പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F46 ഇനത്തിൽ സ്വർണ്ണം നേടിയ റിങ്കു ഹൂഡയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം.

പോസ്റ്റഡ് ഓണ്‍: 19 OCT 2026 10:13PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F46 ഇനത്തിൽ, ഈ സീസണിലെ മികച്ച പ്രകടനമായ 65.11 മീറ്റർ എറിഞ്ഞ് സ്വർണ്ണ മെഡൽ നേടിയ റിങ്കു ഹൂഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

റിങ്കു ഹൂഡയുടെ അസാധാരണമായ പ്രകടനം അദ്ദേഹത്തിന്റെ അച്ചടക്കത്തെയും അർപ്പണബോധത്തെയുമാണ് എടുത്തുകാട്ടുന്നതെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിനു തുടർവിജയങ്ങൾ ഉണ്ടാകട്ടെയെന്നും പുതിയ ഉയരങ്ങൾ കീഴടക്കുന്നത് തുടരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു;

“റിങ്കു ഹൂഡയ്ക്ക് മികച്ചൊരു നേട്ടം! 65.11 മീറ്ററിന്റെ ഈ സീസണിലെ മികച്ച ദൂരം എറിഞ്ഞുകൊണ്ട് ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ജാവലിൻ ത്രോ F46 ഇനത്തിൽ റിങ്കു സ്വർണ്ണം നേടിയിരിക്കുന്നു! ഈ അസാധാരണ പ്രകടനം അദ്ദേഹത്തിന്റെ അച്ചടക്കത്തെയും അർപ്പണബോധത്തെയുമാണ് എടുത്തുകാട്ടുന്നത്. അദ്ദേഹം ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കട്ടെ: PM @narendramodi”.

-NK-

( റിലീസ് ഐ.ഡി: 2325358) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Kannada