പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​രാഷ്ട്രപതിയുടെ ആശംസകൾക്കും സ്നേഹത്തോടെയുള്ള വാക്കുകൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 07 OCT 2026 8:17PM by PIB Thiruvananthpuram

രാഷ്ട്രപതിയുടെ ആശംസകൾക്കും സ്നേഹത്തോടെയുള്ള വാക്കുകൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദി അറിയിച്ചു.

ഓരോ ഘട്ടത്തിലും ജനങ്ങളുടെ സ്നേഹവും വിശ്വാസവും അനുഗ്രഹങ്ങളും വഴികാട്ടിയ, ഏറെ സംതൃപ്തി നൽകിയ സേവനയാത്രയായിരുന്നു ഈ വർഷങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുണ്ടായ പുരോഗതിയെല്ലാം സാധ്യമായത് കോടിക്കണക്കിന് ഇന്ത്യക്കാർ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും രാജ്യത്തിന്റെ പരിവർത്തനത്തിൽ പങ്കാളികളായതിനാലാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ മാറ്റം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രതിഫലിക്കുന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ഏവരും ഒരുമിച്ച് മുന്നേറുമ്പോൾ, അതേ കർത്തവ്യബോധത്തോടെയും അർപ്പണബോധത്തോടെയും തുടർന്നും രാജ്യത്തെ സേവിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

എക്സിൽ പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പ്:

“രാഷ്ട്രപതി ജീ, ആശംസകൾക്കും സ്‌നേഹത്തോടെയുള്ള വാക്കുകൾക്കും നന്ദി.

ഓരോ ഘട്ടത്തിലും ജനങ്ങളുടെ സ്നേഹവും വിശ്വാസവും അനുഗ്രഹങ്ങളും വഴികാട്ടിയ, ഏറെ സംതൃപ്തി നൽകിയ സേവനയാത്രയായിരുന്നു ഈ വർഷങ്ങൾ.

നാം സാക്ഷ്യം വഹിക്കുന്ന രാജ്യത്തിന്റെ പുരോഗതിയെല്ലാം സാധ്യമായത് കോടിക്കണക്കിന് ഇന്ത്യക്കാർ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും രാജ്യത്തിന്റെ പരിവർത്തനത്തിൽ പങ്കാളികളായതിനാലാണ്. ഈ മാറ്റം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പ്രതിഫലിക്കുന്നത് പ്രത്യേക സന്തോഷമേകുന്നു.

നാമെല്ലാവരും ഒരുമിച്ച് വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി മുന്നേറുമ്പോൾ, അതേ കർത്തവ്യബോധത്തോടെയും അർപ്പണബോധത്തോടെയും ഞാൻ രാജ്യത്തെ സേവിക്കുന്നത് തുടരും. @rashtrapatibhvn”

 

****


( റിലീസ് ഐ.ഡി: 2320392) സന്ദര്‍ശക കൗണ്ടര്‍ : 12