വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL) 'പ്രശസ്ത്' (PRASHAST) വഴി സമഗ്ര വിദ്യാഭ്യാസ ബോധവൽക്കരണ മൊഡ്യൂളിന്റെ രാജ്യവ്യാപകമായ പ്രദർശനം സംഘടിപ്പിച്ചു

60,000-ത്തിലധികം സ്കൂളുകൾ പങ്കെടുത്തു; 72 ലക്ഷത്തിലധികം അധ്യാപകർക്ക് ഇതിനകം അവബോധം നൽകി

പോസ്റ്റഡ് ഓണ്‍: 08 OCT 2026 1:59PM by PIB Thiruvananthpuram
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുമായി (CwSN) ബന്ധപ്പെട്ട് 30 മിനിറ്റ് ദൈർഘ്യമുള്ള സമഗ്ര വിദ്യാഭ്യാസ ബോധവൽക്കരണ, മൊഡ്യൂളിന്റെ രാജ്യവ്യാപകമായ പ്രദർശനം രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ 'പ്രശസ്ത്' (PRASHAST) പോർട്ടൽ വഴി കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL) സംഘടിപ്പിച്ചു.
 
അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, അധ്യാപകേതര ജീവനക്കാർ എന്നിവർ CwSN-ന്റെ ആവശ്യങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും സുരക്ഷിതവും പ്രാപ്യവും പിന്തുണ നൽകുന്നതുമായ ഒരു സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പങ്കാളികളാകുന്നുണ്ടെന്നും ഉറപ്പാക്കിക്കൊണ്ട്, ഉൾക്കൊള്ളലിന്റെ (Inclusion) സമഗ്ര സ്കൂൾ സമീപനം പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
 
സ്കൂൾ ജീവനക്കാർക്ക് ഉചിതവും മാന്യവുമായ പെരുമാറ്റരീതികൾ സ്വീകരിക്കാൻ സഹായിക്കുന്നതിനായി  ഈ മൊഡ്യൂൾ പ്രായോഗിക ഉദാഹരണങ്ങളും സംവേദനാത്മക (interactive) പ്രവർത്തനങ്ങളും ഉപയോഗിക്കുന്നു. ഇത് 12 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്. സ്കൂൾ മേധാവികൾ, അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, കൂടാതെ ആയമാർ, ഡ്രൈവർമാർ, ക്ലറിക്കൽ ജീവനക്കാർ, റിസപ്ഷനിസ്റ്റുകൾ, ഡീനുകൾ, വാർഡൻമാർ എന്നിവരടങ്ങുന്ന അധ്യാപകേതര ജീവനക്കാർ എന്നിവർക്കായി ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പരിപാടി.
 
കഴിഞ്ഞ മൂന്ന് മാസമായി 'പ്രശസ്ത്' വഴി അധ്യാപകർക്ക് സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാഭ്യസ വകുപ്പ് തുടർച്ചയായ ബോധവൽക്കരണം നടത്തിവരുന്നു. സമർപ്പിത മൊഡ്യൂളിലൂടെ 72 ലക്ഷത്തിലധികം അധ്യാപകർക്ക് ഇതിനകം ബോധവൽക്കരണം നൽകിക്കഴിഞ്ഞു.
 
 
 ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശ നിയമം (RPwD Act) 2016-ന് പരിധിയിൽ വരുന്ന ഭിന്നശേഷി സാധ്യതയുള്ള കുട്ടികളെ തിരിച്ചറിയുന്നതിനുള്ള സ്കൂൾ അധിഷ്ഠിത ഡിജിറ്റൽ സംവിധാനമാണ് പ്രശസ്ത് (PRASHAST). ഇതിന്റെ രണ്ട് ഭാഗങ്ങളുള്ള ചെക്ക്‌ലിസ്റ്റ്, സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നു. അതേസമയം സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ കേസുകൾ പരിശോധിക്കുകയും ആവശ്യമുള്ളിടത്ത് മെഡിക്കൽ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്യുന്നു.
 
 
രാജ്യവ്യാപകമായി നടന്ന പ്രദർശനത്തിൽ 60,000-ത്തിലധികം സ്കൂളുകൾ പങ്കെടുത്തു. ഈ മാസത്തിൽ പങ്കാളിത്തം കൂടുതൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
സമഗ്ര വിദ്യാഭ്യാസം ഒരു പൊതു ഉത്തരവാദിത്വമാണെന്ന് ഈ സംരംഭം അടിവരയിടുന്നു. ക്ലാസ് മുറി, ഓഫീസ് എന്നിവ മുതൽ ഗതാഗത സംവിധാനവും മറ്റ് പൊതു ഇടങ്ങളും വരെ—കുട്ടി സ്കൂളിൽ നടത്തുന്ന ഓരോ ആശയവിനിമയവും അവരെ ഉൾക്കൊള്ളിക്കുന്ന അനുഭവത്തിന് സംഭാവന നൽകുന്നു.
 
ദേശീയ വിദ്യാഭ്യാസ നയം (NEP), 2020, RPwD നിയമം 2016 എന്നിവയ്ക്ക് അനുസൃതമായി, തുല്യവും പ്രാപ്യവും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
 
 
SKY
 
****

 

 

( റിലീസ് ഐ.ഡി: 2320844) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali-TR , Punjabi