Economy
2026–27 ലെ ബജറ്റ് ഇന്ത്യയെ ക്ലൗഡ്, എഐ അടിസ്ഥാനസൗകര്യങ്ങളുടെ ആഗോള കേന്ദ്രമാക്കുന്നതിനുള്ള അടിത്തറയൊരുക്കുന്നു
Posted On:
14 FEB 2026 11:45AM
പ്രധാന വസ്തുതകൾ
*ആഗോള പ്രവർത്തനങ്ങൾക്കായി ഇന്ത്യ ആസ്ഥാനമായുള്ള ഡാറ്റാ സെൻ്ററുകൾ ഉപയോഗിക്കുന്ന അർഹരായ വിദേശ ക്ലൗഡ് ദാതാക്കൾക്ക് 2047 വരെ നികുതി ഇളവ് കാലാവധി നിർദ്ദേശിക്കുന്നു
*ആഭ്യന്തര സേവനങ്ങൾക്കുള്ള ഇന്ത്യൻ റീസെല്ലർ ആവശ്യകത, നോട്ടിഫൈഡ് എൻ്റിറ്റികൾ, ഇന്ത്യൻ ഡാറ്റാ സെൻ്ററുകളുടെ ഉപയോഗം എന്നിവയുൾപ്പെടുന്ന ഘടനാപരമായ യോഗ്യതാ ചട്ടക്കൂട്.
*ബന്ധപ്പെട്ട ഡാറ്റാ സെൻ്റർ സ്ഥാപനങ്ങൾക്ക് 15% സേഫ് ഹാർബർ മാർജിൻ നിർദ്ദേശിച്ചുകൊണ്ട് നിലവിലുള്ള നികുതി വ്യവസ്ഥകൾക്ക് കീഴിൽ ആഭ്യന്തര ഇടപാടുകൾ തുടരാൻ അനുവദിക്കുന്നു.
*ഇന്ത്യയെ ആഗോള ക്ലൗഡ്, എ.ഐ. അടിസ്ഥാനസൗകര്യങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള 2026–27 ബജറ്റ് വിഭാവനം ചെയ്യുന്ന വിശാലമായ ഡിജിറ്റൽ, സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ ഭാഗമാണ് ഈ നീക്കം.
ആമുഖം
ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ, ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു പ്രധാന നയ സംരംഭം 2026–27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. സാമ്പത്തിക വളർച്ചയിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ്, AI ഡാറ്റാ സെൻ്ററുകൾ, അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ് എന്നിവയുടെ മുഖ്യ പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യ ആസ്ഥാനമായുള്ള ഡാറ്റാ സെൻ്റർ അടിസ്ഥാനസൗകര്യങ്ങൾ മുഖേന പ്രവർത്തിക്കുന്ന അർഹരായ വിദേശ ക്ലൗഡ് സേവന ദാതാക്കൾക്ക് 2047 വരെ നികുതി ഇളവ് കാലാവധി സർക്കാർ പ്രഖ്യാപിച്ചു.
ആഗോളതലത്തിൽ, നിക്ഷേപത്തിൻ്റെയും സാമ്പത്തിക പ്രവർത്തനങ്ങളുടെയും പ്രധാന ചാലകശക്തിയായി ഡാറ്റാ സെൻ്ററുകൾ ഉയർന്നുവന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന സമ്മേളനം (UNCTAD) വ്യക്തമാക്കുന്നത്, 2025-ൽ ആഗോള ഗ്രീൻഫീൽഡ് പദ്ധതി മൂല്യത്തിൻ്റെ അഞ്ചിലൊന്നിൽ കൂടുതൽ ഡാറ്റാ സെൻ്ററുകളായിരുന്നു എന്നാണ്. പ്രഖ്യാപിച്ച നിക്ഷേപമാകട്ടെ 270 ബില്യൺ യുഎസ് ഡോളറിലധികം വരും. AI കമ്പ്യൂട്ട് ആവശ്യകതയിലും ഡാറ്റാ-ഇൻ്റൻസീവ് ഡിജിറ്റൽ സേവനങ്ങളിലുമുള്ള ദ്രുതഗതിയിലുള്ള വളർച്ച അത്തരം അടിസ്ഥാന സൗകര്യങ്ങളെ ആകർഷിക്കുന്നതിനുള്ള അന്താരാഷ്ട്ര മത്സരം ശക്തമാക്കുകയാണ്.
ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ ദീർഘകാല നികുതി വ്യവസ്ഥ, നിക്ഷേപങ്ങൾക്ക് സ്ഥിരതയും ഉറപ്പും നൽകുകയും, രാജ്യത്തിനുള്ളിൽ ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യം സ്ഥാപിക്കുകയും ചെയ്യുന്നു. 2047 ഓടെ വികസിത് ഭാരത് ദർശനത്തിന് അനുസൃതമായി ആഗോള ഡിജിറ്റൽ മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

എന്താണ് ഈ നയം അവതരിപ്പിക്കാനുള്ള കാരണം
ഉയർന്ന പ്രാരംഭ മൂലധന നിക്ഷേപം, വികസനത്തിന് വേണ്ട ദീർഘ കാലയളവ്, സ്ഥിരതയാർന്നതും സുദൃഢവുമായ നയ സമീപനങ്ങൾ എന്നിവ ഡാറ്റാ സെൻ്ററുകൾക്കും ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങൾക്കും ആവശ്യമാണ്. പ്രത്യേകിച്ച്, കമ്പ്യൂട്ടിംഗ് ഹാർഡ്‌വെയർ, ഊർജ്ജ സംവിധാനങ്ങൾ, കൂളിംഗ് ഇൻഫ്രാസ്ട്രക്ചർ, വൈദഗ്ധ്യമുള്ള മനുഷ്യശക്തി എന്നിവയുമായി ബന്ധപ്പെട്ട ഗണ്യമായ ചെലവുകൾ AI-അധിഷ്ഠിത ഡാറ്റാ സെൻ്ററുകളിൽ ആവശ്യമായി വരുന്നു.
AI കമ്പ്യൂട്ട് ശേഷിയുമായി ബന്ധപ്പെട്ട ആഗോള ആവശ്യകത അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ, വൻതോതിലുള്ള ഡാറ്റാ സെൻ്റർ നിക്ഷേപങ്ങൾ ആകർഷിക്കാൻ രാജ്യങ്ങൾ തമ്മിൽ മത്സരിക്കുന്നു. ദീർഘകാല ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തതാണ് 2047 വരെയുള്ള നികുതി ഇളവ് കാലാവധി. ഇതിലൂടെ ആഗോള ക്ലൗഡ് സർവീസ് ദാതാക്കളെ ആകർഷിക്കാനും, നിർണായക ഡിജിറ്റൽ അടിസ്ഥാനസൗകര്യം രാജ്യത്തിനകത്തുതന്നെ ഉറപ്പിച്ചു നിലനിർത്താനും ഇന്ത്യക്ക് സാധിക്കുന്നു.
എന്താണ് നികുതി ഇളവ് കാലാവധിയുമായി ബന്ധപ്പെട്ട വ്യവസ്ഥ
ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഡാറ്റാ സെൻ്റർ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ ആഗോളതലത്തിൽ ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഒരു വിദേശ കമ്പനിക്ക് 2047 വരെ നികുതി ഇളവ് കാലാവധി പ്രയോജനപ്പെടുത്താൻ അർഹതയുണ്ടെന്ന് ബജറ്റ് വ്യക്തമാക്കുന്നു.
ഈ ചട്ടക്കൂടിന് കീഴിൽ:
*ഇന്ത്യ ആസ്ഥാനമായുള്ള ഡാറ്റാ സെൻ്ററുകൾ മുഖേന നടത്തുന്ന ആഗോള ക്ലൗഡ് പ്രവർത്തനങ്ങളിൽ വിദേശ ക്ലൗഡ് സേവന ദാതാക്കൾക്ക് ലഭിക്കുന്ന വരുമാനം നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് വിധേയമായി ഇന്ത്യൻ നികുതിക്ക് വ്യവസ്ഥയ്ക്ക് വിധേയമാകില്ല.
*ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ ഒരു ഇന്ത്യൻ റീസെല്ലർ സ്ഥാപനം മുഖേനയാണ് വിതരണം ചെയ്യേണ്ടത്, ആഭ്യന്തര ഇടപാടുകൾ നികുതി പരിധിയിൽ തുടരുന്നുവെന്ന് ഉറപ്പാക്കണം.
ഇന്ത്യയുടെ ഡാറ്റാ സെൻ്റർ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തുന്ന ആഗോള ക്ലൗഡ് കമ്പനികൾക്ക് സുസ്ഥിരവും പ്രവചനാത്മകവുമായ നികുതി അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട്, 2026–27 നികുതി വർഷം മുതൽ 2046–47 നികുതി വർഷം വരെയാണ് ഇളവ് ബാധകമാകുന്നത്.

നിർവചിക്കപ്പെട്ട യോഗ്യതാ ചട്ടക്കൂട്
ഘടനാപരമായ ചട്ടക്കൂടിന് കീഴിൽ ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്കാണ് ഇളവ് ലഭ്യമാകുന്നത്. ഒരു വിദേശ ക്ലൗഡ് സേവന ദാതാവിന് നികുതി ഇളവ് കാലാവധി അനുവദിക്കുമ്പോൾ:
*ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരം വിദേശ കമ്പനിയെ അറിയിക്കുന്നു.
*ഇന്ത്യയിൽ ഒരു ഡാറ്റാ സെൻ്റർ പ്രവർത്തിപ്പിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയിൽ നിന്നാണ് ഡാറ്റാ സെൻ്റർ സേവനങ്ങൾ വാങ്ങുന്നത്.
*കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം (MeitY) ഡാറ്റാ സെൻ്റർ സൗകര്യം വിജ്ഞാപനം ചെയ്യുന്നു.
വിദേശ കമ്പനി ഇന്ത്യൻ ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ ഒരു ഇന്ത്യൻ കമ്പനിയായ റീസെല്ലർ സ്ഥാപനം മുഖേനയാണ് നൽകുന്നത്.
ഈ ചട്ടക്കൂട് നിയന്ത്രണ മേൽനോട്ടം ഉറപ്പാക്കുകയും നിർവ്വചിക്കപ്പെട്ട നയ മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോത്സാഹനം പ്രവർത്തനക്ഷമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ആഭ്യന്തര പ്രവർത്തനങ്ങളുടെ നികുതി വ്യവസ്ഥ
നിർദിഷ്ട ചട്ടക്കൂടിന് കീഴിൽ, മറ്റ് ഏതൊരു ആഭ്യന്തര കമ്പനിയുടെയും കാര്യത്തിലെന്നപോലെ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭത്തിനും നികുതി ബാധകമായിരിക്കും. അവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
*റസിഡൻ്റ് ഇന്ത്യൻ ഡാറ്റാ സെൻ്റർ കമ്പനി ആഗോള സ്ഥാപനത്തിന് നൽകുന്ന ഡാറ്റാ സെൻ്റർ സേവനങ്ങൾ;
*റസിഡൻ്റ് ഇന്ത്യൻ റീസെല്ലർ സ്ഥാപനം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങളുടെ പുനർവിൽപ്പന നടത്തുമ്പോൾ.
കൂടാതെ, ഇന്ത്യൻ ഡാറ്റാ സെൻ്റർ വിദേശ കമ്പനിയുടെ അനുബന്ധ സ്ഥാപനമാണെങ്കിൽ (കോസ്ററ് പ്ലസ് സെൻ്റർ), ചെലവിൽ 15 ശതമാനം സുരക്ഷിത മാർജിൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
സേഫ് ഹാർബർ മാർജിൻ
"സേഫ് ഹാർബർ മാർജിൻ" (ആദായനികുതി നിയമപ്രകാരം) എന്നത്, നിർദ്ദിഷ്ട വ്യവസ്ഥകളും നിബന്ധനകളും പാലിക്കുന്നുണ്ടോ എന്ന് വിശദമായ പരിശോധന കൂടാതെ, ചില അന്താരാഷ്ട്ര ഇടപാടുകൾക്കായി നികുതിദായകൻ പ്രഖ്യാപിക്കുന്ന ഒരു നിശ്ചിത ലാഭ വിഹിതത്തെയാണ് സൂചിപ്പിക്കുന്നത്.
വിശാലമായ സാങ്കേതിക ആവാസവ്യവസ്ഥ സംരംഭങ്ങളുമായുള്ള ബന്ധം
ഇന്ത്യയുടെ സാങ്കേതികവിദ്യ, ഡിജിറ്റൽ നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള 2026–27 ബജറ്റ് നടപടികളുടെ ഭാഗമാണ് നികുതി ഇളവ് കാലാവധി. സെമികണ്ടക്ടർ രൂപകൽപ്പനയും പദാർത്ഥങ്ങളും മുതൽ ഇലക്ട്രോണിക്സ് ഘടകങ്ങൾ, ഐടി സേവനങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വരെയുള്ള സാങ്കേതിക മൂല്യ ശൃംഖലയുടെ വിവിധ തലങ്ങളെ ഈ സംരംഭങ്ങൾ അഭിസംബോധന ചെയ്യുന്നു.

ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) 2.0
ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണ ശേഷി സ്ഥാപിക്കുന്നതിനുള്ള മുൻകാല ഉദ്യമങ്ങളെ അടിസ്ഥാനമാക്കി, ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0 ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. ഇനിപ്പറയുന്നവയിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു:
*ഇന്ത്യയിൽ സെമികണ്ടക്ടർ ഉപകരണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും
*സെമികണ്ടക്ടർ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ നിർമ്മാണം
*സെമികണ്ടക്ടർ രൂപകല്പനാ ആവാസവ്യവസ്ഥയുടെ വികാസം
*പ്രതിഭാ വികസന സംരംഭങ്ങളുടെ ശാക്തീകരണം
2026–27 സാമ്പത്തിക വർഷത്തിൽ ISM 2.0 നായി ₹1,000 കോടി വകയിരുത്തിയിട്ടുണ്ട്. ഡാറ്റാ സെൻ്ററുകളും അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾക്ക് അടിത്തറയിടുന്ന കോർ ഇലക്ട്രോണിക്സ് നിർമ്മാണ ശേഷികളുടെ വികസനത്തെ ഈ സംരംഭം പിന്തുണയ്ക്കുന്നു.
ഇലക്ട്രോണിക്സ് ഘടകഭാഗ നിർമ്മാണ പദ്ധതി (ഇലക്ട്രോണിക്സ് കമ്പോണൻ്റസ് മാനുഫാക്ചറിംഗ് സ്കീം -ECMS)
2026–27 ബജറ്റിൽ ഇലക്ട്രോണിക്സ് ഘടകഭാഗ നിർമ്മാണ പദ്ധതിയ്ക്കുള്ള വിഹിതം ഏകദേശം ₹22,000 കോടിയിൽ നിന്ന് ₹40,000 കോടിയായി വർദ്ധിപ്പിച്ചു. പ്രതീക്ഷകളെ മറികടക്കുന്നതും ശക്തമായ വ്യവസായ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതുമായ 149 അപേക്ഷകളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ചത്.
വിശാലമായ ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥയുടെ ഭാഗമായി പദ്ധതിക്ക് കീഴിലുള്ള ഇലക്ട്രോണിക്സ് ഘടക ഭാഗങ്ങളുടെ ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുന്നതിനായണ് ഈ വിഹിതം വർദ്ധിപ്പിച്ചത്.
ഐടി സേവനങ്ങളുടെ ലളിതവത്ക്കരണവും സേഫ് ഹാർബർ വ്യവസ്ഥകളും
ഐടി സേവനങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി മേഖലകളിൽ ഒന്നായി തുടരുന്നു, 220 ബില്യൺ യുഎസ് ഡോളറിലധികമാണ് കയറ്റുമതി. നികുതി സ്ഥിരതയും വ്യവസായ വളർച്ചയും ഉറപ്പാക്കുന്നതിന്, ബജറ്റ് ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നു:
*സോഫ്റ്റ്‌വെയർ വികസന സേവനങ്ങൾ, ഐടി-അധിഷ്ഠിത സേവനങ്ങൾ, നോളെജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്, ഗവേഷണ വികസന സേവനങ്ങൾ എന്നിവയെ ഇൻഫർമേഷൻ ടെക്‌നോളജി സേവനങ്ങൾ എന്ന ഒറ്റ വിഭാഗത്തിൽ ഉൾപ്പെടുത്തുക.
