ധനകാര്യ മന്ത്രാലയം

കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 15 മുതല്‍ ഇ-വേ ബില്‍ സംവിധാനം നടപ്പാക്കും

Posted On: 10 APR 2018 11:26AM by PIB Thiruvananthpuram

   കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ അന്തര്‍ ജില്ല ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ സംവിധാനം ഈ മാസം 15 -ാം തീയതി (2018 ഏപ്രില്‍ 15) മുതല്‍ പ്രാബല്യത്തില്‍ വരും. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തെലുങ്കാന, ഉത്തര്‍ പ്രദേശ് എന്നിവയാണ് കേരളത്തിന് പുറമേ ഇ-വേ ബില്‍ സംവിധാനം നിലവില്‍ വരുന്ന മറ്റ് സംസ്ഥാനങ്ങള്‍.

ജി.എസ്.റ്റി. കൗണ്‍സില്‍ തീരുമാന പ്രകാരം അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനുള്ള ഇ-വേ ബില്‍ സംവിധാനം ഈ മാസം ഒന്ന് മുതല്‍ക്കാണ് പ്രാബല്യത്തില്‍ വന്നത്. കര്‍ണ്ണാടകത്തില്‍ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനും ഇ-വേ ബില്‍ സംവിധാനം അന്ന് മുതല്‍ തന്നെ നിലവില്‍ വന്നു.

 ഈ മാസം 9 വരെയുള്ള കണക്ക് പ്രകാരം 63 ലക്ഷത്തിലധികം  ഇ-വേ ബില്ലുകള്‍ വിജയകരമായി പുറപ്പെടുവിച്ചിട്ടുണ്ട്.

കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഈ സമ്പ്രദായം വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ചരക്ക് നീക്കം വര്‍ദ്ധിക്കുകയും അതുവഴി രാജ്യത്തൊട്ടാകെ ഒരൊറ്റ ഇ-വേ ബില്‍ സംവിധാനം നിലവില്‍ വരികയും ചെയ്തു.

വ്യാപാര വ്യവസായ മേഖലകളിലെ ചരക്ക് ഗതാഗതം കൈകാര്യം ചെയ്യുന്നവര്‍ ഇ-വേ ബില്‍ സമ്പ്രദായത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ / പേര് ചേര്‍ക്കല്‍ എന്നിവയ്ക്കായി അവസാന ദിവസം വരെ കാത്ത് നില്‍ക്കാതെ ഇ-വേ ബില്‍ പോര്‍ട്ടലായ https://www.ewaybillgst.gov.in ല്‍ എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.



(Release ID: 1528571) Visitor Counter : 70