പോസ്റ്റഡ് ഓണ്‍:
23 OCT 2026 7:02PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷ സിംഗിൾസ് SL3 വിഭാഗത്തിൽ സ്വർണം നേടിയ നിതീഷ് കുമാറിനെയും വെള്ളി നേടിയ പ്രമോദ് ഭഗതിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇരു കായികതാരങ്ങൾക്കും ഇതൊരു മികച്ച നേട്ടമാണെന്ന് പറഞ്ഞ ശ്രീ മോദി, രാജ്യത്തിന് ഇനിയും അഭിമാനകരമായ നേട്ടം കൊണ്ടുവരാൻ അവർക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
"ഇന്ത്യൻ പാരാ ബാഡ്മിന്റൺ തിളങ്ങുന്നു! ഏഷ്യൻ പാരാ ഗെയിംസിലെ പുരുഷ സിംഗിൾസ് SL3 വിഭാഗത്തിൽ സ്വർണം നേടിയ നിതീഷ് കുമാറിനും വെള്ളി നേടിയ പ്രമോദ് ഭഗതിനും അഭിനന്ദനങ്ങൾ. ഇരു കായികതാരങ്ങൾക്കും മികച്ച നേട്ടം. അവർ ഇനിയും രാജ്യത്തിന് അഭിമാനം പകരുന്നത് തുടരട്ടെ: PM @narendramodi"
****
SK