രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഒക്ടോബർ 22 മുതൽ 23 വരെ ഛത്തീസ്ഗഢ് സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 21 OCT 2026 6:29PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 ഒക്ടോബർ 22 മുതൽ 23 വരെ ഛത്തീസ്ഗഢിൽ ഔദ്യോഗിക സന്ദർശനം നടത്തും.

 

ഒക്ടോബർ 22-ന് റായ്പൂരിലെ ലോക് ഭവനിൽ  പൂജ്യ മാതാ ഹാസി ദേവി ജിയുടെ സ്മരണാർത്ഥം  സ്മരണിക നാണയം രാഷ്ട്രപതി പ്രകാശനം ചെയ്യും. അന്നേ ദിവസം തന്നെ,  റായ്പൂരിൽ നുവാഖായ് ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന 'സേവാ സമ്മാൻ പർവ്', 'യുവ പ്രബോധൻ' എന്നീ ചടങ്ങുകളിലും രാഷ്ട്രപതി സംബന്ധിക്കും.

 

ഒക്ടോബർ 23-ന് ജഗ്ദൽപൂരിൽ, ബസ്തർ ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള മുരിയ ദർബാറിലും ഒരു പൊതു പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും

****


( റിലീസ് ഐ.ഡി: 2326139) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी