• Sitemap
  • Advance Search
Infrastructure

പ്രധാനമന്ത്രി ഖനിജ് ക്ഷേത്ര കല്യാൺ യോജന (PMKKKY)

प्रविष्टि तिथि: 17 SEP 2026 18:06 PM

ഖനനത്തിൻ്റെ   നേട്ടങ്ങൾ അതിൻ്റെ   പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരുമായി പങ്കുവെക്കുന്നു

സംഗ്രഹം :

ഖനിജങ്ങൾ(minerals) രാജ്യത്തിൻ്റെ   സുപ്രധാനമായ വിഭവമാണ് . അവ വേർതിരിച്ചെടുക്കുന്നത്  വരുമാനം സൃഷ്ടിക്കുകയും വ്യവസായങ്ങളെ പിന്തുണയ്ക്കുകയും തൊഴിലവസരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഖനികൾ സ്ഥിതിചെയ്യുന്ന ജില്ലകൾ പലപ്പോഴും വമ്പിച്ച പ്രത്യാഘാതങ്ങളാണ് നേരിടുന്നത് . കുടിയൊഴിപ്പിക്കൽ, മലിനീകരണം, പരമ്പരാഗത ഉപജീവനമാർഗ്ഗങ്ങളുടെ നഷ്ടം എന്നിവ അവിടെ ജീവിക്കുന്ന ജനങ്ങളെ സാരമായി ബാധിക്കുന്നു.

 

ഖനനത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ   ഒരു പങ്കു ഈ സമൂഹങ്ങൾക്ക് തിരികെ നൽകുന്നതിനായി ഇന്ത്യ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ട്. ഈ ചട്ടക്കൂട് ജില്ലാ മിനറൽ ഫൗണ്ടേഷനുകൾ (DMFs) വഴിയാണ് പ്രവർത്തിക്കുന്നത്. ഖനന പാട്ടക്കരാർ എടുത്തവരിൽ നിന്നുള്ള നിയമപരമായ വിഹിതം ഡി.എം.എഫുകൾ (DMFs) ശേഖരിക്കുന്നു. 2015 സെപ്റ്റംബർ 17-ന് ആരംഭിച്ച പ്രധാനമന്ത്രി ഖനിജ് ക്ഷേത്ര കല്യാൺ യോജന (PMKKKY), ഈ ഫണ്ടുകളെ തദ്ദേശീയ തലത്തിലുള്ള ക്ഷേമ-വികസന പദ്ധതികളിലേക്ക് മാറ്റുന്നു .

 

പദ്ധതിയെക്കുറിച്ച്:

ഖനനം പ്രതികൂലമായി ബാധിച്ച ഓരോ പ്രദേശത്തിനും ചുരുങ്ങിയത് ഏറ്റവും അടിസ്ഥാന നിലവാരത്തിലുള്ള സാമൂഹിക-ഭൗതിക സൗകര്യങ്ങൾക്ക് അർഹതയുണ്ട് . ഈ പ്രദേശങ്ങളുടെയും അവിടെയുള്ള ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി ദേശീയ താൽപ്പര്യാർത്ഥമാണ് പ്രധാനമന്ത്രി ഖനിജ് ക്ഷേത്ര കല്യാൺ യോജന (PMKKKY) ആവിഷ്കരിച്ചിരിക്കുന്നത്. നിയമപ്രകാരം ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് ഡി.എം.എഫുകൾ (DMFs) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

 

1957-ലെ ഖനികളും ധാതുക്കളും ( വികസനവും നിയന്ത്രണവും) നിയമ പ്രകാരം സംസ്ഥാനങ്ങൾ അവരുടെ ഡി.എം.എഫ്. ചട്ടങ്ങളിൽ PMKKKY ഉൾപ്പെടുത്തേണ്ടതുണ്ട്. പദ്ധതിയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 2024 ജനുവരിയിൽ പുറപ്പെടുവിച്ചു. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നവീകരിച്ച ചട്ടക്കൂട് അവ നൽകുന്നു.

 

ലക്ഷ്യങ്ങൾ:

 * ഖനനം പ്രതികൂലമായിബാധിച്ച പ്രദേശങ്ങളിൽ വികസന-ക്ഷേമ പദ്ധതികൾ നടപ്പിലാക്കുക. ഇത്തരം പ്രവൃത്തികൾ കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ നിലവിലുള്ള പരിപാടികൾക്ക് പൂരകമായി പ്രവർത്തിക്കുന്നു.

 * തദ്ദേശീയരുടെ പരിസ്ഥിതി, ആരോഗ്യം, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവയിൽ ഖനനം ഉണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കുക. ഖനന സമയത്തും അത് അവസാനിച്ച ശേഷവുമുള്ള പ്രത്യാഘാതങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

 * ബാധിക്കപ്പെട്ട ജനങ്ങൾക്ക് ദീർഘകാല, സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ ഉറപ്പാക്കുക.


ജില്ലാ ധാതു ഫൗണ്ടേഷൻ: ഭരണഘടനാപരമായ അടിത്തറ

 

 1957-ലെ ഖനികളും ധാതുക്കളും ( വികസനവും നിയന്ത്രണവും ) നിയമത്തിൽ 2015-ൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ജില്ലാ മിനറൽ ഫൗണ്ടേഷൻ (DMF) എന്ന വ്യവസ്ഥ അവതരിപ്പിച്ചത്. ഖനന പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിച്ച വ്യക്തികളുടെയും പ്രദേശങ്ങളുടെയും താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലാഭരഹിത ട്രസ്റ്റുകളാണ് ഡി.എം.എഫുകൾ. ഖനന പ്രവർത്തനങ്ങളോടനുബന്ധിച്ച വെല്ലുവിളികൾ നേരിടുന്ന എല്ലാ ജില്ലകളെയും ഇത് ഉൾക്കൊള്ളുന്നു. ഡി.എം.എഫുകളുടെ പ്രവർത്തനം ബന്ധപ്പെട്ട സംസ്ഥാന ഗവൺമെൻ്റിൻ്റെ    അധികാരപരിധിയിൽ വരുന്നു. ഡി.എം.എഫിലേക്കുള്ള ഫണ്ട് ജില്ലാതലത്തിലാണ് ശേഖരിക്കുന്നത്. 23 സംസ്ഥാനങ്ങളിലായി 656 ജില്ലകളിൽ ഇതുവരെ ഡി.എം.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനവും സ്വന്തമായി ഡി.എം.എഫ്. ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

 

പട്ടികവർഗ്ഗ, ഗോത്രവർഗ്ഗ മേഖലകൾക്കുള്ള സംരക്ഷണങ്ങൾ:

ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രാജ്യത്തെ വികസനം കുറഞ്ഞതും വിദൂരവുമായ പ്രദേശങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. പട്ടികവർഗ്ഗക്കാർ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെയും ഇവ ബാധിക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ചട്ടങ്ങൾ നിർമ്മിക്കുമ്പോൾ, പട്ടികവർഗ്ഗ, ഗോത്രവർഗ്ഗ മേഖലകളുടെ ഭരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ സംസ്ഥാന ഗവൺമെൻ്റ്  പിന്തുടരുന്നു. പഞ്ചായത്ത് (പട്ടികവർഗ്ഗ മേഖലകളിലേക്കുള്ള വിപുലീകരണം) നിയമം , 1996 (PESA), പട്ടികവർഗ്ഗക്കാരും മറ്റ് പരമ്പരാഗത വനാവകാശികളും (വനാവകാശം അംഗീകരിക്കൽ) നിയമം , 2006 എന്നിവയും ഇത് പിന്തുടരുന്നു.

 

ഫൗണ്ടേഷനുകൾക്ക് എങ്ങനെയാണ് ഫണ്ട് ലഭ്യമാക്കുന്നത്:

ഖനി പാട്ടത്തിനെടുത്തവർ, വേർതിരിച്ചെടുക്കുന്ന ധാതുക്കളുടെ അളവിന് ആനുപാതികമായി റോയൽറ്റി എന്ന പേരിൽ ഒരു നിശ്ചിത തുക നൽകേണ്ടതുണ്ട്. ജില്ലാ മിനറൽ ഫൗണ്ടേഷനിലേക്കുള്ള (DMF) വിഹിതം താഴെ പറയുന്ന രീതിയിലാണ് നിർണ്ണയിച്ചിരിക്കുന്നത്:

 * 12.01.2015-നോ അതിനു ശേഷമോ അനുവദിച്ച ഖനന പാട്ടങ്ങൾ അല്ലെങ്കിൽ പ്രോസ്പെക്റ്റിംഗ് ലൈസൻസ്-കം-മൈനിംഗ് പാട്ട കരാറുകളുടെ കാര്യത്തിൽ റോയൽറ്റിയുടെ പത്ത് ശതമാനം.

 * 12.01.2015-ന് മുമ്പ് അനുവദിച്ച ഖനന പാട്ടങ്ങളുടെ കാര്യത്തിൽ റോയൽറ്റിയുടെ മുപ്പത് ശതമാനം.

ഫണ്ടുകൾ എവിടെ ഉപയോഗിക്കുന്നു:

പി.എം.കെ.കെ.കെ.വൈ. (PMKKKY) ഫണ്ടുകളുടെ വിനിയോഗം, മുൻഗണനാപരമായ ക്ഷേമ ആവശ്യങ്ങളെയും അടിസ്ഥാന സൗകര്യ വികസനത്തെയും സന്തുലിതമാക്കുന്ന വ്യക്തമായ ഒരു ചട്ടക്കൂട് പിന്തുടരുന്നു.

 

ഉയർന്ന മുൻഗണനാ മേഖലകൾ: ഫണ്ടുകളുടെ കുറഞ്ഞത് 70 ശതമാനം 

 * കുടിവെള്ള വിതരണം.

 * പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണ മാർഗ്ഗങ്ങളും.

 * ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും.

 * സ്ത്രീകളുടെയും കുട്ടികളുടെയും, മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം.

 * നൈപുണ്യ വികസനവും ഉപജീവനമാർഗ്ഗ സൃഷ്ടിയും.

 * ശുചിത്വവും ഭവനനിർമ്മാണവും.

 * കൃഷിയും മൃഗസംരക്ഷണവും.

 

മറ്റ് മുൻഗണനാ മേഖലകൾ: ഫണ്ടിൻ്റെ   30 ശതമാനം വരെ 

 * ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ

 * ജലസേചനം.

 * ഊർജ്ജവും നീർത്തട വികസനവും.

 * ഖനന ജില്ലകളിലെ പരിസ്ഥിതി ഗുണനിലവാരം വർദ്ധിപ്പിക്കുന്ന മറ്റേതൊരു നടപടിയും.

 

 അടിസ്ഥാനതലത്തിലെ പുരോഗതി:

നടപ്പിലാക്കലിൻ്റെ   വ്യാപ്തി കണക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്. ഇതുവരെ 1 ലക്ഷം കോടിയിലധികം രൂപ മൂല്യമുള്ള 4.70 ലക്ഷത്തിലധികം പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 2.92 ലക്ഷത്തിലധികം പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. 2026 ജൂലൈയിലെ കണക്കനുസരിച്ച് ₹30,512 കോടിയിലധികം തുക നീക്കിവെച്ചുകൊണ്ട് മറ്റ് 78,809 പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണ്.

 

പദ്ധതിയുടെ തൽസ്ഥിതി 

പദ്ധതികളുടെ എണ്ണം

തുക (₹ കോടി)

അനുവദിച്ചു

4,70,020

1,09,938

പൂർത്തിയാക്കി

2,92,156

49,973

തുടരുന്നു

78,809

30,512 ( അനുവദിച്ചു)

 

ഖനന ജില്ലകൾക്ക് കൂടുതൽ നീതിയുക്തമായ അവസരം:

ധാതുക്കൾ രാജ്യത്തിൻ്റെ   സമ്പത്താണ്.അതിനാൽ, അവ ഖനനം ചെയ്തെടുക്കുന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരിലേക്ക് തന്നെ സമ്പത്തിൻ്റെ   പ്രയോജനം എത്തണം. ഡി.എം.എഫ്-പി.എം.കെ.കെ.കെ.വൈ. (DMF-PMKKKY) വഴി, ഖനനം ബാധിച്ച പ്രദേശങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടിവെള്ളം, ഉപജീവന അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഈ ധനത്തിൻ്റെ   ഒരു ഭാഗം വിനിയോഗിക്കുന്നു.

ഇതിന്റെ നടപ്പിലാക്കൽ കൂടുതൽ ശക്തമാകുന്നതോടെ, ബാധിത സമൂഹങ്ങൾക്ക് അവരുടെ മണ്ണിനടിയിലെ സമ്പത്തിൻ്റെ   കൂടുതൽ നീതിയുക്തമായ ഓഹരി ഉറപ്പാക്കാൻ സാധിക്കും. അങ്ങനെ ദേശീയ വളർച്ചയും പ്രാദേശിക ക്ഷേമവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഖനന പ്രവർത്തനങ്ങൾക്ക് കഴിയും.
 

സൂചനകൾ

 

Ministry of Mines

https://mines.gov.in/webportal/content/about-dmfpmkkky

https://mines.gov.in/admin/download/6a895eaeb2fd21787387566.pdf

https://ibm.gov.in/writereaddata/files/10172016123146MR.pdf

 

National DMF Portal

https://dmfindia.mines.gov.in/login

 

Finance Commission of India

https://fincomindia.nic.in/asset/doc/commission-reports/12th-FC/reports/eng/Chapter%2013.pdf

 

Government of Maharashtra

https://mahakhanij.maharashtra.gov.in/district-mineral-foundation.aspx

 

Ministry of Finance

https://ies.gov.in/arthapedia/concept/district-mineral-foundation-dmf

https://ies.gov.in/arthapedia/concept/pradhan-mantri-khanij-kshetra-kalyan-yojana-pmkkky

Pradhan Mantri Khanij Kshetra Kalyan Yojana (PMKKKY)

 

****

 

(तथ्य सामग्री आईडी: 151026) आगंतुक पटल : 3


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Assamese , Bengali , हिन्दी