രാജ്യരക്ഷാ മന്ത്രാലയം
താജിക്കിസ്ഥാനിൽ നടക്കുന്ന എസ്സിഒ സമിതി ഗവൺമെൻ്റ് മേധാവിമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യരക്ഷ മന്ത്രി ശ്രീ രാജ്നാഥ് സിങ് പങ്കെടുക്കും
പോസ്റ്റഡ് ഓണ്:
18 OCT 2026 11:22AM by PIB Thiruvananthpuram
ഷാങ്ഹായ് സഹകരണ സംഘടന(SCO)യുടെ ഗവൺമെൻ്റ് മേധാവികളുടെ (CHG) 25-ാമത് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് രാജ്യരക്ഷ മന്ത്രി ശ്രീ രാജ്നാഥ് സിങ് താജിക്കിസ്ഥാനിലെ ദുഷാൻബെ സന്ദർശിക്കും. 2026 ഒക്ടോബർ 19, 20 തീയതികളിലാണ് യോഗം നടക്കുന്നത്.
എസ്സിഒ അംഗരാജ്യങ്ങൾക്കിടയിലെ ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ച് വ്യാപാരം, സമ്പദ്വ്യവസ്ഥ, നിക്ഷേപം, കണക്റ്റിവിറ്റി, നൂതനാശയങ്ങൾ, സാംസ്കാരിക-മാനവിക വിനിമയങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് യോഗം ഊന്നൽ നൽകും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സഹകരണ സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയും സംഘടനയുടെ സാമ്പത്തികവും സ്ഥാപനപരവുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിലയിരുത്തുകയും ചെയ്യും
എസ്സിഒയുടെ വിവിധ സംവിധാനങ്ങളിൽ ഇന്ത്യ സജീവമായി ഇടപെട്ടുവരികയാണ്. സ്റ്റാർട്ടപ്പുകളും നൂതനാശയങ്ങളും, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള വിനിമയങ്ങൾ തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളിലൂടെ പ്രാദേശിക സഹകരണത്തിന് ഇന്ത്യ തുടർന്നും സംഭാവന നൽകുന്നു. സംഘടനയ്ക്കുള്ളിൽ പ്രായോഗികവും പരസ്പര പ്രയോജനകരവുമായ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് മറ്റ് എസ്സിഒ അംഗരാജ്യങ്ങളുമായി ആശയങ്ങൾ കൈമാറുന്നതിനുള്ള അവസരം ഈ യോഗത്തിലൂടെ ഇന്ത്യയ്ക്ക് ലഭിക്കും .
2025 നവംബർ 18-ന് റഷ്യയിലെ മോസ്കോയിലാണ് ഇതിന് മുൻപ് ഗവൺമെൻ്റ് മേധാവികളുടെ യോഗം നടന്നത്. അതിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ പങ്കെടുത്തിരുന്നു.
******
( റിലീസ് ഐ.ഡി: 2324881)
സന്ദര്ശക കൗണ്ടര് : 5