Infrastructure
വേഗമേറിയ യാത്രകളും സമയലാഭവും
प्रविष्टि तिथि:
05 OCT 2026 12:37 PM
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നാടുകളെ ചേർത്തുനിർത്തുന്ന ഇന്ത്യ
ലാഭിച്ച മണിക്കൂറുകളിലൂടെ നിര്‍ണയിക്കുന്ന യാത്രാസൗകര്യം
ദശലക്ഷക്കണക്കിന് യാത്രക്കാരെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട യാത്രാസൗകര്യം അളക്കുന്നത് നിർമിച്ച കിലോമീറ്ററുകളുടെ കണക്കിൽ മാത്രമല്ല, ലാഭിച്ച മണിക്കൂറുകളിൽ കൂടിയാണ്. ഇന്ത്യയിലുടനീളം നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ പാലങ്ങളും തുരങ്കങ്ങളും എക്സ്പ്രസ് വേകളും റെയിൽ സർവീസുകളുമെല്ലാം നഗരങ്ങൾക്കും പ്രദേശങ്ങൾക്കും സമൂഹങ്ങൾക്കുമിടയിലെ യാത്രാസമയത്തിൽ വലിയ മാറ്റം കൊണ്ടുവരികയാണ്. വളഞ്ഞുതിരിഞ്ഞ വഴികള്‍ക്കും ദുർഘടമായ ഭൂപ്രകൃതിയ്ക്കും വേഗം കുറഞ്ഞ പാതകൾക്കും പകരം നേരിട്ടുള്ളതും വേഗമേറിയതുമായ യാത്രാസൗകര്യം ഉറപ്പാക്കുന്ന ഈ അടിസ്ഥാന സൗകര്യ വികസന പരിവര്‍ത്തനം ദൈനംദിന യാത്രകളിൽ പ്രകടമാകുന്നു. വേഗമേറിയ പാതകൾ രാജ്യത്തിൻ്റെ കൂടുതൽ ഭാഗങ്ങളിലേക്ക് എത്തുന്നതോടെ ദൂരമെന്നത് ദൈനംദിന യാത്രാ സ്വാതന്ത്ര്യത്തിന് തടസ്സമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്.
പാലങ്ങൾ: പ്രതിബന്ധങ്ങൾ മറികടക്കുന്നു, യാത്രാസമയം കുറയ്ക്കുന്നു
ദൈനംദിന യാത്രകളിലെ ദൈര്‍ഘ്യമേറിയതും വേഗം കുറഞ്ഞതുമായ നദീ കടത്തുകളെ ഒഴിവാക്കി ഒരിക്കൽ മണിക്കൂറുകൾ വേണ്ടിവന്ന യാത്രകളെ വളരെ ചുരുങ്ങിയ സമയത്തിലേക്ക് മാറ്റാന്‍ പാലങ്ങൾ സഹായിക്കുന്നു.

-
ഭൂപൻ ഹസാരിക സേതു / ധോല-സാദിയ പാലം, അസം-അരുണാചൽ പ്രദേശ് (മേയ്, 2017)
6 മണിക്കൂർ → 1 മണിക്കൂർ
അസമിലെ രൂപായ്ക്കും അരുണാചൽ പ്രദേശിലെ മേക്ക/റോയിംഗിനും ഇടയിലെ യാത്രാസമയം ആറ് മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി കുറഞ്ഞു; അഞ്ച് മണിക്കൂറാണ് ഇതിലൂടെ ലാഭിക്കുന്നത്.
-
ബോഗിബീൽ പാലം, അസം (ഡിസംബർ, 2018)
ഒരു ദിവസം നീളുന്ന യാത്ര → 1 മുതല്‍ 2 മണിക്കൂർ വരെ
ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള ഈ റെയിൽ-റോഡ് പാലം ധേമാജിക്കും ദിബ്രുഗഢിനും ഇടയിലെ യാത്രാസൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തി. നേരത്തെ ഏകദേശം ഒരു ദിവസം മുഴുവൻ എടുത്തിരുന്ന യാത്രയ്ക്ക് ഇപ്പോൾ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് വേണ്ടി വരുന്നത്.
-
അടൽ സേതു, മഹാരാഷ്ട്ര (ജനുവരി, 2024)
2 മണിക്കൂർ → 20 മിനിറ്റ്
മുംബൈയെയും നവി മുംബൈയെയും നേരിട്ട് ബന്ധിപ്പിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് യാത്രാസമയം ഏകദേശം 20 മിനിറ്റായി ചുരുക്കുന്നു.
