പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയ ശീതൾ ദേവിയെയും തോമൻ കുമാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:30PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പാരാ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ സ്വർണ മെഡൽ നേടിയ ശീതൾ ദേവിയെയും തോമൻ കുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഇരുവരുടെയും ഉജ്വല വിജയം മികവിന്റെയും ആത്മസംയമനത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മികച്ച പ്രകടനമാണെന്ന് ശ്രീ മോദി പറഞ്ഞു. അവരുടെ വിജയത്തിൽ ഇന്ത്യ ഏറെ സന്തോഷിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പാരാ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടിയ ശീതൾ ദേവിക്കും തോമൻ കുമാറിനും അഭിനന്ദനങ്ങൾ!
ഇരുവരുടെയും ഉജ്വല വിജയം കഴിവിന്റെയും ആത്മസംയമനത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും മികച്ച പ്രകടനമാണ്. അവരുടെ വിജയത്തിൽ ഇന്ത്യ ഏറെ സന്തോഷിക്കുന്നു: പ്രധാനമന്ത്രി @narendramodi”

***


( റിലീസ് ഐ.ഡി: 2326923) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada