പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ ഭാവിന പട്ടേലിനെയും ശുഭം വാധ്വയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:09PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ മിക്സഡ് ഡബിൾസ് ക്ലാസ് XD7 ഇനത്തിൽ വെങ്കല മെഡൽ നേടിയ ഭാവിന പട്ടേലിനെയും ശുഭം വാധ്വയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഗെയിംസിലെ മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയ ഇരുവരും ഇന്ത്യൻ പാരാ ടേബിൾ ടെന്നീസിൽ ചരിത്രനേട്ടം കുറിച്ചു.
ഇരുവരുടെയും കൂട്ടായ പ്രവർത്തനവും അർപ്പണബോധവും നിശ്ചയദാർഢ്യവും രാജ്യത്തിന് അഭിമാനം പകർന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ മഹത്തായ നേട്ടത്തിൽ രണ്ട് കായികതാരങ്ങളെയും അഭിനന്ദിച്ച അദ്ദേഹം, തുടർന്നും മികച്ച വിജയങ്ങൾ കൈവരിക്കാൻ ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഇന്ത്യൻ പാരാ ടേബിൾ ടെന്നീസിൽ ചരിത്രത്തിലാദ്യം!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ മിക്സഡ് ഡബിൾസ് ക്ലാസ് XD7 ഇനത്തിൽ ഭാവിന പട്ടേലും ശുഭം വാധ്വയും വെങ്കലം നേടി. ഗെയിംസിലെ മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
ഇരുവരുടെയും കൂട്ടായ പ്രവർത്തനവും അർപ്പണബോധവും നിശ്ചയദാർഢ്യവും രാജ്യത്തിന് അഭിമാനം പകർന്നു.
ഈ മഹത്തായ നേട്ടത്തിൽ രണ്ട് കായികതാരങ്ങൾക്കും അഭിനന്ദനങ്ങൾ. തുടർന്നും വിജയങ്ങൾ കൈവരിക്കാൻ ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”

 

****
 


( റിലീസ് ഐ.ഡി: 2326808) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada