പോസ്റ്റഡ് ഓണ്‍:
31 OCT 2026 10:47AM by PIB Thiruvananthpuram
എൻ.വി.എസ്-03 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി-എഫ്18-ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ 'നാവിക്' (NavIC) ശക്തിപ്പെടുത്തുന്നതിൽ ഈ ദൗത്യം സുപ്രധാന ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ശേഷിയോടുകൂടി, നിർണായക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ എൻ.വി.എസ്-03 കൂടുതൽ മുന്നോട്ട് നയിക്കുകയും, പൗരന്മാർക്ക് പ്രയോജനകരമാകുന്ന തരത്തിൽ നാവിഗേഷൻ സേവനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരുടെ അർപ്പണമനോഭാവത്തെയും പ്രാഗത്ഭ്യത്തെയും പ്രശംസിച്ച ശ്രീ മോദി, അവരുടെ തുടർച്ചയായ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞു.
ശ്രീ മോദി എക്സിൽ കുറിച്ചു :
"എൻ.വി.എസ്-03 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി-എഫ്18-ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐ.എസ്.ആർ.ഒ-യിലെ നമ്മുടെ ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും അഭിനന്ദനങ്ങൾ.
നമ്മുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ 'NavIC'-നെ ശക്തിപ്പെടുത്തുന്നതിൽ ഈ ദൗത്യം സുപ്രധാന ചുവടുവെപ്പാണ്. കൂടുതൽ ശേഷിയോടുകൂടി, നിർണായക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നമ്മുടെ പരിശ്രമങ്ങളെ എൻ.വി.എസ്-03 കൂടുതൽ മുന്നോട്ട് നയിക്കുകയും, ജനങ്ങൾക്ക് പ്രയോജനകരമാകുന്ന നാവിഗേഷൻ സേവനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ അർപ്പണമനോഭാവവും പ്രാഗത്ഭ്യവും രാജ്യത്തിന് നിരന്തരം അഭിമാനമേകുന്നു."
@isro
****
-SK-