രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ കോസ്റ്റ് ഗാർഡും ശ്രീലങ്കൻ കോസ്റ്റ് ഗാർഡും തമ്മിലുള്ള ഒൻപതാമത് ഉന്നതതല യോഗം ചേർന്നു

പോസ്റ്റഡ് ഓണ്‍: 03 NOV 2026 6:30PM by PIB Thiruvananthpuram

ഇന്ത്യൻ കോസ്റ്റ് ഗാർഡും (ICG) ശ്രീലങ്കൻ കോസ്റ്റ് ഗാർഡും (SLCG) തമ്മിലുള്ള ഒൻപതാമത് ഉന്നതതല യോഗം (HLM) 2026 നവംബർ 3-ന് ശ്രീലങ്കയിലെ മിരിസയിൽ നടന്നു.

 

ഇന്ത്യൻ സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പരമേഷ് ശിവമണിയും ശ്രീലങ്കൻ സംഘത്തെ ശ്രീലങ്കൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ റിയർ അഡ്മിറൽ റുവാൻ രൂപസേനയും നയിച്ചു.

 

സമുദ്ര മലിനീകരണ നിയന്ത്രണ നടപടികൾ, സമുദ്ര മേഖലയിലെ തിരച്ചിലും രക്ഷാപ്രവർത്തനവും (SAR), സമുദ്ര നിയമങ്ങൾ നടപ്പാക്കൽ എന്നിവയുൾപ്പെടെ പരസ്പര താൽപര്യമുള്ള പ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് യോഗം പ്രധാനമായും ഊന്നൽ നൽകിയത്. ഇരു കോസ്റ്റ് ഗാർഡുകളും തമ്മിലുള്ള പ്രവർത്തനപരമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ശേഷി വികസനവും സാങ്കേതിക സഹായവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും ചർച്ചയിൽ വിലയിരുത്തി.

ഉയർന്നുവരുന്ന സമുദ്ര വെല്ലുവിളികൾ നേരിടുന്നതിനും ഇരുരാജ്യങ്ങളും പങ്കിടുന്ന സമുദ്ര മേഖലയിൽ സമുദ്ര സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരു സംഘങ്ങളും ചർച്ചകൾക്കിടെ ആവർത്തിച്ചു.

 

ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമുദ്ര മേഖലയിലെ അടിയന്തര സാഹചര്യങ്ങളിൽ ഏകോപിതമായ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷിതവും മലിനീകരണരഹിതവുമായ സമുദ്രാന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രാദേശിക സഹകരണം മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും ശ്രീലങ്കൻ കോസ്റ്റ് ഗാർഡിൻ്റെയും ദൃഢനിശ്ചയം യോഗം എടുത്തുകാട്ടി.

 

*****


( റിലീസ് ഐ.ഡി: 2332306) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese