പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ ഗ്വാളിയോറിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്:
18 OCT 2026 10:25AM by PIB Thiruvananthpuram
മധ്യപ്രദേശിലെ ഗ്വാളിയോറിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
"മധ്യപ്രദേശിലെ ഗ്വാളിയോറിലുണ്ടായ അപകടത്തിൽ ജീവഹാനി ഉണ്ടായ വിവരം ഏറെ വിഷമമുണ്ടാക്കുന്നു. വേർപാടിന്റെ വേദനയിലായ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി @narendramodi"