പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ തേജൽബെൻ ദാമോറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പോസ്റ്റഡ് ഓണ്‍: 20 OCT 2026 9:09PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ വനിതാ വിഭാഗത്തിലെ 200 മീറ്റർ T12 മത്സരത്തിൽ വെങ്കല മെഡൽ നേടിയ തേജൽബെൻ ദാമോറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

തന്റെ ഏഷ്യൻ പാരാ ഗെയിംസ് യാത്രയ്ക്ക് അവിസ്മരണീയ അരങ്ങേറ്റത്തിലൂടെ അവർ മികച്ച തുടക്കം കുറിച്ചതായി നിരീക്ഷിച്ച ശ്രീ മോദി, പ്രമുഖ അന്താരാഷ്ട്ര വേദിയിലെ ഇത്തരം വാഗ്ദാനപൂർണ്ണമായ പ്രകടനം അവരുടെ കഴിവിലേക്കും സാധ്യതകളിലേക്കുമാണ് വിരൽചൂണ്ടുന്നതെന്ന് പ്രസ്താവിക്കുകയും വരാനിരിക്കുന്ന ശ്രമങ്ങൾക്ക്  എല്ലാവിധ ആശംസകൾ  നേരുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' -ൽ കുറിച്ചു :

"തേജൽബെൻ ദാമോറിന് എന്നെന്നും ഓർത്തുവെക്കാനൊരു മികച്ച അരങ്ങേറ്റം!

വനിതകളുടെ 200 മീറ്റർ T12 ഇനത്തിൽ വെങ്കലം നേടി ഏഷ്യൻ പാരാ ഗെയിംസ് യാത്രയ്ക്ക് അവർ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര വേദിയിലെ ഇത്തരം വാഗ്ദാനപൂർണ്ണമായ പ്രകടനം അവരുടെ കഴിവിലേക്കും സാധ്യതകളിലേക്കുമാണ് വിരൽചൂണ്ടുന്നത്. വരാനിരിക്കുന്ന ശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi"

***

NK


( റിലീസ് ഐ.ഡി: 2325920) സന്ദര്‍ശക കൗണ്ടര്‍ : 5