പ്രധാനമന്ത്രിയുടെ ഓഫീസ്
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലും ഗ്രാമീണ സമൃദ്ധി ഉറപ്പാക്കുന്നതിലും അഗ്രിവോൾട്ടായിക്സിന്റെ സാധ്യതകൾ എടുത്തുപറയുന്ന കേന്ദ്രമന്ത്രിമാരായ ശ്രീ പ്രൽഹാദ് ജോഷിയുടെയും ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെയും ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
21 OCT 2026 11:52AM by PIB Thiruvananthpuram
കേന്ദ്രമന്ത്രിമാരായ ശ്രീ പ്രൽഹാദ് ജോഷിയും ശ്രീ ശിവരാജ് സിംഗ് ചൗഹാനും എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
സൗരോർജ്ജ ഉൽപ്പാദനവും കൃഷിയും സംയോജിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ അഗ്രിവോൾട്ടായിക്സ് (Agrivoltaics)-നുള്ള സാധ്യതകളെക്കുറിച്ചാണ് കേന്ദ്രമന്ത്രിമാരായ ശ്രീ പ്രൽഹാദ് ജോഷിയും ശ്രീ ശിവരാജ് സിംഗ് ചൗഹാനും ഈ ലേഖനത്തിൽ കുറിക്കുന്നത്. അഗ്രിവോൾട്ടായിക്സിന് എങ്ങനെ അധിക വരുമാനം നൽകാനും ഊർജ്ജച്ചെലവ് കുറയ്ക്കാനും വിളവ് വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ലേഖനം എടുത്തുപറയുന്നു; കൃഷിയിടങ്ങൾക്ക് ഊർജ്ജം പകരുന്നതിനും ഗ്രാമീണ സമൃദ്ധി കൈവരിക്കുന്നതിനുമുള്ള മികച്ചൊരു കാഴ്ചപ്പാടാണ് ഇത് മുന്നോട്ടുവെക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' -ൽ കുറിച്ചു :
"സൗരോർജ്ജ ഉൽപ്പാദനവും കൃഷിയും സംയോജിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ അഗ്രിവോൾട്ടായിക്സ് (Agrivoltaics)-നുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്രമന്ത്രിമാരായ ശ്രീ @JoshiPralhad, ശ്രീ @ChouhanShivraj എന്നിവർ കുറിക്കുന്നു. ഇത് എങ്ങനെ കർഷകർക്ക് അധിക വരുമാനം നൽകാനും ഊർജ്ജച്ചെലവ് കുറയ്ക്കാനും വിളവ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് അവർ എടുത്തുപറയുന്നു.
കൃഷിയിടങ്ങൾക്ക് ഊർജ്ജം പകരുന്നതിനും ഗ്രാമീണ സമൃദ്ധി കൈവരിക്കുന്നതിനും സഹായകരമാകുന്ന മികച്ചൊരു വായന."
https://indianexpress.com/article/opinion/columns/india-solar-farming-viksit-bharat-agrivoltaics-10929961/lite/
***
NK
( റിലീസ് ഐ.ഡി: 2325855)
സന്ദര്‍ശക കൗണ്ടര്‍ : 8