Rural Prosperity
ഒരു രാജ്യം, ഒരു റേഷൻ കാർഡ് (One Nation, One Ration Card)
प्रविष्टि तिथि:
12 NOV 2026 11:45 AM
അതിരുകളില്ലാത്ത ഭക്ഷ്യസുരക്ഷ
ഭക്ഷ്യധാന്യ ലഭ്യതയിൽ പരിവർത്തനം : കൈമാറ്റ സൗകര്യത്തിൽ നിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്നതിലേക്ക്
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് 2019-ൽ ആരംഭിച്ച പദ്ധതിയാണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് (ONORC). പൊതുവിതരണ സംവിധാനത്തിലെ (PDS) സുപ്രധാന പരിഷ്കാരമാണിത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻ്റെ (NFSA) പരിധിയിൽ വരുന്ന റേഷൻ കാർഡ് ഉടമകൾക്കും ഗുണഭോക്താക്കൾക്കും രാജ്യവ്യാപകമായി എവിടെയും റേഷൻ കാർഡ് ഉപയോഗിക്കാനുള്ള സൗകര്യം ഈ പദ്ധതി ഉറപ്പാക്കുന്നു.സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിനുള്ള നിയമപരമായ അവകാശങ്ങളാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA) ഉറപ്പാക്കുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് ഈ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാനത്തിലൂടെയാണ് (TPDS).ഈ സംവിധാനത്തിലെ പരിഷ്കാരങ്ങളുടെ ഭാഗമായി, സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തിൻ്റെ ഏത് ഭാഗത്തുനിന്നും ഗുണഭോക്താക്കൾക്ക് അവർക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ ONORC പദ്ധതി പ്രാപ്തരാക്കുന്നു.
കുടിയേറ്റ ജനവിഭാഗങ്ങൾക്കുള്ള സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സംയോജിതവും ഏവരെയും ഉൾക്കൊള്ളുന്നതും ഗുണഭോക്തൃകേന്ദ്രീകൃതവുമായ ക്ഷേമവിതരണ സംവിധാനമെന്ന കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിനും ഈ പദ്ധതി സഹായകമായിട്ടുണ്ട്.
•പുതിയ റേഷൻ കാർഡ് എടുക്കേണ്ട ആവശ്യമില്ലാതെ രാജ്യത്തെ ഏത് ന്യായവില കടയിൽനിന്നും അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയും . ഭക്ഷ്യധാന്യങ്ങൾക്കുള്ള അവകാശം ഏത് സംസ്ഥാനത്ത് നിന്നും പ്രയോജനപ്പെടുത്താവുന്ന തരത്തിലാക്കുന്നു.
• താമസസ്ഥലം മാറിയതിനുശേഷവും പൊതുവിതരണ സംവിധാനത്തിൻ്റെ (PDS) ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കുടിയേറ്റ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നു.
•ഗുണഭോക്താക്കൾ താമസിക്കുന്ന സ്ഥലത്ത് എവിടെയായാലും സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നു.
• ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻ്റെ (NFSA)രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് പൊതുവിതരണ സംവിധാനത്തിലേക്കുള്ള (PDS) പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുന്നു.
കൈമാറ്റ സൗകര്യത്തിലെ നാഴികക്കല്ലുകൾ (Portability Milestones):
ഒരു രാജ്യം, ഒരു റേഷൻ കാർഡ് (ONORC) പദ്ധതി വഴി ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത തടസ്സങ്ങളില്ലാത്തതും രാജ്യവ്യാപകമായി എവിടെയും ഉപയോഗിക്കാവുന്നതുമായ രീതിയിലാക്കി പൊതുവിതരണ സംവിധാനത്തിൽ വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നു.

•ONORC പദ്ധതി 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ PMGKAY-യുടെ 100 ശതമാനം ഗുണഭോക്താക്കളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
•ONORC പദ്ധതിയിലൂടെ ഓരോ മാസവും ഏകദേശം 3.27 കോടി റേഷൻ കാർഡ് പോർട്ടബിലിറ്റി ഇടപാടുകൾ സാധ്യമാകുന്നു.
•പദ്ധതി ആരംഭിച്ചതുമുതൽ അന്തർസംസ്ഥാന തലത്തിലും സംസ്ഥാനത്തിനുള്ളിലുമായി ഇതുവരെ 233 കോടിയിലധികം പോർട്ടബിലിറ്റി ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ 614 ലക്ഷം മെട്രിക് ടണ്ണിലധികം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.
