പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ സന്ദീപിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 23 OCT 2026 10:29PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ T44 ഇനത്തിൽ വെങ്കല മെഡൽ നേടിയ സന്ദീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

400 മീറ്ററിൽ  ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ  പ്രകടനത്തിനൊപ്പം ഈ മെഡലും ചേർക്കുന്നത്, ഗെയിംസിലെ പ്രകടനത്തെ അവിസ്മരണീയമാക്കി  മാറ്റുന്നുവെന്ന് ശ്രീ മോദി പറഞ്ഞു, അദ്ദേഹം പുതിയ ഉയരങ്ങൾ കൈവരിക്കുകയും ഇന്ത്യയെ അഭിമാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്രകാരം രേഖപ്പെടുത്തി:

"ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ T44 ഇനത്തിൽ വെങ്കലം നേടിയ സന്ദീപിന് അഭിനന്ദനങ്ങൾ!

400 മീറ്ററിൽ സ്വർണ്ണം നേടിയ ലോക റെക്കോർഡ് പ്രകടനത്തിനൊപ്പം ഈ മെഡലും ചേർക്കുന്നത് അവിസ്മരണീയമാണ്.അദ്ദേഹം പുതിയ ഉയരങ്ങൾ നേടുകയും ഇന്ത്യയെ അഭിമാനിപ്പിക്കുകയും ചെയ്യട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി"

 

****

SK

( റിലീസ് ഐ.ഡി: 2327798) സന്ദര്‍ശക കൗണ്ടര്‍ : 2
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati