയുടെ അംഗീകാരം

Posted On: 23 MAY 2018 3:49PM by PIB Thiruvananthpuram

10 സംസ്ഥാനങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 96 ജില്ലകളിലെ ഇടത് തീവ്രവാദ ബാധിത പ്രദേശങ്ങളില്‍ (LWE) 4072 ടവ്വര്‍ ലോക്കേഷനുകളില്‍ യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഓബ്ലിഗേഷന്‍ ഫണ്ടിന്റെ (യു.എസ്.എ.എഫ്) സഹായത്തോടെ രണ്ടാം ഘട്ട പദ്ധതിയായി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 7300 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്.

ഇടത് തീവ്രവാദ ബാധിത മേഖലയില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങളായിരിക്കും ഈ ശൃംഖല ഉപയോഗിക്കുക. ജനവാസമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുക വഴി ഈ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടും. ഡിജിറ്റല്‍ മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാകുന്നതോടെ പിന്നാക്ക ഇടത് തീവ്രവാദ ബാധിത മേഖലയിലെ ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും ഗതി വേഗം ലഭിക്കും.

10 സംസ്ഥാനങ്ങളിലെ നിര്‍ദ്ദിഷ്ട ടവര്‍ ലൊക്കേഷനുകള്‍ താഴെപ്പറയും പ്രകാരമാണ് :


ക്രമനമ്പര്‍    സംസ്ഥാനങ്ങള്‍    ജില്ലകള്‍    ടവര്‍ ലോക്കേഷനുകളുടെ എണ്ണം    
1    ആന്ധ്രാ പ്രദേശ്    8    429    
2    ബീഹാര്‍            8    412    
3    ചത്തീസ്ഗഢ്    16    1028    
4    ജാര്‍ഖണ്ട്            21    1054    
5    മധ്യ പ്രദേശ്    1    26    
6    മഹാരാഷ്ട്ര    2    136    
7    ഒഡിഷ                18    483    
8    തെലുങ്കാന    14    118    
9    ഉത്തര്‍ പ്രദേശ്    3    179    
10    പശ്ചിമ ബംഗാള്‍    5    207    
ആകെ    10 സംസ്ഥാനങ്ങള്‍    96    4072    

പശ്ചാത്തലം:
1.     LWE ഒന്നാം ഘട്ട പദ്ധതി
2ജി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇടത് തീവ്രവാദ ബാധിത മേഖലകളില്‍ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍  LWE ഒന്നാം ഘട്ട പദ്ധതി പ്രകാരം അനുവദിച്ച 4080.78 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയായി വരുന്നു.
2.    LWE രണ്ടാം ഘട്ട പദ്ധതി
i)    ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ കൂടിയാലോചനകളില്‍ 10 സംസ്ഥാനങ്ങളിലെ 96 ജില്ലകളില്‍ വിന്യസിച്ചിട്ടുള്ള സേനകളുടെ വാര്‍ത്താ വിനിമയ ആവശ്യങ്ങള്‍ക്കായി 4072 ടവ്വറുകള്‍ നിര്‍ണ്ണയിച്ചിരുന്നു
ii)    രണ്ടാം ഘട്ട പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാങ്കേതികവിദ്യയുടെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ 2ജി, 4ജി സാങ്കേതികവിദ്യ മൊബൈല്‍ കണക്ടിവിറ്റിക്കായി ഉപയോഗിക്കുന്നു.

ND  MRD –421
***



(Release ID: 1533338) Visitor Counter : 103