Social Welfare
പോഷൺ ട്രാക്കർ
प्रविष्टि तिथि:
08 JUL 2026 15:11 PM
ഇന്ത്യയുടെ തത്സമയ പോഷകാഹാര നിരീക്ഷണ പ്ലാറ്റ്‌ഫോം
പോഷൺ ട്രാക്കർ: സാങ്കേതികവിദ്യാധിഷ്ഠിത പോഷകാഹാര ഭരണനിർവഹണം സാധ്യമാക്കുന്നു
സംയോജനം, സാങ്കേതികവിദ്യ, ജനകീയ പങ്കാളിത്തം എന്നിവയിലൂടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയുടെ മുൻനിര ദേശീയ പോഷകാഹാര ദൗത്യമാണ് പോഷൺ അഭിയാൻ (POSHAN Abhiyaan - Prime Minister’s Overarching Scheme for Holistic Nourishment). 2018 മാർച്ച് 8-ന് ആരംഭിച്ച ഈ സംരംഭംസമയബന്ധിത ലക്ഷ്യങ്ങൾ, ഡിജിറ്റൽ നിരീക്ഷണം, ജൻ ആന്ദോളൻസമീപനം എന്നിവയോടെ ഒരു ഏകീകൃത ചട്ടക്കൂടിന് കീഴിൽ പ്രവർത്തിക്കുന്ന,ഇന്ത്യാ ഗവൺമെന്റിന്റെ മുൻനിര ബഹുമുഖ മന്ത്രാലയ ദൗത്യമാണ്. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് (MoWCD) കീഴിൽ പ്രവർത്തിക്കുന്ന ഈ ദൗത്യംപോഷകാഹാരത്തെ ഒരു ക്ഷേമപ്രവർത്തനം എന്നതിലുപരി രാജ്യത്തിന്റെ വികസന മുൻഗണനയായി മാറ്റിമറിച്ചു.
2021-22 ബജറ്റിന് കീഴിലെപോഷകാഹാരവുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികൾ - പോഷൺ അഭിയാൻ, അങ്കണവാടി സേവനങ്ങൾ, കൗമാരക്കാരായ പെൺകുട്ടികൾക്കായുള്ള പദ്ധതി എന്നിവ പിന്നീട് മിഷൻ പോഷൺ2.0 എന്ന പദ്ധതിക്ക് കീഴിൽ സംയോജിപ്പിച്ചു.
പോഷൺ അഭിയാന്റെ ഡിജിറ്റൽ നട്ടെല്ലായി പ്രവർത്തിക്കുന്ന ഒരു മൊബൈൽ അധിഷ്ഠിത ഭരണനിർവഹണ ആപ്ലിക്കേഷനാണ് പോഷൺ ട്രാക്കർ. ഈ ദൗത്യത്തിന് കീഴിലുള്ള ഡിജിറ്റൽ നിരീക്ഷണം ശക്തമാക്കുന്നതിനുള്ള പ്രാഥമിക ഭരണനിർവഹണ ഉപകരണമായി ഇത് പ്രവർത്തിക്കുന്നു. സക്ഷം അങ്കണവാടി, പോഷൺ2.0 എന്നിവയ്ക്ക് കീഴിൽ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയവും (MoWCD) നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും (NeGD) ചേർന്ന് 2021 മാർച്ചിലാണ് ഇത് ആരംഭിച്ചത്. ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ അങ്കണവാടി സേവനങ്ങൾക്ക് കീഴിലുള്ള പോഷകാഹാര ലഭ്യതയും സേവന വിതരണവും ഏതാണ്ട് തത്സമയം നിരീക്ഷിക്കാൻ ഇത് പ്രാപ്തമാക്കുന്നു.
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ, സേവന വിതരണം, ഗുണഭോക്താക്കളുടെ പങ്കാളിത്തം, വളർച്ചാ നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പോഷൺ ട്രാക്കർ ശേഖരിക്കുന്നു. സ്മാർട്ട്‌ഫോണുകളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുമുള്ളതിനാൽ അങ്കണവാടി ജീവനക്കാർക്ക് തടസ്സമില്ലാതെ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്നു. തത്സമയ ഡാഷ്‌ബോർഡുകൾ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ സുതാര്യവും തെളിവധിഷ്ഠിതവുമായ തീരുമാനങ്ങൾ എടുക്കുന്നതിനെ പിന്തുണയ്ക്കുന്നു. പോഷൺ ട്രാക്കർ അങ്കണവാടി ജീവനക്കാർക്ക് ഒരു സഹായിയായി പ്രവർത്തിക്കുന്നു.കൂടാതെ കുട്ടികളിലെ വളർച്ചക്കുറവ്, ശുഷ്കിച്ച ശരീരം, ഭാരക്കുറവ് എന്നിവ കൃത്യമായി കണ്ടെത്തുന്നതിനുംപോഷകാഹാര സേവനങ്ങൾ അവസാനത്തെ ഗുണഭോക്താവിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഇത് പ്രയോജനപ്പെടുത്തുന്നു.
|
നിങ്ങൾക്കറിയാമോ?
ഇന്ത്യാ ഗവൺമെന്റിന്റെ 'സക്ഷം അങ്കണവാടി, പോഷൺ2.0' സംയോജിത പദ്ധതി പോഷകാഹാരക്കുറവ് പരിഹരിക്കുകയും ആരോഗ്യം, ക്ഷേമം, രോഗപ്രതിരോധ ശേഷി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുനഃക്രമീകരിച്ച ഈ ദൗത്യം കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്കുള്ള പോഷകാഹാര പിന്തുണ,ആദ്യകാല ശിശുപരിപാലനവും വിദ്യാഭ്യാസവും (3-6 വയസ്സ് - ECCE), ആദ്യകാല പ്രോത്സാഹനം (0-3 വയസ്സ്),കേന്ദ്രങ്ങളെ സക്ഷം അങ്കണവാടികളായി ഉയർത്തുന്നത് ഉൾപ്പെടെയുള്ള അങ്കണവാടി അടിസ്ഥാന സൗകര്യ വികസനം എന്നിവയെ സംയോജിപ്പിക്കുന്നു. നിലവിലുള്ള അങ്കണവാടി കേന്ദ്രങ്ങളെ LEDസ്ക്രീനുകൾ, വാട്ടർ പ്യൂരിഫയറുകൾ, സ്മാർട്ട് പഠന സഹായികൾ, പോഷകത്തോട്ടങ്ങൾതുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് സക്ഷം അങ്കണവാടി പദ്ധതി.
|
പോഷൺ ട്രാക്കറിന്റെ അത്യാധുനിക സവിശേഷതകൾ
പോഷൺ ട്രാക്കർ നിലവിൽ വരുന്നതിന് മുമ്പ്അങ്കണവാടി ജീവനക്കാർക്ക് 11 മാനുവൽ രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടിവന്നിരുന്നു. ഇത് തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം വരുത്തുകയും സേവനങ്ങളിൽ വിടവുകൾ സൃഷ്ടിക്കുകയും ചെയ്തു. ഭവന സന്ദർശനങ്ങൾ വലിയതോതിൽ വ്യക്തിഗത അറിവിനെയും അനുഭവത്തെയും മാത്രം ആശ്രയിച്ചായിരുന്നു.ഇത് കൃത്യതയില്ലാത്ത വിലയിരുത്തലുകളിലേക്ക് നയിച്ചു. ഗുണഭോക്താക്കളെ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സംവിധാനമോ സംസ്ഥാന-കേന്ദ്ര പദ്ധതികളുമായുള്ള സംയോജനമോ ഇല്ലാതിരുന്നത് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെ കാര്യക്ഷമത കുറയ്ക്കുകയും ചെയ്തു.
സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരവധി സവിശേഷതകളിലൂടെ പോഷൺ ട്രാക്കർ ഈ വിടവുകൾ പരിഹരിച്ചു:
- ആധാർ അധിഷ്ഠിത പരിശോധന:ചോർച്ചകൾ തടയുകയുംവ്യാജ പേരുകൾ ഒഴിവാക്കുകയുംരജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
- മുഖം തിരിച്ചറിയൽ സംവിധാനം (FRS):അവസാന ഗുണഭോക്താവിലേക്കും സേവനം എത്തുന്നുവെന്ന് നിരീക്ഷിക്കുന്നതിനും സേവന വിതരണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു.