പൊതുവിതരണ സംവിധാനത്തിന് (PDS) കീഴിൽ സുതാര്യതയും വിതരണവും ശക്തിപ്പെടുത്തൽ:
സുതാര്യതയും അവസാനത്തെ ആൾക്കും ഭക്ഷ്യധാന്യ വിതരണവും മെച്ചപ്പെടുത്തുന്നതിനായി, റേഷൻ കാർഡ് പോർട്ടബിലിറ്റിയോടൊപ്പം ഡിജിറ്റൽ ആധികാരികത ഉറപ്പാക്കൽ, ഡാറ്റാധിഷ്ഠിത ഗുണഭോക്തൃ നിർണയം, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള വിതരണം എന്നിവയും ഗവൺമെൻ്റ് നടപ്പിലാക്കിയിട്ടുണ്ട്.
•100 ശതമാനം ഡിജിറ്റലൈസേഷൻ: 2026 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച്, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റേഷൻ കാർഡുകളുടെയും ഗുണഭോക്തൃ വിവരശേഖരങ്ങളുടെയും 100 ശതമാനം ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഏകദേശം 78.65 കോടി ഗുണഭോക്താക്കളാണ് ഇതിൻ്റെ പരിധിയിൽ വരുന്നത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പൊതു സുതാര്യതാ പോർട്ടലുകളിൽ ഈ വിവരങ്ങൾ ലഭ്യമാണ്. കേന്ദ്ര സംവിധാനത്തിലുള്ള 20.51 കോടി റേഷൻ കാർഡുകളിൽ 98.8 ശതമാനവും (20.27 കോടി) ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ ബന്ധിപ്പിച്ചിട്ടുള്ള ആകെ ഗുണഭോക്താക്കളുടെ എണ്ണം 76.97 കോടിയാണ്. 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് 71.52 കോടി ഗുണഭോക്താക്കളുടെ ഇ-കെവൈസി (e-KYC) പൂർത്തിയാക്കിയിട്ടുണ്ട്. അതായത് ആകെ ഗുണഭോക്താക്കളുടെ 91 ശതമാനത്തിൻ്റെയും ഇ-കെവൈസി പൂർത്തിയായി.
•സുതാര്യമായ പരാതിപരിഹാര സംവിധാനം: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുതാര്യതാ പോർട്ടലുകൾ, ഓൺലൈൻ പരാതി പരിഹാര സംവിധാനങ്ങൾ, ടോൾ ഫ്രീ ഹെൽപ്ലൈനുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
•കമ്പ്യൂട്ടർവത്കൃത വിതരണ ശൃംഖല: രാജ്യവ്യാപകമായി ഭക്ഷ്യധാന്യങ്ങളുടെ ഓൺലൈൻ വിഹിതനിർണയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണ ശൃംഖലകൾ കമ്പ്യൂട്ടർവത്കരിച്ചിട്ടുണ്ട്.
•ഇ-പോസ് (ePoS) സംവിധാനമുള്ള ന്യായവില കടകൾ (FPS): ആകെ 5.51 ലക്ഷം ന്യായവില കടകളിൽ 99.8 ശതമാനവും (5.50 ലക്ഷം) ഇ-പോസ് ഉപകരണങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്.
•അർഹരായ ഗുണഭോക്താക്കളെ കൃത്യമായി കണ്ടെത്തലും ഇരട്ടിപ്പുകൾ ഒഴിവാക്കലും: ആധാർ, പൊതുവിതരണ സംവിധാനത്തിൻ്റെ (PDS) ഡാറ്റ എന്നിവയുടെ നൂതന വിശകലനത്തിലൂടെ സംശയാസ്പദമായ 5.95 കോടി രേഖകൾ കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ അർഹരായ ഗുണഭോക്താക്കളെ കൃത്യമായി കണ്ടെത്തുന്നതിനുള്ള ‘റൈറ്റ്ഫുൾ ടാർഗറ്റിങ് V1’ പ്രകാരം 2.58 കോടി ഇരട്ടിപ്പുള്ളതോ അർഹതയില്ലാത്തതോ ആയ എൻട്രികൾ നീക്കം ചെയ്തു. ‘റൈറ്റ്ഫുൾ ടാർഗറ്റിങ് 'സംവിധാനം 3.63 ലക്ഷം രേഖകൾ കണ്ടെത്തുകയും 68 ലക്ഷം രേഖകൾ നീക്കം ചെയ്യുകയും ചെയ്തു.
•നിർമൽ (NIRMAL), സക്ഷം (SAKSHAM): പൊതുവിതരണ സംവിധാനത്തിലെ റേഷൻ നീക്കത്തിനും കൈകാര്യം ചെയ്യലിനുമുള്ള ഓട്ടോമേഷൻ പദ്ധതി (Scheme for Assistance in Ration Transport and Handling-Income with Automation in PDS – SARTHAK-PDS) എന്ന ബൃഹത് പദ്ധതിയുടെ ഭാഗമായി, ഈ സംരംഭങ്ങൾ ഡാറ്റാ ആർക്കിടെക്ചറും വിശകലന സംവിധാനങ്ങളും (NIRMAL) ശക്തിപ്പെടുത്തുകയും സംഭരണം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങളിൽ വാഹനങ്ങളുടെ ലൊക്കേഷൻ ട്രാക്കിങ് സംവിധാനങ്ങൾ (SAKSHAM) ഉൾപ്പെടെയുള്ള തത്സമയ ഡാറ്റാ സംയോജനം സാധ്യമാക്കുകയും ചെയ്യുന്നു.
സംസ്ഥാനത്തിനകത്തെ ഭക്ഷ്യധാന്യ നീക്കം, കൈകാര്യം ചെയ്യൽ, ന്യായവില കട ഉടമകൾക്കുള്ള കമ്മീഷൻ എന്നിവയ്ക്കായി SARTHAK-PDS പദ്ധതി സാമ്പത്തിക സഹായം നൽകുന്നു. അതോടൊപ്പം ഏകീകൃതവും പൗരകേന്ദ്രീകൃതവും പരസ്പരം പ്രവർത്തനക്ഷമവുമായ പൊതുവിതരണ സംവിധാനം ഒരുക്കുകയും ചെയ്യുന്നു. അവസാന ഘട്ടം വരെയുള്ള ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കുക, വിതരണത്തിലെ ചോർച്ചകൾ പരമാവധി കുറയ്ക്കുക, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴിലുള്ള ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് 2031 മാർച്ച് 31 വരെ നീളുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
•പൊതുവിതരണ സംവിധാനത്തിലെ സാങ്കേതികവിദ്യയിലൂടെയുള്ള ആധുനികവത്കരണത്തിനും പരിഷ്കാരങ്ങൾക്കുമുള്ള പദ്ധതി (SMART-PDS): SARTHAK-PDS പദ്ധതിയുടെ ഭാഗമായി, റേഷൻ കാർഡുകൾ, ഭക്ഷ്യധാന്യ വിതരണം, വിതരണ ശൃംഖലകൾ, പരാതി പരിഹാര സംവിധാനം എന്നിവയെ SMART-PDS ഡിജിറ്റലായി സംയോജിപ്പിക്കുന്നു. അതോടൊപ്പം സംയോജിത കേന്ദ്ര സംവിധാനത്തിലൂടെ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ തലങ്ങളിലെ സാങ്കേതികവിദ്യാ പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു.
മേരാ റേഷൻ ആപ്പ്: ഭക്ഷ്യധാന്യ ലഭ്യത ഇനി വിരൽത്തുമ്പിൽ
ONORC യോടനുബന്ധിച്ച് സാങ്കേതികവിദ്യാധിഷ്ഠിത TPDS പരിഷ്കാരങ്ങളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് 'മേരാ റേഷൻ' മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. 13 ഭാഷകളിൽ ലഭ്യമായ ഈ ആപ്പ് വഴി ഗുണഭോക്താക്കൾക്ക് റേഷൻ സംബന്ധമായ പ്രധാന വിവരങ്ങളും സേവനങ്ങളും ലഭ്യമാകും.
പ്രധാന സവിശേഷതകൾ:
* പ്രതിമാസ ഭക്ഷ്യധാന്യ വിഹിതത്തിൻ്റെ വിശദാംശങ്ങൾ പരിശോധിക്കാം.
* മുൻകാല ഇടപാടുകളുടെ വിശദാംശങ്ങൾ കാണാം.