*15.5 ശതമാനത്തിൻ്റെ പൊതുവായ സേഫ് ഹാർബർ മാർജിൻ
*സേഫ് ഹാർബർ ലഭിക്കുന്നതിനുള്ള പരിധി ₹300 കോടിയിൽ നിന്ന് ₹2,000 കോടിയായി ഉയർത്തൽ
*ഓട്ടോമേറ്റഡ്, റൂൾ അധിഷ്ഠിത പ്രക്രിയയിലൂടെയുള്ള അംഗീകാരങ്ങൾ
*ഐടി സേവനങ്ങൾക്കായുള്ള യൂനിലാറ്ററൽ അഡ്വാൻസ് പ്രൈസിംഗ് എഗ്രിമെൻ്റ് (APA) പ്രക്രിയ വേഗത്തിലാക്കൽ
യൂനിലാറ്ററൽ അഡ്വാൻസ് പ്രൈസിംഗ് എഗ്രിമെൻ്റ് (APA)
ആദായനികുതി നിയമപ്രകാരം യൂനിലാറ്ററൽ അഡ്വാൻസ് പ്രൈസിംഗ് എഗ്രിമെൻ്റ് (APA) എന്നത് ഒരു നികുതിദായകനും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡും (CBDT) തമ്മിൽ ഒരു നിശ്ചിത കാലയളവിലേക്ക് നിർദ്ദിഷ്ട അന്താരാഷ്ട്ര ആഭ്യന്തര ഇടപാടുകൾക്ക് ഈടാക്കുന്ന മൂല്യം മുൻകൂട്ടി നിർണ്ണയിക്കുന്നതിനുള്ള കരാറിനെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ക്ലൗഡ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ
രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിനും വിവിധ മേഖലകളിലുടനീളം AI- അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിനും അനുസൃതമായി ഇന്ത്യയുടെ ക്ലൗഡ്, ഡാറ്റാ സെൻ്റർ ആവാസവ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുന്നു.
ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ, സർക്കാർ ക്ലൗഡ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ദേശീയ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ GI ക്ലൗഡ് (MeghRaj) സ്ഥാപിതമായി. നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്റർ (NIC) മുഖേന ഇ-ഗവേണൻസ് സേവനങ്ങൾ നൽകുന്നതിന് MeghRaj സുരക്ഷിതവും, വിപുലീകരിക്കാവുന്നതും, ലളിതവുമായ ക്ലൗഡ് സൗകര്യങ്ങൾ നൽകുന്നു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന എംപാനൽ ചെയ്ത ദാതാക്കളുടെ പിന്തുണയുള്ള വിവിധ ഘട്ട സുരക്ഷാ ചട്ടക്കൂടുകളോടെയാണ് നാഷണൽ ഡാറ്റാ സെൻ്ററുകൾ പ്രവർത്തിക്കുന്നത്.
ഇന്ത്യയുടെ ക്ലൗഡ് ഡാറ്റാ സെൻ്റർ ശേഷി ഏകദേശം 1,280 മെഗാവാട്ടിൽ എത്തിയെന്നും 2030 ആകുമ്പോഴേക്കും നാലോ അഞ്ചോ മടങ്ങ് വളരുമെന്നും വ്യവസായ മേഖലയിലെ കണക്കുകൾ സൂചിപ്പിക്കുന്നു, ഇത് ഡിജിറ്റൽ, AI അടിസ്ഥാന സൗകര്യങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ പ്രതിഫലിപ്പിക്കുന്നു.
