പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ രവി കാർത്തിക് ബുഡിഗിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 21 OCT 2026 9:36PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ, പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് S13 വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെള്ളി മെഡൽ നേടിയ രവി കാർത്തിക് ബുഡിഗിനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ കഴിവും കഠിനാധ്വാനവും രാജ്യത്തിന് അഭിമാനമായി മാറിയെന്ന് പറഞ്ഞ ശ്രീ മോദി, വരാനിരിക്കുന്ന മത്സരങ്ങളിലും അദ്ദേഹത്തിന് തുടർ വിജയം നേടാനാകട്ടെ എന്ന് ആശംസിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ്' (X) പ്ലാറ്റ്‌ഫോമിലെ ഒരു കുറിപ്പിൽ  ഇങ്ങനെ പങ്കുവെച്ചു:

"രവി കാർത്തിക് ബുഡിഗിനയുടെ മികച്ച നീന്തൽ പ്രകടനം!

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ, പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് S13 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കഴിവും കഠിനാധ്വാനവും രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും അദ്ദേഹത്തിന് തുടർ വിജയം നേടാനാകട്ടെ എന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi"

***

NK


( റിലീസ് ഐ.ഡി: 2326466) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: Assamese , English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati