പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫലങ്ങളുടെ പട്ടിക: നേപ്പാൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യ സന്ദർശനം

പോസ്റ്റഡ് ഓണ്‍: 23 NOV 2026 9:35PM by PIB Thiruvananthpuram

ഉദ്ഘാടനങ്ങൾ / ശിലാസ്ഥാപനങ്ങൾ / പദ്ധതി സമർപ്പണങ്ങൾ:

 

o) അയോധ്യയ്ക്കും ജനക്പൂരിനും ഇടയിലുള്ള സരയു-കമല എക്സ്പ്രസ് റെയിൽ സർവീസിന്റെ ഫ്ലാഗ് ഓഫ് (സമാരംഭം).

 

o) ബൻബാസയിൽ പുതിയ സംയോജിത ചെക്ക് പോസ്റ്റിന്റെ (ICP) ശിലാസ്ഥാപനവും ഭൈരഹവ, സുനൗലി, ദോധര ചന്ദനി എന്നിവിടങ്ങളിലെ ഐ.സി.പി.കളുടെ നിർമ്മാണ പുരോഗതി വിലയിരുത്തലും.

 

o) ധാർച്ചുല (ഇന്ത്യ), ദാർച്ചുല (നേപ്പാൾ) എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി കടന്നുള്ള മോട്ടോർ പാലത്തിന്റെ ഉദ്ഘാടനം.

 

o) ലോവർ അരുൺ ജലവൈദ്യുത പദ്ധതിയുടെ (669 മെഗാവാട്ട്) ശിലാസ്ഥാപനം.

 

o) മോത്തിഹാരി-അംലെഖ്ഗഞ്ച് എണ്ണ പൈപ്പ്‌ലൈനിന്റെ (MAPL) രണ്ടാം ഘട്ടത്തിന്റെ രാജ്യത്തിന് സമർപ്പിക്കൽ.

 

o) നിർദ്ദിഷ്ട സിലിഗുരി-ഝാപ്പ പെട്രോളിയം പൈപ്പ്‌ലൈനിന്റെ ഭാഗമായ ഝാപ്പ പെട്രോളിയം ടെർമിനലിന്റെ ശിലാസ്ഥാപനം.

 

പ്രഖ്യാപനങ്ങൾ:

 

o) നേപ്പാളിന്റെ പുനർനിർമ്മാണത്തിനും ദീർഘകാല വികസനത്തിനുമായി 15,000 കോടി രൂപയുടെ (24,000 കോടി നേപ്പാളി രൂപ) വികസന സഹകരണ പാക്കേജ്.

 

o) നേപ്പാളിന്റെ ട്രാൻസിറ്റ് ചരക്കുനീക്കത്തിനായി കൂടുതൽ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് പ്രവേശനം — ദീൻദയാൽ തുറമുഖം (കണ്ട്ല, ഗുജറാത്ത്), പാരദ്വീപ് തുറമുഖം (ഒഡീഷ).

 

o) നേപ്പാളിലെ ചിത്വനിൽ അഗ്രോ-ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കൽ.

 

o) നേപ്പാളിൽ ഐ.ഐ.ടിയുടെ (IIT) വിദേശ കാമ്പസ് സ്ഥാപിക്കൽ.

 

o) നിർദ്ദിഷ്ട രക്സോൾ–കാഠ്മണ്ഡു വൈദ്യുതീകരിച്ച ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കൽ.

 

ധാരണാപത്രങ്ങൾ (MoUs):

 

o) ഇന്ത്യയിലെ ഗുജറാത്ത് ഗാന്ധിനഗറിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയും നേപ്പാൾ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള അക്കാദമിക്, ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം.

 

o) ഇന്ത്യയിലെ രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയും (RRU) നേപ്പാളിലെ നാഷണൽ പോലീസ് അക്കാദമിയും (NPA) തമ്മിലുള്ള ധാരണാപത്രം.

 

o) നേപ്പാളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള ശേഷി വികസന പരിശീലന പരിപാടിയെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ ഭരണപരിഷ്കാര, പൊതുജന പരാതി പരിഹാര വകുപ്പിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും നേപ്പാൾ ഗവൺമെന്റിന്റെ ഫെഡറൽ അഫയേഴ്സ് ആൻഡ് ജനറൽ അഡ്മിനിസ്ട്രേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നേപ്പാൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജും തമ്മിലുള്ള ധാരണാപത്രം.

 

o) ആയുർവേദത്തിന്റെയും മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെയും മേഖലയിലെ സഹകരണത്തിനായി ഇന്ത്യാ ഗവൺമെന്റും നേപ്പാൾ ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം.

 

o) ദക്ഷിണേഷ്യൻ ഉപഗ്രഹത്തിന്റെ ഉപയോഗത്തിനായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (SATCOM) ശൃംഖല സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) നേപ്പാൾ ഗവൺമെന്റിന്റെ വാർത്താവിനിമയ മന്ത്രാലയവും (MOIC) തമ്മിലുള്ള ധാരണാപത്രം.

 

o) സുസ്ഥിര നഗരവികസന മേഖലയിലെ സാങ്കേതിക സഹകരണത്തിനായി ഇന്ത്യാ ഗവൺമെന്റും നേപ്പാൾ ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം.

 

o) ആരോഗ്യ, വൈദ്യശാസ്ത്ര മേഖലകളിലെ സഹകരണത്തിനായി ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും നേപ്പാൾ ഗവൺമെന്റിന്റെ ആരോഗ്യ ഭക്ഷ്യസുരക്ഷാ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

 

o) കന്നുകാലി, മത്സ്യബന്ധന വികസന മേഖലകളിലെ സഹകരണത്തിനായി ഇന്ത്യാ ഗവൺമെന്റും നേപ്പാൾ ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം.

***

SK


( റിലീസ് ഐ.ഡി: 2341913) സന്ദര്‍ശക കൗണ്ടര്‍ : 9