പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ച ഗ്രനഡ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
08 OCT 2026 7:21PM by PIB Thiruvananthpuram
ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ഊഷ്മളമായ ആശംസകൾ അറിയിച്ച ഗ്രനഡ പ്രധാനമന്ത്രി ഡിക്കോൺ മിച്ചലിനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.
ഇന്ത്യയും ഗ്രനഡയും തമ്മിലുള്ള സൗഹൃദത്തെ താൻ ആഴത്തിൽ വിലമതിക്കുന്നുവെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറ്റ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീ മോദി 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ കുറിച്ചു:
"പ്രധാനമന്ത്രി ഡിക്കോൺ മിച്ചൽ, താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. ഇന്ത്യയും ഗ്രനഡയും തമ്മിലുള്ള സൗഹൃദത്തെ ഞാൻ ആഴത്തിൽ വിലമതിക്കുന്നു; നമ്മുടെ അടുത്ത ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
@hondickon"
***
SK
( റിലീസ് ഐ.ഡി: 2321548)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada