പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണ തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ചതിന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
07 OCT 2026 9:04PM by PIB Thiruvananthpuram
ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുടെ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. പരസ്പര വിശ്വാസത്തിലും ധാരണയിലും അധിഷ്ഠിതമായ ദൃഢമായ പങ്കാളിത്തമാണ് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ളതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. വികസിത ഭാരതം, സമൃദ്ധമായ ഭൂട്ടാൻ എന്നീ പൊതു ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടർന്നും ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീ മോദി 'X'-ൽ ഇങ്ങനെ കുറിച്ചു:
പ്രധാനമന്ത്രി ടോബ്‌ഗേ, അങ്ങയുടെ ഊഷ്മളവും ഹൃദയസ്പർശിയുമായ സന്ദേശത്തിന് നന്ദി.
പരസ്പര വിശ്വാസത്തിലും ധാരണയിലും അധിഷ്ഠിതമായ ദൃഢമായ പങ്കാളിത്തമാണ് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ളത്. വികസിത ഭാരതം, സമൃദ്ധമായ ഭൂട്ടാൻ എന്നീ പൊതുവായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ അടുത്ത സഹകരണം തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു.
@tsheringtobgay
***
NK
( റിലീസ് ഐ.ഡി: 2320621)
സന്ദര്‍ശക കൗണ്ടര്‍ : 4