57th International Film Festival of India 2026
20 – 28 Nov 2026

ഇന്ത്യൻ കഥാഖ്യാനത്തിലെ നവശബ്ദങ്ങളെ കണ്ടെത്താൻ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'പേജ് സേ പിച്ച് തക്' വേദിയൊരുക്കി പ്രസാർ ഭാരതി

ഉദ്ഘാടന ദിനം പത്ത് മത്സരാർത്ഥികൾ പ്രമുഖ ജൂറിക്ക് മുന്നിൽ യഥാർത്ഥ തിരക്കഥകൾ അവതരിപ്പിച്ചു; വിജയികളെ നവംബർ 24-ന് പ്രഖ്യാപിക്കും

പോസ്റ്റഡ് ഓണ്‍: 21 NOV 2026 8:34PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339820Views: 6

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി പനജിയിലെ കലാ അക്കാദമിയിൽ പ്രസാർ ഭാരതിയുടെ പ്രഥമ തിരക്കഥാ അവതരണ വേദിയായ 'പേജ് സേ പിച്ച് തക്' ഇന്ന് ഉദ്ഘാടനം ചെയ്തു. പ്രസാർ ഭാരതി ചെയർമാൻ പത്മശ്രീ പ്രസൂൺ ജോഷി വിഭാവനം ചെയ്ത ഈ സംരംഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വളർന്നുവരുന്ന എഴുത്തുകാർക്ക് ഫീച്ചർ സിനിമകള്‍, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലായി പത്ത് ഇന്ത്യൻ ഭാഷകളിൽ യഥാർത്ഥ തിരക്കഥകൾ അവതരിപ്പിക്കാന്‍ വാർഷിക ദേശീയ വേദിയൊരുക്കുന്നു.

വ്യക്തിപരമായ അനുഭവങ്ങളിലും സാംസ്കാരിക കാഴ്ചപ്പാടുകളിലും വേരൂന്നിയ ആധികാരിക കഥാഖ്യാനത്തിന്റെ പ്രാധാന്യം ചടങ്ങിൽ ശ്രീ പ്രസൂൺ ജോഷി എടുത്തുപറഞ്ഞു. വൈവിധ്യമാര്‍ന്ന ശബ്ദങ്ങളെ പരിപോഷിപ്പിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന കഥകൾക്ക് വേദിയൊരുക്കാനും പ്രസാർ ഭാരതി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും നാടോടി പാരമ്പര്യത്തിനും തനത് ആഖ്യാനശൈലികളുണ്ടെന്നും തദ്ദേശീയ സംസ്കാരത്തെ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ അവ യഥാർത്ഥ രൂപത്തിൽ പറയാനും മനസ്സിലാക്കാനും കഴിയൂവെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഉദ്ഘാടനച്ചടങ്ങിന് സ്വാഗതമാശംസിച്ച ദൂരദർശൻ ഡയറക്ടർ ജനറൽ ശ്രീമതി റീന സോനോവാൾ കൗലി ഇന്ത്യയുടെ ഭാഷാപരവും സർഗാത്മകവുമായ വൈവിധ്യം പ്രദർശിപ്പിക്കുന്നതിൽ ഈ സംരംഭത്തിന്റെ പങ്ക് എടുത്തുപറഞ്ഞു.

 

 

തിരക്കഥാ അവതരണ സെഷനുകളിൽ പത്ത് മത്സരാർത്ഥികൾ തിരക്കഥകൾ പ്രമുഖ ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും നടനുമായ പത്മശ്രീ മനോജ് ജോഷി; ഇന്ത്യൻ ചരിത്രം, സംസ്കാരം, സാഹിത്യം എന്നീ മേഖലകളിലെ എഴുത്തുകാരനും എഡിറ്ററും സ്വതന്ത്ര ഗവേഷകനുമായ സന്ദീപ് ബാലകൃഷ്ണ; 'ടോയ്‌ലറ്റ്: ഏക് പ്രേം കഥ', 'ബത്തി ഗുൽ മീറ്റർ ചാലു' എന്നീ ചിത്രങ്ങളിലൂടെ അറിയപ്പെടുന്ന സംവിധായകനും എഡിറ്ററുമായ ശ്രീ നാരായൺ സിങ്; ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും പൂനെ എഫ്.ടി.ഐ.ഐ ഭരണസമിതി വൈസ് ചെയർമാനുമായ അനന്ത് വിജയ് എന്നിവരടങ്ങുന്നതാണ് ജൂറി.

 

പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓജ, പ്രിൻസിപ്പൽ ഡയറക്ടർ ജനറലും പ്രസ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുമായ ശ്രീ യോഗേഷ് കുമാർ ബവേജ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ബ്രോഡ്കാസ്റ്റിങ് & അഡ്മിനിസ്ട്രേഷൻ) ശ്രീ പൃഥുൽ കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

 

2026 നവംബർ 21 മുതൽ 23 വരെയാണ് തിരക്കഥാ അവതരണ ലാബ് ഒരുക്കിയിരിക്കുന്നത്. വളർന്നുവരുന്ന എഴുത്തുകാരെ ചലച്ചിത്ര മേഖലയിലെ പ്രൊഫഷണലുകളുമായി ബന്ധിപ്പിക്കാനും അവരുടെ മൗലിക ആശയങ്ങളെ ഫീച്ചർ സിനിമകള്‍, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയായി തിരശ്ശീലയിൽ എത്തിക്കുന്നതിന് അവസരങ്ങളൊരുക്കാനും ഈ വാർഷിക സംരംഭത്തിലൂടെ പ്രസാർ ഭാരതി ലക്ഷ്യമിടുന്നു.

'പേജ് സേ പിച്ച് തക്' വിജയികളെ 2026 നവംബർ 24-ന് പ്രഖ്യാപിക്കും.

, 2026.

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാർത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

****

 


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339820
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026