പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 03 OCT 2026 7:32PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസ് ഫൈനലിൽ ആധികാരിക വിജയം നേടി സ്വർണം നിലനിർത്തിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആദ്യമായാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകൾ നേടുന്നതെന്നും, ഇതോടെ ആകെ അഞ്ചാം സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. താരങ്ങളുടെ പ്രകടനം അസാധാരണമായ മുന്നേറ്റമായിരുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകൾ ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതും ഇതാദ്യമാണെന്നതിനാൽ ഈ നേട്ടത്തിന് കൂടുതൽ പ്രത്യേകതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യൻ ഹോക്കി വേദിയിൽ ഇന്ത്യൻ ഹോക്കി തലയുയർത്തി നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ എക്സ് പോസ്റ്റ്: 

“2026 ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ഹോക്കിയെ സംബന്ധിച്ച് ഏറെ സവിശേഷമായിരിക്കുകയാണ്!

ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തി ഫൈനലിൽ ആധികാരിക വിജയം നേടിയ നമ്മുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ആദ്യമായി തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണങ്ങൾ; ആകെ എണ്ണത്തിൽ അഞ്ചാം സ്വർണം... നമ്മുടെ താരങ്ങളുടെ അസാധാരണമായ മുന്നേറ്റമായിരുന്നു ഇത്.

ഒരേ ഏഷ്യൻ ഗെയിംസിൽ നമ്മുടെ പുരുഷ-വനിതാ ഹോക്കി ടീമുകൾ സ്വർണം നേടിയതും ഇതാദ്യമായതിനാൽ ഈ വിജയം കൂടുതൽ സവിശേഷമാകുന്നു. ഏഷ്യൻ വേദിയിൽ ഇന്ത്യൻ ഹോക്കി തലയുയർത്തി നിൽക്കുന്നു എന്നത് വ്യക്തമാണ്:  പ്രധാനമന്ത്രി നരേന്ദ്ര മോദി”

 

****

SK

 


( റിലീസ് ഐ.ഡി: 2318773) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Telugu