-
കോസി റെയിൽ മഹാസേതു, ബിഹാർ (സെപ്റ്റംബർ, 2020)
8 മണിക്കൂർ → 30 മിനിറ്റ്
നിർമലിക്കും സാരായ്ഗഢിനും ഇടയിലെ റെയിൽ യാത്രാസമയം ഏകദേശം എട്ട് മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയ്ക്കാൻ കോസി റെയിൽ മഹാസേതുവിന് സാധിച്ചു; ഒപ്പം യാത്രാദൂരം 300 കിലോമീറ്ററിൽ നിന്ന് 22 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു.
-
സിസ്സേരി നദീ പാലം, അരുണാചൽ പ്രദേശ് (നവംബർ, 2019)
ഏകദേശം 5 മണിക്കൂർ ലാഭിച്ചു
200 മീറ്റർ നീളമുള്ള സിസ്സേരി നദീ പാലം പാസിഘട്ടിനും റോയിംഗിനും ഇടയിലെ യാത്രാസമയം ഏകദേശം അഞ്ച് മണിക്കൂർ കുറയ്ക്കുകയും ദിബാംഗ് താഴ്‌വരയും സിയാംഗും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു.
തുരങ്കങ്ങൾ: ദുർഘട ഭൂപ്രകൃതിയെ കീഴടക്കി മണിക്കൂറുകൾ ലാഭിക്കുന്നു
ഇന്ത്യയിലെ ഏറ്റവും ദുർഘടമായ ഭൂപ്രകൃതികളിലൂടെ ഏറ്റവും കുറഞ്ഞ ദൂരമുള്ള യാത്രാവഴികളാണ് തുരങ്കങ്ങൾ സാധ്യമാക്കുന്നത്. പർവതങ്ങളെയും വളഞ്ഞുപുളഞ്ഞ റോഡുകളെയും അപകടസാധ്യതയേറിയ പാതകളെയും ഒഴിവാക്കി യാത്രകൾ സുഗമമാക്കുന്നതിനൊപ്പം യാത്രാസമയം ഗണ്യമായി കുറയ്ക്കാനും തുരങ്കങ്ങള്‍ സഹായിക്കുന്നു.

-
അടൽ തുരങ്കം, ഹിമാചൽ പ്രദേശ് (ഒക്ടോബർ, 2020)
4 മുതല്‍ 5 മണിക്കൂർ വരെ ലാഭിച്ചു
9.02 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത റോഹ്താങ് പാസ് ഒഴിവാക്കുകയും മണാലി-സർച്ചു ദൂരം 46 കിലോമീറ്റർ കുറയ്ക്കുകയും ചെയ്തുകൊണ്ട് ലാഹോൾ-സ്പിതിയിലേക്ക് എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ യാത്രാസൗകര്യം ഉറപ്പാക്കുന്നു.
-
ഡോ. ശ്യാമപ്രസാദ് മുഖർജി തുരങ്കം, ജമ്മു കശ്മീർ (ഏപ്രിൽ, 2017)
ഏകദേശം 2 മണിക്കൂർ ലാഭിച്ചു
9 കിലോമീറ്റർ ദൈര്‍ഘ്യമുള്ള ഈ തുരങ്കപാത ദുർഘടമായ മലനിരകളെ മറികടക്കുകയും യാത്രാദൂരം ഏകദേശം 30 കിലോമീറ്റർ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലെ യാത്രാസമയത്തിൽ ഏതാണ്ട് രണ്ട് മണിക്കൂറിൻ്റെ കുറവ് വരുത്തുന്നു.
-
ബനിഹാൽ-ഖാസിഗുണ്ഡ് റോഡ് തുരങ്കം, ജമ്മു കശ്മീർ (ഏപ്രിൽ, 2022)
ഏകദേശം 1.5 മണിക്കൂർ ലാഭിച്ചു
8.45 കിലോമീറ്റർ നീളമുള്ള ഈ ഇരട്ടപ്പാത തുരങ്കം റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാസമയത്തിൽ ഒന്നര മണിക്കൂറോളം ലാഭിക്കുകയും ചെയ്യുന്നു.
-
സേലാ തുരങ്കം, അരുണാചൽ പ്രദേശ് (മാർച്ച്, 2024)
യാത്രാസമയം 1 മണിക്കൂറിലധികം കുറച്ചു
ഏകദേശം 13,000 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ഈ തുരങ്കം തന്ത്രപ്രധാനമായ തേജ്പൂർ-തവാങ് റൂട്ടിൽ എല്ലാ കാലാവസ്ഥയിലും തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കുന്നു.
എക്സ്പ്രസ് വേകളും സാമ്പത്തിക ഇടനാഴികളും
ദൂരം കുറഞ്ഞ നേർപാതകൾ, പ്രവേശന നിയന്ത്രണം, ഉയർന്ന വേഗം എന്നിവയിലൂടെ നഗരങ്ങൾക്കിടയിലെ യാത്രാസമയം മാറ്റിമറിക്കുകയാണ് എക്സ്പ്രസ് വേകൾ. ഒരിക്കൽ മണിക്കൂറുകൾ അപഹരിച്ച ദീർഘദൂര യാത്രകൾ വേഗമേറിയ റോഡ് യാത്രകളായി മാറുന്നു.
-
ഡൽഹി-മീററ്റ് എക്സ്പ്രസ് വേ (2021)
2.5 മണിക്കൂർ → 50 മിനിറ്റ്
82 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി ഡൽഹിക്കും മീററ്റിനും ഇടയിലെ യാത്രാസമയം ഏകദേശം രണ്ടര മണിക്കൂറിൽ നിന്ന് 50 മിനിറ്റായി കുറച്ചു.
-
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ (മാർച്ച്, 2023)
3 മണിക്കൂർ → 75 മിനിറ്റ്
118 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എക്സ്പ്രസ് വേ ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലെ യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് ഏകദേശം 75 മിനിറ്റായി ചുരുക്കി.
-
ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി (ഏപ്രിൽ, 2026)
6 മണിക്കൂർ → 2.5 മണിക്കൂർ
213 കിലോമീറ്റർ ദൈർഘ്യമുള്ള പ്രവേശന നിയന്ത്രിത ഇടനാഴി ഡൽഹിക്കും ഡെറാഡൂണിനും ഇടയില്‍ ഏകദേശം ആറ് മണിക്കൂറിലധികമായിരുന്ന യാത്രാസമയം വെറും രണ്ടര മണിക്കൂറായി കുറയ്ക്കുന്നു.
-
മുംബൈ-നാഗ്പൂർ സമൃദ്ധി മഹാമാര്‍ഗ് (ഡിസംബർ, 2022)
16 മണിക്കൂർ → ~8 മണിക്കൂർ
701 കിലോമീറ്റർ ദൈർഘ്യമുള്ള പ്രവേശന നിയന്ത്രിത എക്സ്പ്രസ് വേ മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലെ യാത്രാസമയത്തിൽ ഗണ്യമായ കുറവ് വരുത്തി.
-
അഹമ്മദാബാദ്-ധൊലേര എക്സ്പ്രസ് വേ (മാർച്ച്, 2026)
അഹമ്മദാബാദ്-ധൊലേര: 2 മണിക്കൂർ 15 മിനിറ്റില്‍ 100 കിലോമീറ്റര്‍ → 45 മിനിറ്റില്‍ 83 കിലോമീറ്റര്‍.
അഹമ്മദാബാദ്-ഭാവ്‌നഗർ: 3 മണിക്കൂർ 15 മിനിറ്റില്‍ 169 കിലോമീറ്റര്‍ → 1 മണിക്കൂർ 45 മിനിറ്റില്‍ 141 കിലോമീറ്റര്‍.
109 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ അഹമ്മദാബാദിനും ധൊലേരയ്ക്കും ഇടയിൽ അതിവേഗ യാത്രാ സൗകര്യം നൽകുന്നു.
-
ഡൽഹി-അമൃത്‌സർ-കത്ര എക്സ്പ്രസ് വേ (ഒന്നാംഘട്ടം: ജൂലൈ, 2026)
ഡൽഹി-അമൃത്‍സർ: 8 മണിക്കൂർ → 4 മണിക്കൂർ
ഡൽഹി-കത്ര: 14 മണിക്കൂർ → 6 മണിക്കൂർ
ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും യാത്ര സുഗമമാക്കാനും ഇടനാഴിയിലുടനീളം വ്യാവസായിക-ചരക്കുനീക്ക വികസനം ത്വരിതപ്പെടുത്താനുമാണ് ഈ എക്സ്പ്രസ് വേ വികസിപ്പിക്കുന്നത്.
-
ഡൽഹി-മുംബൈ എക്സ്പ്രസ് വേ
33 മണിക്കൂർ → ~12 മണിക്കൂർ
ഡൽഹിക്കും മുംബൈയ്ക്കും ഇടയിലെ യാത്രാസമയം ഏകദേശം 33 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കാനാണ് ഈ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ വികസിപ്പിക്കുന്നത്.