* ആധാർ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നതിൻ്റെ സ്ഥിതി പരിശോധിക്കാം.
* ദേശീയ തലത്തിലുള്ള റേഷൻ കാർഡ് പോർട്ടബിലിറ്റിക്കുള്ള അർഹത പരിശോധിക്കാം.
* ONORC-യിൽ സ്വമേധയാ രജിസ്റ്റർ ചെയ്യാം.
* GPS ഉപയോഗിച്ച് സമീപത്തുള്ള ന്യായവില കടകൾ (FPS) കണ്ടെത്താം.
* മാപ്പിൻ്റെ സഹായത്തോടെ ഏറ്റവും അടുത്തുള്ള ന്യായവില കടയിലേക്ക് വഴികണ്ടെത്താം.
ഗുണഭോക്താക്കൾക്ക്പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയൊരു പ്രദേശത്ത് സമീപത്തുള്ള ന്യായവില കടകൾ കണ്ടെത്തുന്നതിനും അവരുടെ ഭക്ഷ്യധാന്യ വിഹിതം ലഭ്യമാക്കുന്നതിനും മേരാ റേഷൻ ആപ്പ് സഹായിക്കുന്നു.
ഏവരെയും ഉൾക്കൊള്ളുന്നതും അന്തസ്സുറ്റതുമായ ഭക്ഷ്യസുരക്ഷയിലേക്ക്:
ഭക്ഷ്യധാന്യ ലഭ്യത രാജ്യവ്യാപകവും പോർട്ടബിലിറ്റി സൗകര്യമുള്ളതും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കി മാറ്റുന്നതിലൂടെ ONORC പൊതുവിതരണ സംവിധാനത്തിൽ വലിയ പരിവർത്തനമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കിയതും ഗണ്യമായ തോതിൽ പോർട്ടബിലിറ്റി ഇടപാടുകളും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ പദ്ധതിയുടെ വർധിച്ചുവരുന്ന പങ്ക് വ്യക്തമാക്കുന്നു.
ഡിജിറ്റൽവൽക്കരിച്ച ഗുണഭോക്തൃ ഡാറ്റാബേസുകൾ, ഇലക്ട്രോണിക് പോയിൻ്റ് ഓഫ് സെയിൽ (ePoS) സംവിധാനമുള്ള ന്യായവില കടകൾ, SARTHAK-PDS ചട്ടക്കൂട്, മേരാ റേഷൻ ആപ്പ് എന്നിവയിലൂടെ ഈ സംവിധാനം കൂടുതൽ സുതാര്യവും സംയോജിതവും ഗുണഭോക്തൃകേന്ദ്രീകൃതവുമായി മാറുകയാണ്.
മൊത്തത്തിൽ, ഈ പരിഷ്കാരങ്ങൾ രാജ്യത്തിൻ്റെ ഓരോ കോണിലും പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തുകയും ഗുണഭോക്താക്കൾ എവിടെ താമസിച്ചാലും അല്ലെങ്കിൽ എവിടെ ജോലി ചെയ്താലും അവിടെ ഭക്ഷ്യസുരക്ഷ അവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
അവലംബം
Ministry of Consumer Affairs and Public Distribution
https://nfsa.gov.in/doc/FAQ_for_Mera_Ration_2.pdf
https://sansad.in/getFile/annex/271/AU2600_K4DMRC.pdf?source=pqars
https://www.pib.gov.in/PressReleaseDetail.aspx?PRID=2269182®=6&lang=1
https://sansad.in/getFile/lsapps/loksabhaquestions/annex/188/AU4010_m1EVEQ.pdf?source=lsapps
https://www.pib.gov.in/PressReleasePage.aspx?PRID=2265788®=3&lang=1
https://dfpd.gov.in/distribution-of-food-grains/en?utm
https://dfpd.gov.in/distribution-of-food-grains/en
AU2771_yEm7WG.pdf
My Scheme
https://www.myscheme.gov.in/schemes/onorc
PIB Backgrounders
https://www.pib.gov.in/FactsheetDetails.aspx?Id=150838®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?id=158774&NoteId=158774&ModuleId=3®=48&lang=2
Click here to see PDF
***
(तथ्य सामग्री आईडी: 151189)
आगंतुक पटल : 12
Provide suggestions / comments