ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പഞ്ചാബിൽ ‘ചിട്ട’ (സിന്തറ്റിക് ലഹരിമരുന്ന് ) വ്യാപാരികൾക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട മാൻസ, സംഗ്രൂർ, ഗുരുദാസ്പൂർ എന്നിവിടങ്ങളിലുള്ളവരുടെ കുടുംബങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ 2026 ഒക്ടോബർ 20-ന് സന്ദർശിക്കും.

പഞ്ചാബിനെ ലഹരി ഉപയോഗമെന്ന അഗാധഗർത്തത്തിലേക്ക് തള്ളിവിടാൻ സംസ്ഥാന ഗവൺമെൻ്റ് ഒരു അവസരവും പാഴാക്കിയിട്ടില്ലെന്നും, ഇതിൻ്റെ ഫലമായി നിരവധി കുടുംബങ്ങൾക്ക് മക്കളെ നഷ്ടപ്പെട്ടുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി.

ഈ കുടുംബങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല.

ലഹരി വ്യാപാരത്തിൻ്റെ ഇരുണ്ട ലോകത്തിനെതിരെ പോരാടുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ല. സംസ്ഥാനത്തെ ജനങ്ങൾ ഇതിന് തക്കതായ മറുപടി നൽകും.

പഞ്ചാബിനെയും രാജ്യത്തെയാകെയും ലഹരിമരുന്ന്ഭീഷണിയിൽനിന്ന് പൂർണമായി മുക്തമാക്കുന്നതിനായി, ലഹരിവസ്തുക്കൾ കടത്തുന്നവരെ കണ്ടെത്തി ജയിലിലടയ്ക്കുമെന്ന് കേന്ദ്ര ഗവൺമെൻ്റ് ഉറപ്പുനൽകുന്നു.

പോസ്റ്റഡ് ഓണ്‍: 18 OCT 2026 9:10PM by PIB Thiruvananthpuram

പഞ്ചാബിലെ മാൻസ, സംഗ്രൂർ, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ ‘ചിട്ട’ വ്യാപാരികൾക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ     പേരിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ കേന്ദ്ര ആഭ്യന്തര സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ 2026 ഒക്ടോബർ 20-ന് സന്ദർശിക്കും.

 

എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഒരു കുറിപ്പിൽ, പഞ്ചാബ് ഗവണ്മെൻ്റിനെ വിമർശിച്ചുകൊണ്ട് ശ്രീ അമിത് ഷാ ഇപ്രകാരം പറഞ്ഞു: ലഹരിമരുന്ന് ദുരുപയോഗത്തിൻ്റെ     അഗാധഗർത്തത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടുന്നതിനായുള്ള ഒരു അവസരവും പഞ്ചാബ് ഗവണ്മെൻ്റ്  പാഴാക്കിയിട്ടില്ല. ഇതിൻ്റെ  ഫലമായി നിരവധി കുടുംബങ്ങൾക്ക് മക്കളെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി."

 

ഈ കുടുംബങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾക്കതീതമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോരാടുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും സംസ്ഥാനത്തെ ജനങ്ങൾ ഇതിന് ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ചിട്ട’ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി ജയിലിലടയ്ക്കുമെന്നും അതുവഴി പഞ്ചാബിനെയും രാജ്യത്തെയാകെയും ലഹരിയുടെ ഭീഷണിയിൽനിന്ന് പൂർണമായി മുക്തമാക്കുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു.

****


( റിലീസ് ഐ.ഡി: 2324971) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Punjabi , Gujarati