പോസ്റ്റഡ് ഓണ്:
19 NOV 2026 4:24PM by PIB Thiruvananthpuram
2026 നവംബർ 20 ന് വൈകുന്നേരം 5:30 ന് ന്യൂഡൽഹിയിലെ പുരാനാ കിലയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) നാഗരിക സംവാദ ഫോറം ഉദ്ഘാടനം ചെയ്യും. ഈ അവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
2026 നവംബർ 20 മുതൽ 22 വരെ നടക്കുന്ന ഈ ഫോറം, മേഖലയിലെ സമ്പന്നവും പരസ്പരബന്ധിതവുമായ നാഗരിക പൈതൃകം ആഘോഷിക്കുക, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുക, സാംസ്കാരിക സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
2025 ൽ ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ എസ്സിഒ ചട്ടക്കൂടിന് കീഴിൽ നാഗരിക സംഭാഷണത്തിനായി ഒരു സമർപ്പിത വേദി സ്ഥാപിക്കുക എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം. തുടർന്ന് എസ്സിഒയുടെ ബിഷ്കെക് പ്രഖ്യാപനത്തിൽ ഈ നിർദ്ദേശം സ്വാഗതം ചെയ്യപ്പെട്ടു.
ഉദ്ഘാടന ചടങ്ങിൽ "സംഭാഷണത്തിലെ നാഗരികതകൾ - സാംസ്കാരിക പ്രദർശനം" എന്ന പരിപാടി നടക്കും, സംഗീതം, നൃത്തം, ദൃശ്യ കഥപറച്ചിൽ, ആഖ്യാനം എന്നിവ സംയോജിപ്പിക്കുന്ന ഒരു അവതരണം. "വസുധൈവ കുടുംബകം - ലോകം ഒരു കുടുംബമാണ്" എന്ന വിഷയത്തെ അടിസ്ഥാനമാക്കി, ഇന്ത്യയിലും യുറേഷ്യയിലുടനീളമുള്ള സാംസ്കാരിക ബന്ധങ്ങൾ എടുത്തുകാണിക്കുന്ന ഒരു പ്രദർശനവും ഫോറത്തിൽ ഉണ്ടായിരിക്കും.
"ASTITVA - നമ്മുടെ നിലനിൽപ്പിന്റെ സത്ത" എന്ന തലക്കെട്ടിൽ ഇന്ത്യയുടെ പുരാവസ്തു, കലാപര, സാഹിത്യ പൈതൃകം പ്രദർശിപ്പിക്കുന്ന പ്രദർശനങ്ങളും ഫോറത്തിൽ ഉണ്ടായിരിക്കും. 1200 BCE മുതൽ 1200 CE വരെയുള്ള പുരാവസ്തു തെളിവുകളിലൂടെ ഡൽഹിയുടെ ചരിത്രത്തിന്റെ ആഴത്തിലുള്ള വിവരണം ഇത് നൽകും. അതിൽ ഖനനം ചെയ്ത അവശിഷ്ടങ്ങൾ, പുരാവസ്തുക്കൾ, വാസ്തുവിദ്യാ ശകലങ്ങൾ, മറ്റ് പ്രധാന കണ്ടെത്തലുകൾ എന്നിവ ഉൾപ്പെടുന്നു. "മഹാഭാരത സ്ക്രോൾ പവലിയൻ - അനന്ത്: ഒരു അപൂർവ 18th നൂറ്റാണ്ടിലെ മഹാഭാരത സ്ക്രോൾ" ഇന്ത്യയുടെ സമ്പന്നമായ ഇതിഹാസ, കലാ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രീകരിച്ച ചുരുൾ പ്രദർശിപ്പിക്കും.
നവംബർ 21, 22 തീയതികളിൽ പണ്ഡിതന്മാർ, അക്കാദമിക് വിദഗ്ധർ, വിഷയ വിദഗ്ധർ, സാംസ്കാരിക പ്രതിനിധികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന നാല് പ്രമോയാധിഷ്ഠിത സെഷനുകൾ നടക്കും. സംഗീതം, കലാരൂപങ്ങൾ, വസ്ത്രങ്ങൾ, പാചകരീതി, പരമ്പരാഗത കളികൾ തുടങ്ങിയ സാംസ്കാരിക ആവിഷ്കാരങ്ങൾ; കലയിലും വാസ്തുവിദ്യയിലും പൊതുവായ പാരമ്പര്യങ്ങൾ; ലിപികളും കൈയെഴുത്തുപ്രതികളും ഉൾപ്പെടെയുള്ള ഭാഷാ സാഹിത്യ പാരമ്പര്യങ്ങൾ; സന്യാസ പാതകളും ദാർശനിക പാരമ്പര്യങ്ങളും എന്നിവയെക്കുറിച്ച് ചർച്ചകൾ നടക്കും.
-SK-