- ഐടി അധിഷ്ഠിത ഹോം വിസിറ്റ് ഷെഡ്യൂളർ:ഓട്ടോ-ഷെഡ്യൂളിംഗും പ്രായത്തിനനുസരിച്ചുള്ള കൗൺസിലിംഗ് നിർദ്ദേശങ്ങളും നൽകിക്കൊണ്ട് ഘടനാപരമായ 23 ഭവന സന്ദർശനങ്ങളെ ഇത് പിന്തുണയ്ക്കുന്നു. ഇതിൽ ഗർഭാവസ്ഥയിൽ 4 സന്ദർശനങ്ങൾ, പ്രസവാനന്തര ആദ്യ മാസത്തിൽ 4, 2 മാസം മുതൽ 1 വയസ്സ് വരെ 7, 1-2 വർഷങ്ങളിൽ 5, 2-3 വർഷങ്ങളിൽ 3 സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
- ECCEഉള്ളടക്ക വിതരണം: 3-6 വയസ്സുള്ള കുട്ടികൾക്കായി 'ആധാർശില'യെ അടിസ്ഥാനമാക്കിയുള്ള 249 വീഡിയോകൾ, 190 വോയ്‌സ് നോട്ടുകൾ, 159ECCE ആക്റ്റിവിറ്റി PDF-കൾ എന്നിവ നൽകുന്നു.
|
നിങ്ങൾക്കറിയാമോ:
2024 മാർച്ചിൽ ആരംഭിച്ച 'ആധാർശില'3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള പ്രാരംഭകാല ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള (ECCE) ദേശീയ പാഠ്യപദ്ധതിയാണ്. അങ്കണവാടി കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന ഇത് കളിപ്പാട്ടങ്ങൾ, കല, സംഗീതം, കഥപറച്ചിൽ എന്നിവ ഉപയോഗിച്ചുള്ള, വിനോദാധിഷ്ഠിത പഠനം പ്രോത്സാഹിപ്പിക്കുന്നു. "അടിത്തറ" എന്നർത്ഥം വരുന്ന 'ആധാർശില', കുട്ടികളുടെ ബൗദ്ധികം, സാമൂഹികം, വൈകാരികം, ശാരീരികം എന്നിവയുൾപ്പെടെയുള്ള സമഗ്ര വികാസത്തെ പിന്തുണയ്ക്കുകയും അവരെ ഒന്നാം ക്ലാസിലേക്ക് സജ്ജരാക്കുകയും ചെയ്യുന്നു.
|
- പോഷൺ കാൽക്കുലേറ്റർ:കുട്ടികളുടെ ഉയരം, ഭാരം, പ്രായം, ലിംഗഭേദം എന്നിവ വിലയിരുത്തുന്നതിനുംഅവരെ വളർച്ചക്കുറവ്, ഭാരക്കുറവ്, ശുഷ്കിച്ച ശരീരം, SAM/MAM (അമിതമായ/മിതമായ പോഷകാഹാരക്കുറവ്), അമിതഭാരം/പൊണ്ണത്തടി എന്നിങ്ങനെ തരംതിരിക്കുന്നതിനുമായി ഇത് ലോകാരോഗ്യ സംഘടനയുടെ (WHO) ചൈൽഡ് ഗ്രോത്ത് സ്റ്റാൻഡേർഡ്സ് ഉപയോഗിക്കുന്നു.ഇത് കൃത്യവും മാനദണ്ഡങ്ങൾക്കനുസൃതവുമായ വളർച്ചാ നിരീക്ഷണം ഉറപ്പാക്കുന്നു.
- പോഷൺ ഹെൽപ്പ്‌ലൈൻ:പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ടോൾ ഫ്രീ നമ്പർ 1515.
- സ്മാർട്ട്‌ഫോണും കണക്റ്റിവിറ്റിയും:എല്ലാ അങ്കണവാടി ജീവനക്കാർക്കും സ്മാർട്ട്‌ഫോണുകൾ നൽകിയിട്ടുണ്ട്.ഒരു അങ്കണവാടി ജീവനക്കാരിക്ക് പ്രതിവർഷം 2,000 രൂപ വീതം ഇന്റർനെറ്റ് കണക്റ്റിവിറ്റി ചാർജായി നൽകുന്നു. ഓരോ അങ്കണവാടി കേന്ദ്രത്തിലും (AWC) വളർച്ചാ നിരീക്ഷണ ഉപകരണങ്ങൾ (GMD) ലഭ്യമാക്കിയിട്ടുണ്ട്.
ഈ അത്യാധുനിക സവിശേഷതകൾ അടിസ്ഥാന തലത്തിലുള്ളപോഷകാഹാര ഇടപെടലുകളുടെ കാര്യക്ഷമതയും സ്ഥിരതയും പ്രതികരണശേഷിയും വർദിപ്പിച്ചു.
പോഷകസമ്പുഷ്ടഇന്ത്യയിലേക്കുള്ള പുരോഗതി നിരീക്ഷിക്കൽ
രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന് മുമ്പ്പ്രാരംഭ പ്രോജക്റ്റുകളിലൂടെ ഘട്ടം ഘട്ടമായാണ് പോഷൺ ട്രാക്കർ വിന്യസിച്ചത്. ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തുന്നതിലൂടെഈ പ്ലാറ്റ്‌ഫോം വലിയ അളവിലുള്ള ഡാറ്റയും ഒരേസമയം ഉപയോഗിക്കുന്ന ഉപഭോക്താക്കളെയും കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും വിപുലീകരണ ശേഷിഉറപ്പാക്കുകയും ചെയ്യുന്നു. അത്യാധുനിക ഡാഷ്‌ബോർഡുകൾ തത്സമയ ദൃശ്യവിവരങ്ങൾ നൽകുന്നു.ഇത് പോഷകാഹാര വിടവുകൾ ഉടനടി പരിഹരിക്കാൻ ഇതിന്റെഭാഗമായവരെ അനുവദിക്കുന്നു. സംസ്ഥാനതല കോർഡിനേറ്റർമാരുടെയും പതിവായ വെർച്വൽ ആശയവിനിമയങ്ങളുടെയും പിന്തുണയോടെയുള്ള ഒരു "ട്രെയിൻ ദി ട്രെയിനർ" (പരിശീലകർക്ക് പരിശീലനം നൽകുന്ന) മാതൃക തുടർച്ചയായ പരിശീലനം സുഗമമാക്കുന്നു. നിരന്തരമായ മേൽനോട്ടവും സമയബന്ധിതമായ നിർദ്ദേശങ്ങളും കൃത്യമായ നടത്തിപ്പ് ഉറപ്പാക്കുന്നു.

- 2026 മെയ് മാസത്തെ കണക്കനുസരിച്ച് ഇന്ത്യാ ഗവൺമെന്റ് 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ അങ്കണവാടികളിലും പോഷൺ ട്രാക്കറിന്റെ രാജ്യവ്യാപകമായ കവറേജ് കൈവരിച്ചിട്ടുണ്ട്.
- 2026 മെയ് മാസത്തെ കണക്കനുസരിച്ച്പോഷൺ ട്രാക്കർ 8.93 കോടിയിലധികം ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്തു. പ്രാരംഭ ബാല്യവും കൗമാരവും മുതൽ ഗർഭാവസ്ഥയും മാതൃത്വവും വരെജീവിതചക്രത്തിലുടനീളമുള്ള ആറ് ഗുണഭോക്തൃ വിഭാഗങ്ങളെ ഈ പ്ലാറ്റ്‌ഫോം ഉൾക്കൊള്ളുന്നു.ഇത് പോഷൺ അഭിയാന്റെ സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.

- അങ്കണവാടി സേവനങ്ങൾക്ക് കീഴിലുള്ള സപ്ലിമെന്ററിപോഷകാഹാര പരിപാടി (SNP) സജീവമായി നിരീക്ഷിക്കാൻ പോഷൺ ട്രാക്കർ പ്രാപ്തമാക്കുന്നു. 2026 മെയ് മാസത്തെ ഡാറ്റ പ്രകാരം 5.5 കോടിയിലധികം ഗുണഭോക്താക്കൾക്ക് കുറഞ്ഞത് 15 ദിവസത്തേക്ക് SNPലഭിച്ചു.അതേസമയം 5.17 കോടി ഗുണഭോക്താക്കൾക്ക് കുറഞ്ഞത് 21 ദിവസത്തേക്ക് SNPലഭിച്ചു.
|
നിങ്ങൾക്കറിയാമോ?
സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതാ ശിശുവികസന മന്ത്രാലയം സംയോജിത ശിശുവികസന സേവന (ICDS) പദ്ധതിക്ക് കീഴിൽ സപ്ലിമെന്ററിപോഷകാഹാര പരിപാടി (SNP) നടപ്പിലാക്കുന്നു. ഈ പരിപാടി 6 മാസം മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൂടാതെ വടക്കുകിഴക്കൻ (NE) സംസ്ഥാനങ്ങളിൽ നിന്നും അഭിലാഷ ജില്ലകളിൽ നിന്നുമുള്ള14-18 വയസ്സ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരെ ഉൾക്കൊള്ളുന്നു.
