പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ അനുഭവ് ചൗധരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
21 OCT 2026 6:32PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ T35 ഇനത്തിൽ മികച്ച സമയത്തോടെ വെങ്കല മെഡൽ നേടിയ അനുഭവ് ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഏഷ്യൻ പാരാ ഗെയിംസിലെ ആദ്യ പങ്കാളിത്തത്തിൽതന്നെ മികച്ച വ്യക്തിഗത സമയം കണ്ടെത്തി അനുഭവ് ശ്രദ്ധേയമായ തുടക്കമാണ് കുറിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മികച്ച നേട്ടത്തിന് അദ്ദേഹത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, കായികരംഗത്തെ അദ്ദേഹത്തിന്റെ ഭാവി യാത്രയിൽ ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്നും ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഓർമിക്കപ്പെടുന്ന അരങ്ങേറ്റം, മികച്ച വ്യക്തിഗത സമയം!
ഏഷ്യൻ പാരാ ഗെയിംസിലെ യാത്രയ്ക്ക് അനുഭവ് ചൗധരി ശ്രദ്ധേയമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. പുരുഷന്മാരുടെ 100 മീറ്റർ T35 ഇനത്തിൽ മികച്ച സമയത്തോടെ അദ്ദേഹം വെങ്കല മെഡൽ നേടി.
ഈ മികച്ച നേട്ടത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. കായികരംഗത്തെ അദ്ദേഹത്തിന്റെ യാത്രയിൽ ഇനിയും നിരവധി നാഴികക്കല്ലുകൾ പിന്നിടാൻ ഈ നേട്ടം വഴിയൊരുക്കട്ടെ: പ്രധാനമന്ത്രി @narendramodi”
****
( റിലീസ് ഐ.ഡി: 2326149)
സന്ദര്‍ശക കൗണ്ടര്‍ : 10