AI, ക്ലൗഡ് ഡാറ്റാ സെൻ്റർ അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണം
ആധുനിക ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ നട്ടെല്ലാണ് ഡാറ്റാ സെൻ്ററുകൾ, പ്രത്യേകിച്ച് AI-കേന്ദ്രീകൃത സൗകര്യങ്ങൾ. ഇന്ത്യയുടെ ഡാറ്റാ സെൻ്റർ മേഖലയിൽ ഏകദേശം 70 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപം നടന്നു വരികയാണ്. പ്രഖ്യാപിച്ച പദ്ധതികളിൽ 90 ബില്യൺ യുഎസ് ഡോളർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് വിപുലീകരണത്തിൻ്റെ ഗതിവേഗം ചൂണ്ടിക്കാട്ടുന്നു.
2047 വരെ കാലാവധിയുള്ള നിർദ്ദിഷ്ട നികുതി ചട്ടക്കൂട് അത്തരം മൂലധന-തീവ്ര നിക്ഷേപങ്ങൾക്ക് ദീർഘകാലീനമായ നയ സ്ഥിരത നൽകുന്നു. വിദേശ ക്ലൗഡ് ദാതാക്കൾക്കുള്ള നികുതി ഇളവ് കാലാവധി, 2026–27 ബജറ്റിൽ പ്രഖ്യാപിച്ച വിപുലമായ സാങ്കേതിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0, ഇലക്ട്രോണിക്സ് ഘടക ഭാഗ നിർമ്മാണ പദ്ധതിക്കുള്ള വർദ്ധിച്ച വിഹിതം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണത്തെ ശക്തിപ്പെടുത്തുന്നു. ഈ നടപടികൾ സംയുക്തമായി, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളേയും ഇലക്ട്രോണിക്സ് ഉത്പാദന ശേഷിയെയും വിപുലീകരിക്കുന്നു.
എഐ ഡാറ്റ സെൻ്റർ അടിസ്ഥാനസൗകര്യങ്ങളിലെ ആഗോള നയ വേഗത
പ്രധാന സാമ്പത്തിക മേഖലകളിൽ, വൻതോതിലുള്ള വിന്യാസവും ദീർഘകാല നിക്ഷേപവും പ്രാപ്തമാക്കുന്ന നയങ്ങളിലൂടെ AI ഡാറ്റാ സെൻ്ററുകളും അനുബന്ധ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും കൂടുതലായി പിന്തുണയ്ക്കപ്പെടുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ, "ഡാറ്റാ സെൻ്റർ ഇൻഫ്രാസ്ട്രക്ചറിൻ്റെ ഫെഡറൽ പെർമിറ്റിംഗ് ആക്സിലറേറ്റിംഗ്" (ഡാറ്റ സെൻ്റർ അടിസ്ഥാനസൗകര്യത്തിൻ്റെ ഫെഡറൽ അനുമതിപ്രക്രിയ ത്വരിതപ്പെടുത്തൽ)
എന്ന പേരിലുള്ള പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് ഉത്തരവ് വലിയ AI ഡാറ്റാ സെൻ്റർ പ്രോജക്റ്റുകളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്നു.ഈ ഉത്തരവ് താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കുന്നു:
*ദ്രുതഗതിയിലുള്ള നിയന്ത്രണ, അനുമതി പ്രക്രിയകൾ
*ഡാറ്റാ സെൻ്റർ വികസനത്തെ പിന്തുണയ്ക്കുന്നതിന് ഫെഡറൽ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗം
*ഊർജ്ജ സംവിധാനങ്ങൾ, സെമികണ്ടക്ടറുകൾ, നെറ്റ്‌വർക്കിംഗ് എന്നിവയ്ക്കുള്ള പിന്തുണ
*ഡാറ്റാ സെൻ്ററുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ, ഡാറ്റ സംഭരണ അടിസ്ഥാന സൗകര്യങ്ങൾ
*വായ്പകൾ, ഗ്രാൻ്റുകൾ, നികുതി ആനുകൂല്യങ്ങൾ, ഓഫ്‌ടേക്ക് കരാറുകൾ എന്നിവ പോലുള്ള സാമ്പത്തിക പിന്തുണാ സംവിധാനങ്ങൾ
100 മെഗാവാട്ടിൽ കൂടുതൽ പുതിയ ലോഡ് ആവശ്യമുള്ള വൻതോതിലുള്ള ഡാറ്റാ സെൻ്റർ പ്രോജക്ടുകളെ ഉത്തരവ് നിർവചിക്കുന്നു, ഇത് AI അടിസ്ഥാന സൗകാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൻ്റെ തോത് സൂചിപ്പിക്കുന്നു.
അതേസമയം, ചൈനീസ് AI, ക്ലൗഡ് ദാതാക്കൾ ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഗോൾഡ്മാൻ സാച്ച്സ് റിസർച്ച് അഭിപ്രായപ്പെടുന്നു. AI ചിപ്പുകൾ, ഹാർഡ്‌വെയർ വിതരണ ശൃംഖലകൾ, വിദേശ ഡാറ്റാ സെൻ്റർ ശേഷി എന്നിവയിലെ വിപുലീകരണത്തിനൊപ്പം, ഡാറ്റാ സെൻ്ററുകളിൽ ചൈനീസ് സ്ഥാപനങ്ങൾ ഗണ്യമായ നിക്ഷേപം നടത്തുമെനും പ്രതീക്ഷിക്കപ്പെടുന്നു. AI മുന്നേറ്റത്തിനും ഡിജിറ്റൽ സേവനങ്ങളുടെ വികാസത്തിനും അടിസ്ഥാന ആവശ്യകതയായി അടിസ്ഥാന സൗകര്യ വികസനം കണക്കാക്കപ്പെടുന്നുവെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
ദേശീയ സാങ്കേതികവിദ്യയിലും വ്യാവസായിക തന്ത്രങ്ങളിലും AI, ക്ലൗഡ് ഡാറ്റാ സെൻ്റർ അടിസ്ഥാനസൗകര്യങ്ങളുടെ തന്ത്രപരമായ കേന്ദ്രീകരണത്തെ ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യ ആസ്ഥാനമായ ഡാറ്റാ സെൻ്ററുകൾ ഉപയോഗിക്കുന്ന ക്ലൗഡ് സേവനങ്ങൾക്കായുള്ള ഇന്ത്യയുടെ ദീർഘകാല നികുതി ഘടന, ദീർഘകാല പ്രോജക്റ്റ് സൈക്കിളുകളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യകതയും സ്വഭാവ സവിശേഷതകളുള്ള മൂലധന-തീവ്ര മേഖലയിൽ നയ വ്യക്തതയും നിക്ഷേപ സ്ഥിരതയും ഉറപ്പാക്കുന്നു.
ഉപസംഹാരം
2026–27 ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് കാലാവധി, ഇന്ത്യയിലെ ആഗോള ക്ലൗഡ്, AI അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾക്ക് 2047 വരെ ദീർഘകാല നയസ്ഥിരത ഉറപ്പുനൽകുന്നു. ഈ ചട്ടക്കൂട്, മൂലധന-തീവ്ര മേഖലയിൽ നിക്ഷേപങ്ങൾക്ക് വ്യക്തതയും പ്രവചനാത്മകതയും നൽകുന്നതിനൊപ്പം, കൃത്യമായി നിർവ്വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങളിലൂടെയും ആഭ്യന്തര പ്രവർത്തനങ്ങളുടെ തുടർ നികുതിയിലൂടെയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നു.
സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് ഉത്പാദനം, ഐടി മേഖലാ പരിഷ്‌കരണങ്ങൾ എന്നിവയ്ക്കനുപൂരകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ നടപടികൾ, ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഏകോപിത തന്ത്രത്തെ പ്രതിഫലിപ്പിക്കുന്നു. AI അടിസ്ഥാന സൗകര്യത്തിനായുള്ള ആഗോള മത്സരം രൂക്ഷമാകുന്ന കാലഘട്ടത്തിൽ, ക്ലൗഡ്, ഡാറ്റാ സെൻ്റർ നിക്ഷേപത്തിനുള്ള വിശ്വസനീയവും ദീർഘകാലീനവുമായ ലക്ഷ്യസ്ഥാനമായി ഇന്ത്യയെ ഈ നയം സ്ഥാപിക്കുന്നു.
സൂചനകൾ
****
(Explainer ID: 157374)
आगंतुक पटल : 6
Provide suggestions / comments