പോസ്റ്റഡ് ഓണ്‍:
21 OCT 2026 8:10PM by PIB Thiruvananthpuram
2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ ഡിസ്കസ് ത്രോ F55 ഇനത്തിൽ മികച്ച വ്യക്തിഗത പ്രകടനത്തോടെ വെങ്കലം നേടിയ കരംജ്യോതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
സ്ഥിരപരിശ്രമവും കഠിനാധ്വാനവും ആത്മവിശ്വാസവും എങ്ങനെ മികച്ച നേട്ടങ്ങളിലേക്ക് നയിക്കുമെന്നതിന് കരംജ്യോതിയുടെ കായിക യാത്ര ഒരു മികച്ച ഉദാഹരണമാണെന്ന് ശ്രീ മോദി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' -ൽ കുറിച്ചു :
"ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ വനിതകളുടെ ഡിസ്കസ് ത്രോ F55 ഇനത്തിൽ മികച്ച വ്യക്തിഗത പ്രകടനത്തോടെ കരംജ്യോതി വെങ്കലം നേടിയിരിക്കുന്നു. അവർക്ക് എൻ്റെ അഭിനന്ദനങ്ങൾ. സ്ഥിരപരിശ്രമവും കഠിനാധ്വാനവും ആത്മവിശ്വാസവും എങ്ങനെ മികച്ച നേട്ടങ്ങളിലേക്ക് നയിക്കുമെന്നതിന് അവരുടെ കായിക യാത്ര ഒരു മികച്ച ഉദാഹരണമാണ്: പ്രധാനമന്ത്രി @narendramodi"
***
NK