പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസ്ൽ വെള്ളി മെഡൽ നേടിയ അശോകിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
20 OCT 2026 7:37PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 65 കിലോഗ്രാമിൽ താഴെയുള്ള പാരാ പവർലിഫ്റ്റിംഗ് ഇനത്തിൽ വെള്ളി മെഡൽ നേടിയ അശോകിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിലും ആത്മവിശ്വാസത്തിലും അഭിമാനം പ്രകടിപ്പിച്ച ശ്രീ മോദി, മികച്ച പ്രകടനത്തെ പ്രശംസിക്കുകയും വരാനിരിക്കുന്ന മത്സരങ്ങൾക്കും പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ ഇപ്രകാരം കുറിച്ചു:
“അശോകിന്റെ മികച്ച പ്രകടനം!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 65 കിലോഗ്രാമിൽ താഴെയുള്ള പാരാ പവർലിഫ്റ്റിംഗ് ഇനത്തിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിലും ആത്മവിശ്വാസത്തിലും അഭിമാനിക്കുന്നു. വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്കും മത്സരങ്ങൾക്കും ആശംസകൾ.
— പ്രധാനമന്ത്രി നരേന്ദ്രമോദി”
-SK-
( റിലീസ് ഐ.ഡി: 2325542)
സന്ദര്‍ശക കൗണ്ടര്‍ : 21