റെയിൽവേ: വേഗമേറിയ ട്രെയിനുകൾ, കുറഞ്ഞ യാത്രാസമയം
പുതുതലമുറ ട്രെയിനുകളും പ്രത്യേക അതിവേഗ ഇടനാഴികളും റെയിൽവേ യാത്രയിൽ വലിയ തോതിൽ സമയം ലാഭിക്കാൻ വഴിയൊരുക്കുന്നു. രാജ്യത്തെ റെയിൽ ശൃംഖലയിലുടനീളം 549 ട്രെയിനുകളുടെ വേഗം വർധിപ്പിച്ച 2026-ലെ റെയിൽവേ സമയക്രമം ഈ മാറ്റത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. ഇതിൽ 20 ട്രെയിനുകളുടെ യാത്രാസമയം 60 മിനിറ്റോ അതിൽ കൂടുതലോ കുറഞ്ഞു. മറ്റ് 48 ട്രെയിനുകൾക്ക് 31 മുതൽ 59 മിനിറ്റ് വരെയും 105 ട്രെയിനുകൾക്ക് 16 മുതൽ 30 മിനിറ്റ് വരെയും യാത്രാസമയം ലാഭിക്കാനായി. ബാക്കി 376 ട്രെയിനുകളുടെ വേഗം 5 മുതൽ 15 മിനിറ്റ് വരെ വർധിപ്പിച്ചു.
പുതുതലമുറ ട്രെയിനുകൾ
-
വന്ദേ ഭാരത് എക്സ്പ്രസ്, ന്യൂഡൽഹി-വാരാണസി (ഫെബ്രുവരി, 2019)
മുന്‍പത്തെ സർവീസുകളേക്കാൾ 40–50% വേഗം
ഇന്ത്യയുടെ ആദ്യ വന്ദേ ഭാരത് ട്രെയിൻ 2019 ഫെബ്രുവരി 15-ന് ന്യൂഡൽഹി-കാൺപൂർ-പ്രയാഗ്‌രാജ്-വാരാണസി ഇടനാഴിയിലാണ് സർവീസ് ആരംഭിച്ചത്. ന്യൂഡൽഹിക്കും വാരാണസിക്കും ഇടയിലെ യാത്രാസമയം ഏകദേശം എട്ട് മണിക്കൂറാണ്; ഈ പാതയിലെ മുൻകാല സർവീസുകളേക്കാൾ 40 മുതൽ 50 ശതമാനം വരെ വേഗം ഇതിനുണ്ട്.
-
വന്ദേ ഭാരത് എക്സ്പ്രസ്, കത്ര-ശ്രീനഗർ (ജൂൺ, 2025)
2–3 മണിക്കൂർ ലാഭിച്ചു
കത്ര-ശ്രീനഗർ യാത്രാസമയം ഏകദേശം മൂന്ന് മണിക്കൂറായി ഈ ട്രെയിൻ കുറച്ചു. നീട്ടിയ ജമ്മു-ശ്രീനഗർ സർവീസ് ഇപ്പോൾ 4 മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് യാത്ര പൂർത്തിയാക്കുന്നത്.
-
വന്ദേ ഭാരത് എക്സ്പ്രസ്, ബനാറസ്-ഖജുരാഹോ (നവംബർ, 2025)
ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് ലാഭിച്ചു
മുന്‍പ് സർവീസ് നടത്തിയിരുന്ന പ്രത്യേക ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം 2 മണിക്കൂർ 40 മിനിറ്റാണ് ഈ ട്രെയിൻ ലാഭിക്കുന്നത്.
-
വന്ദേ ഭാരത് എക്സ്പ്രസ്, എറണാകുളം-ബെംഗളൂരു (നവംബർ, 2025)
2 മണിക്കൂറിലധികം ലാഭിച്ചു
ഈ സർവീസ് 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കുന്നു; യാത്രാസമയത്തിൽ രണ്ട് മണിക്കൂറിലധികം കുറവ് വരുത്താൻ ഇതിന് സാധിച്ചു.
-
വന്ദേ ഭാരത് എക്സ്പ്രസ്, ലഖ്‌നൗ-സഹാരൻപൂർ (നവംബർ, 2025)
ഏകദേശം 1 മണിക്കൂർ ലാഭിച്ചു
ഈ ട്രെയിൻ ഏകദേശം 7 മണിക്കൂർ 45 മിനിറ്റിനകം യാത്ര പൂർത്തിയാക്കുന്നു.
