പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ചതിന് ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റിനോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 07 OCT 2026 8:49PM by PIB Thiruvananthpuram

ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റിന്റെ  ഊഷ്മളമായ ആശംസകൾക്കും ചിന്തോദ്ദീപകമായ വാക്കുകൾക്കും നന്ദി പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡൊമിനിക്കയുമായുള്ള ദീർഘകാല സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നുവെന്ന് ആവർത്തിച്ചു വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ജനങ്ങളുടെ പരസ്പര പുരോഗതിക്കും സമൃദ്ധിക്കുമായി ഒന്നിച്ച് പ്രവർത്തിക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധതയും പ്രധാനമന്ത്രി അറിയിച്ചു.

ശ്രീ മോദി എക്സിൽ ഇങ്ങനെ കുറിച്ചു:

പ്രധാനമന്ത്രി സ്‌കെറിറ്റ്, അങ്ങയുടെ ഊഷ്മളമായ ആശംസകൾക്കും ചിന്തോദ്ദീപകമായ വാക്കുകൾക്കും നന്ദി. ഡൊമിനിക്കയുമായുള്ള ദീർഘകാല സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നു. നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുവായ പുരോഗതിക്കും സമൃദ്ധിക്കുമായി ഒന്നിച്ച് പ്രവർത്തിക്കുന്നതിനും ഞങ്ങൾ ആഗ്രഹിക്കുന്നു.

***

SK


( റിലീസ് ഐ.ഡി: 2320720) സന്ദര്‍ശക കൗണ്ടര്‍ : 5