പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ജെഹാൻ ദൊറാബ് മദനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 20 OCT 2026 7:36PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ സിംഗിൾസ് ക്ലാസ് 1 ഇനത്തിൽ വെങ്കല മെഡൽ നേടിയ ജെഹാൻ ദൊറാബ് മദനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യയുടെ പാരാ ടേബിൾ ടെന്നീസ് താരങ്ങൾ രാജ്യത്തിന് അഭിമാനമായി തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ജെഹാന്റെ നേട്ടം അദ്ദേഹത്തിന്റെ ആവേശത്തിന്റെയും കഴിവിന്റെയും പ്രതിഫലനമാണെന്ന് വ്യക്തമാക്കി. വരുംകാലങ്ങളിൽ അദ്ദേഹം കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

“ഇന്ത്യയുടെ പാരാ ടേബിൾ ടെന്നീസ് താരങ്ങൾ നമുക്ക് ഏറെ അഭിമാനം പകരുന്നത് തുടരുകയാണ്.

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ സിംഗിൾസ് ക്ലാസ് 1 ഇനത്തിൽ ജെഹാൻ ദൊറാബ് മദൻ വെങ്കല മെഡൽ നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടം ആവേശത്തിന്റെയും കഴിവിന്റെയും പ്രതിഫലനമാണ്.

വരുംകാലങ്ങളിൽ അദ്ദേഹം വിജയത്തിന്റെ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.

— പ്രധാനമന്ത്രി നരേന്ദ്രമോദി”

 

 

-SK-


( റിലീസ് ഐ.ഡി: 2325566) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati