പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ എൽ.കെ.അഡ്വാനിയെ സന്ദർശിച്ച് ആശീർവാദം തേടി

പോസ്റ്റഡ് ഓണ്‍: 07 OCT 2026 9:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുൻ ഉപ പ്രധാനമന്ത്രി ശ്രീ എൽ.കെ.അഡ്വാനിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കുകയും ആശീർവാദം തേടുകയും ചെയ്തു. ശ്രീ അഡ്വാനിയുടെ പതിറ്റാണ്ടുകളായുള്ള പൊതുസേവനത്തെയും ദേശീയ ജീവിതത്തിന് നൽകിയ സംഭാവനകളെയും ശ്രീ മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യത്തിന്റെ പുരോഗതിയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"അഡ്വാനി ജിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കുകയും ആശീർവാദം തേടുകയും ചെയ്തു.

അദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള പൊതുസേവനവും നമ്മുടെ ദേശീയ ജീവിതത്തിന് നൽകിയ സംഭാവനകളും മായാത്ത മുദ്രയാണ് പതിപ്പിച്ചത്.

ഇന്ത്യയുടെ പുരോഗതി ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു."

***

SK


( റിലീസ് ഐ.ഡി: 2320579) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , हिन्दी , Assamese , Gujarati , Telugu , Kannada