വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വ്യാപാര, നിക്ഷേപ ചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നെതർലാൻഡ്സിൽ

പോസ്റ്റഡ് ഓണ്‍: 25 OCT 2026 7:49PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ നെതർലാൻഡ്‌സ് സന്ദർശനം 2026 ഒക്ടോബർ 25-ന് ആരംഭിച്ചു. ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, വ്യാപാര-നിക്ഷേപ മേഖലകളിൽ പുതുസാധ്യതകൾ തേടുക, നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.
 
റോട്ടർഡാമിലെ മാരിടൈം, ലോജിസ്റ്റിക്സ് മേഖലകളിലെ പങ്കാളികളുമായുള്ള കൂടിക്കാഴ്ചകളും, ആംസ്റ്റർഡാമിലെ ഇന്ത്യൻ സമൂഹവുമായുള്ള സംവാദവും, മാധ്യമങ്ങളുമായുള്ള ആശയവിനിമയവും സന്ദർശനത്തിൽ ഉൾപ്പെട്ടിരുന്നു.
 
റോട്ടർഡാമിലെ പരിപാടികളുടെ ഭാഗമായി, പോർട്ട് ഓഫ് റോട്ടർഡാം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബൗഡെവിജ്ൻ സീമൻസിനൊപ്പം ശ്രീ പിയൂഷ് ഗോയൽ റോട്ടർഡാം തുറമുഖം സന്ദർശിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ റോട്ടർഡാം, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിലേക്കുള്ള കവാടമെന്ന നിലയിലും, അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ആഗോള വിതരണ ശൃംഖലകളുടെയും സുപ്രധാന കേന്ദ്രമെന്ന നിലയിലും വഹിക്കുന്ന തന്ത്രപരമായ പ്രാധാന്യം ഈ സന്ദർശനം വ്യക്തമാക്കുന്നു.
 
മന്ത്രിയുടെ റോട്ടർഡാം തുറമുഖ സന്ദർശനം, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ, യൂറോപ്പിലേക്കുള്ള കവാടമെന്ന നിലയിലുള്ള നെതർലാൻഡ്‌സിനുള്ള തന്ത്രപരമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു; ഈ കരാർ ഇന്ത്യൻ കയറ്റുമതിസ്ഥാപനങ്ങൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ, നെതർലാൻഡ്‌സിലെ ലോകോത്തര തുറമുഖങ്ങളും ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളും യൂറോപ്യൻ വിപണികളുമായുള്ള ബന്ധവും, വ്യാപാരം വർദ്ധിപ്പിക്കുന്നതിലും ഇന്ത്യ-യൂറോപ്പ് വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കും.
 
ആംസ്റ്റർഡാമിലെ വാൾഡോർഫ് അസ്റ്റോറിയയിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിലും മന്ത്രി പങ്കെടുത്തു. ഏകദേശം 70 പേർ പങ്കെടുത്ത ഈ പരിപാടിയിൽ, വ്യവസായിക -പ്രൊഫഷണൽ മേഖലകളിലുള്ളവർ ഉൾപ്പെടെ, ഇന്ത്യൻ പ്രവാസികൾ ഒത്തുചേർന്നു. ഈ ഒത്തുചേരൽ പ്രവാസികളുമായി ആശയവിനിമയത്തിന് അവസരമൊരുക്കി.
 
ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക വിനിമയങ്ങൾക്കും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കും സംഭാവന നൽകുന്നതിലും ഇന്ത്യൻ സമൂഹത്തിനുള്ള പ്രാധാന്യം ഈ കൂടിക്കാഴ്ച ഊട്ടിയുറപ്പിച്ചു.
 
വ്യാപാര, നിക്ഷേപ, വാണിജ്യ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഡച്ച് പങ്കാളികളുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യം ശ്രീ പിയൂഷ് ഗോയലിന്റെ സന്ദർശനം വ്യക്തമാക്കുന്നു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെയും (FTA), ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക ഏകീകരണത്തിന്റെയും പശ്ചാത്തലത്തിൽ, മാരിടൈം ലോജിസ്റ്റിക്‌സ് (സമുദ്ര ഗതാഗത-വിതരണ ശൃംഖല) മേഖലയിലും ഉഭയകക്ഷി താത്പര്യമുള്ള മറ്റ് മേഖലകളിലും ശക്തമായ സഹകരണത്തിനുള്ള സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു.
 
***

( റിലീസ് ഐ.ഡി: 2328286) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil