പോസ്റ്റഡ് ഓണ്‍:
25 NOV 2026 1:37PM by PIB Thiruvananthpuram
ആഗോള സാംസ്കാരിക വ്യവഹാരങ്ങളെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നാഗരിക പൈതൃകത്തിനുള്ള വർദ്ധിച്ചുവരുന്ന പങ്കിൻ്റെ കാരണം വ്യക്തമാക്കുന്ന കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കൂടുതൽ ശക്തമായ സാംസ്കാരിക സഹകരണത്തിനുള്ള ചട്ടക്കൂട് രൂപപ്പെടുത്തുന്ന പ്രഥമ എസ്.സി.ഒ നാഗരിക സംവാദ ഫോറത്തെയും (SCO Civilisational Dialogue Forum) ഇന്ദ്രപ്രസ്ഥ സംയുക്ത പ്രഖ്യാപനത്തെയും (Indraprastha Communiqué) ശ്രീ ശെഖാവത്ത് എടുത്തുപറഞ്ഞു. പൈതൃക സംരക്ഷണം, സാംസ്കാരിക ഗവേഷണം, നവീകരണം, സർഗ്ഗാത്മക സംരംഭങ്ങൾ എന്നിവയിലൂടെ ഇന്ത്യയ്ക്ക് തങ്ങളുടെ സമ്പന്നമായ നാഗരിക പാരമ്പര്യങ്ങളെ വിശാലമായ ആഗോള സമൂഹത്തിലേക്ക് എങ്ങനെ എത്തിക്കാമെന്നും അദ്ദേഹം ഇതിലൂടെ പരിശോധിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ കുറിച്ചു:
“ആഗോള സാംസ്കാരിക വ്യവഹാരങ്ങളെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നാഗരിക പൈതൃകത്തിന് വർദ്ധിച്ചുവരുന്ന പങ്കുണ്ട്.
കൂടുതൽ ശക്തമായ സാംസ്കാരിക സഹകരണത്തിനുള്ള ചട്ടക്കൂട് രൂപപ്പെടുത്തുന്ന പ്രഥമ എസ്.സി.ഒ നാഗരിക സംവാദ ഫോറത്തെയും (SCO Civilisational Dialogue Forum) ഇന്ദ്രപ്രസ്ഥ സംയുക്ത പ്രഖ്യാപനത്തെയും (Indraprastha Communiqué) കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് എഴുതുന്നു.
പൈതൃക സംരക്ഷണം, സാംസ്കാരിക ഗവേഷണം, നവീകരണം, സർഗ്ഗാത്മക സംരംഭങ്ങൾ എന്നിവയിലൂടെ ഇന്ത്യയ്ക്ക് തങ്ങളുടെ സമ്പന്നമായ നാഗരിക പാരമ്പര്യങ്ങളെ വിശാലമായ ആഗോള സമൂഹത്തിലേക്ക് എങ്ങനെ എത്തിക്കാമെന്ന് അദ്ദേഹം ഇതിലൂടെ പരിശോധിക്കുന്നു.”
https://indianexpress.com/article/opinion/columns/sco-civilisational-dialogue-forum-lets-create-spaces-where-civilisations-engage-with-dignity-10977257/lite/”
***
SK