-
വന്ദേ ഭാരത് സ്ലീപ്പർ, ഹൗറ-ഗുവാഹത്തി (ജനുവരി, 2026)
ഏകദേശം 17 മണിക്കൂർ → ഏതാണ്ട് 14 മണിക്കൂർ
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സരായ്ഘട്ട് എക്സ്പ്രസിനേക്കാൾ ഏകദേശം മൂന്ന് മണിക്കൂർ സമയം ലാഭിക്കുന്നു. ഏകദേശം 823 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന 16 എസി കോച്ചുകളാണ് ഈ ട്രെയനിലുള്ളത്.

അതിവേഗ റെയിൽ ഇടനാഴികൾ
-
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി
റോഡ് മാർഗം 8–9 മണിക്കൂർ → ഏകദേശം 1 മണിക്കൂർ 58 മിനിറ്റ്
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലോടുന്ന 508 കിലോമീറ്റർ ഇടനാഴിയിൽ 12 സ്റ്റേഷനുകൾ ഉണ്ടാകും. താനെ ക്രീക്കിന് താഴെ ഏകദേശം 7 കിലോമീറ്റർ ദൈര്‍ഘ്യത്തില്‍ രാജ്യത്തെ കടലിനടിയിലെ ആദ്യ റെയിൽ തുരങ്കം ഇതിൽ ഉൾപ്പെടുന്നു. ആദ്യ സർവീസ് 2027 ഓഗസ്റ്റിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
-
പ്രഖ്യാപിക്കപ്പെട്ട ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ
പ്രധാന നഗരങ്ങൾ തമ്മിലെ യാത്ര 1 മുതൽ 4 മണിക്കൂറിനകം
2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഈ ഇടനാഴികൾക്ക് ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ 4,000 കിലോമീറ്ററോളം ദൈർഘ്യമുണ്ട്.
|
ഇടനാഴി
|
ഏകദേശ യാത്രാസമയം
|
|
ഡൽഹി-വാരാണസി
|
~3 മണിക്കൂർ 50 മിനിറ്റ്
|
|
വാരാണസി-പട്ന-സിലിഗുരി
|
~2 മണിക്കൂർ 55 മിനിറ്റ്
|
|
ചെന്നൈ-ബെംഗളൂരു
|
~1 മണിക്കൂർ 13 മിനിറ്റ്
|
|
ബെംഗളൂരു-ഹൈദരാബാദ്
|
~2 മണിക്കൂർ
|
|
ചെന്നൈ-ഹൈദരാബാദ്
|
~2 മണിക്കൂർ 55 മിനിറ്റ്
|
|
മുംബൈ-പൂനെ
|
~48 മിനിറ്റ്
|
|
പൂനെ-ഹൈദരാബാദ്
|
~1 മണിക്കൂർ 55 മിനിറ്റ്
|
യാത്രികര്‍ക്കും സമൂഹത്തിനും തിരികെ ലഭിക്കുന്ന അമൂല്യ സമയം
ഇന്ത്യയുടെ ഗതാഗത ശൃംഖലയിലുണ്ടായ പരിവർത്തനം മനുഷ്യരും പ്രദേശങ്ങളും പരസ്പരം ബന്ധപ്പെടുന്ന രീതിയെത്തന്നെ മാറ്റിയെഴുതുകയാണ്. പാലങ്ങളും തുരങ്കങ്ങളും പുതിയ പാതകൾ തുറക്കുമ്പോൾ എക്സ്പ്രസ് വേകളും ആധുനിക റെയിൽ സർവീസുകളും ദീർഘദൂര യാത്രകളെ പുനർനിർവചിക്കുന്നു. പരസ്പരം ചേര്‍ന്നു നിൽക്കുന്ന ഈ ഇടപെടലുകൾ ദൈനംദിന യാത്രാ സൗകര്യത്തെ കൂടുതൽ തടസ്സരഹിതമാക്കുകയും വിവിധ മേഖലകളിലേക്ക് പ്രവേശനക്ഷമത വിപുലീകരിക്കുകയും ചെയ്യുന്നു.
References
Ministry of Road Transport & Highways:
Ministry of Railways:
Prime Minister’s Office:
Press Information Bureau:
Ministry of Finance:
Ministry of Defence:
Government of Maharashtra:
Click to see pdf
***
****
(तथ्य सामग्री आईडी: 151084)
आगंतुक पटल : 2
Provide suggestions / comments