പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസ് വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി നേടിയ അന്തിം പംഗാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

പോസ്റ്റഡ് ഓണ്‍: 04 OCT 2026 9:51AM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസ് വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ അന്തിം പംഗാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ പ്രകടനം മാതൃകാപരമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മികച്ച പ്രകടനമാണ് അവർ കാഴ്ചവെച്ചതെന്നും പറഞ്ഞു.

അന്തിം പംഗാലിന് തുടർവിജയങ്ങൾ ആശംസിച്ച ശ്രീ മോദി, അവർ രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കുമെന്നും മറ്റ് കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

"ഏഷ്യൻ ഗെയിംസിൽ അന്തിം പംഗാൽ നേടിയ വെള്ളി മെഡൽ തീർത്തും മാതൃകാപരമാണ്! വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിലെ മികച്ച പ്രകടനത്തിന് അവർക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കാനും മറ്റ് കായികതാരങ്ങൾക്ക് പ്രചോദനമാകാനും അവർക്ക് സാധിക്കട്ടെ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി"

 

***

SK

( റിലീസ് ഐ.ഡി: 2318824) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: Kannada , English , Urdu , Marathi , हिन्दी , Gujarati