|
- 2026 മെയ് മാസത്തെ കണക്കനുസരിച്ച്ആധാർ സാക്ഷ്യപ്പെടുത്തിയ വിവരങ്ങൾ ഉപയോഗിച്ച് 7.7 കോടിയിലധികം കുട്ടികളുടെ പോഷകാഹാര സൂചകങ്ങൾ നിരീക്ഷിക്കുന്ന ഒരു സജീവ പ്രതിമാസ ഡാറ്റാബേസ് പോഷൺ ട്രാക്കർ നിലനിർത്തിപ്പോരുന്നു. ഈ പ്ലാറ്റ്‌ഫോം തത്സമയ ഡാഷ്‌ബോർഡുകൾ, ഹീറ്റ് മാപ്പുകൾ, തെളിവധിഷ്ഠിത നയരൂപീകരണം എന്നിവ സാധ്യമാക്കുന്നു.
- 2026 മെയ് മാസത്തെ കണക്കനുസരിച്ച്രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ ഏകദേശം 94 ശതമാനവും ഉൾപ്പെടുന്ന, 0-5 വയസ്സ് പ്രായമുള്ള 6.3 കോടിയിലധികം കുട്ടികളുടെ വളർച്ചാ നിരീക്ഷണവും ഈ ട്രാക്കർ സാധ്യമാക്കി. ഈ ആപ്ലിക്കേഷൻ കുട്ടികളിലെ വളർച്ചക്കുറവ്, ഭാരക്കുറവ്, ശുഷ്കിച്ച ശരീരം, അമിതഭാരം/പൊണ്ണത്തടി എന്നീ സൂചകങ്ങളെ നിരീക്ഷിക്കുന്നു.

പോഷൺ ട്രാക്കർ: ഒരു ഡിജിറ്റൽ ഇന്ത്യ വിജയഗാഥ
വൻതോതിലുള്ള പൊതുജന സേവന വിതരണത്തിനായി ഗവൺമെന്റ് സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്നതിന്റെ തെളിവാണ് പോഷൺ ട്രാക്കർ. ഇത് കടലാസധിഷ്ഠിത റിപ്പോർട്ടിംഗിനെ തത്സമയവും തെളിവധിഷ്ഠിതവുമായ പോഷകാഹാര ഭരണനിർവഹണമാക്കി മാറ്റിമറിച്ചു. കൃത്യസമയത്തുള്ള താഴേത്തട്ടിലെ വിവരങ്ങളിലൂടെ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ തീരുമാനമെടുക്കലിനെ ഈ പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന (WHO) ഇതിനെ മാതൃകാപരമായ ഒരു പോഷകാഹാര ഡാറ്റാ ആവാസവ്യവസ്ഥയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര ശിശുക്ഷേമ ഫണ്ട് (UNICEF) ഇതിന്റെ ലാളിത്യത്തെയും അങ്കണവാടി ജീവനക്കാർക്കായുള്ള ഗുണഭോക്തൃ നിരീക്ഷണ സവിശേഷതകളെയും അഭിനന്ദിച്ചു. 2023-ൽവനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള G20മന്ത്രിതല സമ്മേളനത്തിൽ പോഷൺ ട്രാക്കർ പ്രദർശിപ്പിച്ചിരുന്നു. പോഷകാഹാര നിരീക്ഷണത്തിലും ECCEവിതരണത്തിലുമുള്ള ഇതിന്റെ പങ്കിനെ ചെയർമാന്റെ പ്രസ്താവന അംഗീകരിച്ചു. 2025 ഏപ്രിലിൽപൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരം പോഷൺ ട്രാക്കറിന് ലഭിച്ചു. കൂടാതെ 2024 സെപ്റ്റംബറിൽ നടന്ന 27-ാമത് ദേശീയ ഇ-ഗവേണൻസ് കോൺഫറൻസിൽ ഇ-ഗവേണൻസിനുള്ള ദേശീയ പുരസ്കാരവുംപോഷൺ ട്രാക്കർ സ്വന്തമാക്കി. ഡിജിറ്റൽ ഇന്ത്യ ദർശനത്തിന് കീഴിൽ ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ ശേഷിയെയാണ് പോഷൺ ട്രാക്കർ പ്രതിഫലിപ്പിക്കുന്നത്.കൂടാതെ പോഷകസമ്പുഷ്ടമായ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഇത് കേന്ദ്രസ്ഥാനത്ത് തുടരുകയും ചെയ്യും.
അവലംബം
Ministry of Women and Child Development
Poshan Tracker
Digital India Corporation
DD News
Click here to see pdf
-SK-
(तथ्य सामग्री आईडी: 150754)
आगंतुक पटल : 23
Provide suggestions / comments