വനിതാ, ശിശു വികസന മന്ത്രാലയം

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കു കീഴിലുള്ള പുതിയ 244 ജില്ലകളുടെ ദേശീയ സമ്മേളനം നാളെ ചേരും

Posted On: 03 MAY 2018 12:12PM by PIB Thiruvananthpuram

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം സംഘടിപ്പിക്കുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കു കീഴിലുള്ള പുതിയ 244 ജില്ലകളുടെ ദേശീയ സമ്മേളനം നാളെ (2018 മേയ് 4) ന്യൂഡല്‍ഹിയില്‍ ചേരും. 244 ജില്ലകളുടെയും നോഡല്‍ ഓഫീസര്‍മാര്‍, സംസ്ഥാന നോഡല്‍ ഓഫീസര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒരു ദിവസം നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.  കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി മനേകാ ഗാന്ധി മുഖ്യാഥിതിയും, സഹമന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ വിശിഷ്ടാഥിതിയും ആയിരിക്കും. വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി ശ്രീ. രാകേഷ് ശ്രീവാസ്തവ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കു കീഴിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനുള്ള ഉദ്യമങ്ങള്‍, ലിംഗാനുപാതവും ജനനനിരക്കും മെച്ചപ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ, മാനവ വിഭവ വികസന മന്ത്രാലയങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ട അനുഭവപാഠങ്ങള്‍ വിവരിക്കും.
ആശയവിനിമയ സെഷനില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ജില്ലകളിലെ കളക്ടര്‍മാര്‍, കഴിഞ്ഞ മൂന്നുമാസത്തില്‍ കൈകൊണ്ട നൂതന ഇടപെടലുകളെക്കുറിച്ചും വിശദീകരിക്കും.  ഹരിയാന സംസ്ഥാന തല അനുഭവങ്ങള്‍ പങ്കുവെക്കും.  പൊതുസമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള വനിതാ ശിശുവികസന/ സാമൂഹ്യ ക്ഷേമ വകുപ്പിലെയും, വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ   പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, 244 ജില്ലകളില്‍ നിന്നുമുള്ള കമ്മീഷണര്‍മാര്‍, കളക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കുന്നു.
രാജസ്ഥാനിലെ ജുന്‍ജുനുവില്‍ 2018 മാര്‍ച്ച് 8ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ 640 ജില്ലകളിലേക്കുകൂടിയുള്ള ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ വ്യാപനം  പ്രഖ്യാപിച്ചിരുന്നു.  ബഹുമുഖ ഇടപെടലിനുകീഴില്‍ പുതിയ 244 ജില്ലകളാണ് രാജ്യമെങ്ങും പദ്ധതിക്കുകീഴില്‍ കൊണ്ടുവന്നത്. ഇതിനുപുറമെ 166 എണ്ണം ആദ്യമേ പദ്ധതിക്കുകീഴില്‍ കൊണ്ടുവന്നിരുന്നു. ശേഷിച്ച 235 ജില്ലകള്‍  മാധ്യമ പ്രചാരണം വഴിയും ബാഹ്യമായ നിര്‍ദ്ദേശം വഴിയും ഉള്‍പ്പെടുത്തും.
GK MRD –347
***


(Release ID: 1531301)