പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ നിത്യ ശ്രീ സുമതി ശിവനെയും കൃഷ്ണ നഗറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:04PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ മിക്‌സഡ് ഡബിൾസ് SH6 പാരാ ബാഡ്മിന്റൺ ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ സുമതി ശിവനെയും കൃഷ്ണ നഗറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അവരുടെ സമർപ്പണബോധം ഇന്ത്യൻ പാരാ ബാഡ്മിന്റണിന് വീണ്ടും അഭിമാനകരമായൊരു നിമിഷം സമ്മാനിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിലും അവർ തുടർച്ചയായ വിജയം കൈവരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ മിക്‌സഡ് ഡബിൾസ് SH6 പാരാ ബാഡ്മിന്റൺ ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ സുമതി ശിവനും കൃഷ്ണ നഗറിനും അഭിനന്ദനങ്ങൾ! അവരുടെ സമർപ്പണബോധം ഇന്ത്യൻ പാരാ ബാഡ്മിന്റണിന് വീണ്ടും അഭിമാനകരമായൊരു നിമിഷം സമ്മാനിച്ചിരിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും അവർ തുടർച്ചയായ വിജയം കൈവരിക്കട്ടെയെന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”

 

 

-NK-
 


( റിലീസ് ഐ.ഡി: 2326796) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada