പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ പർവീണിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
02 OCT 2026 6:11PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗ് ഫൈനലിലെ കടുത്ത പോരാട്ടത്തിനൊടുവിൽ സ്വർണമെഡൽ കരസ്ഥമാക്കിയ പർവീണിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പർവീണിന്റെ നേട്ടം ഇന്ത്യൻ ബോക്സിംഗ് ചരിത്രത്തിൽ മറ്റൊരു മഹത്തായ അധ്യായം കൂടി കൂട്ടിച്ചേർത്തതായി പ്രധാനമന്ത്രി പറഞ്ഞു. അവരുടെ വിജയം ഏറെ പ്രചോദനം നൽകുന്നതാണെന്നും കായിക രംഗത്തോടുള്ള പ്രതിബദ്ധത എടുത്തു കാട്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിലെ ഉദ്യമങ്ങൾക്ക് ശ്രീ മോദി പർവീണിന് ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
"അതിമനോഹരമായ സ്വർണനേട്ടം!
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗ് ഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിൽ സ്വർണം നേടിയ പർവീണിന് അഭിനന്ദനങ്ങൾ. ഇന്ത്യൻ ബോക്സിംഗിന് മറ്റൊരു അവിസ്മരണീയ അധ്യായം കൂട്ടിച്ചേർക്കുന്ന മികച്ചൊരു നേട്ടമാണിത്. അവരുടെ വിജയം ഏറെ പ്രചോദനം നൽകുന്നതും കായിക മികവിനോടുള്ള പ്രതിബദ്ധത വെളിവാക്കുന്നതുമാണ്. അവരുടെ ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും എന്റെ ആശംസകൾ: പ്രധാനമന്ത്രി @narendramodi"
( റിലീസ് ഐ.ഡി: 2318429)
സന്ദര്‍ശക കൗണ്ടര്‍ : 5