തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഉമംഗ് ആപ്പ് വഴി പെന്‍ഷന്‍ പാസ്സ്ബുക്ക് സേവനങ്ങള്‍ക്ക് ഇപിഎഫ്ഒ തുടക്കമിട്ടു
Posted On:
03 MAY 2018 12:48PM by PIB Thiruvananthpuram
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫഒ) അതിന്റെ ഗുണഭോക്താക്കള്‍ക്ക് ഉമംഗ് ആപ്പ് വഴി പുതിയ ഇ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങി. വ്യൂ പാസ്സ്ബുക്ക് ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് പെന്‍ഷന്‍ ഉത്തരവ് നമ്പരും, ജനനതീയ്യതിയും പെന്‍ഷന്‍കാര്‍ ചേര്‍ക്കണം. നല്‍കിയ വിവരങ്ങളുടെ പരിശോധനയ്ക്ക് ശേഷം പെന്‍ഷണറുടെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അയക്കും. ഇത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ പെന്‍ഷണറുടെ അവസാന പെന്‍ഷന്‍ ക്രെഡിറ്റ് അടക്കം പേര്, ജനന തിയതി മുതലായ വിവരങ്ങളും കാണിക്കും. സാമ്പത്തിക വര്‍ഷം തിരിച്ചുള്ള പാസ്സ് ബുക്കിന്റെ മുഴുവന്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
ജീവനക്കാര്‍ക്കുള്ള സേവനങ്ങളായ ഇപിഎഫ് പാസ്സ്ബുക്കിന്റെ വിശദാംശങ്ങള്‍, ക്ലെയിമുകള്‍ ഉന്നയിക്കല്‍, അവ പിന്‍തുടരല്‍, തൊഴിലുടമാകേന്ദ്രീകൃത സേവനങ്ങളായ അടച്ച തുകയുടെ വിശദാംശങ്ങള്‍ അറിയല്‍, ടിആര്‍ആര്‍എന്‍ സ്റ്റാറ്റസ് അറിയല്‍, മിസ്സ്ഡ് കാള്‍ വഴിയുള്ള അക്കൗണ്ട് വിവരങ്ങള്‍ അറിയല്‍, എസ്എംഎസ് വഴി അക്കൗണ്ട് വിവരങ്ങള്‍ അറിയല്‍, ഇപിഎഫ്ഒ ഓഫീസ് തിരയല്‍, എസ്റ്റാബ്ലിഷ്‌മെന്റ് തിരയല്‍ തുടങ്ങിയ പൊതു സേവനങ്ങളും നിലവില്‍ ഉമംഗ് ആപ്പ് ലഭ്യമാക്കുന്നുണ്ട്.
GK MRD –346
***
(Release ID: 1531300)
Visitor Counter : 116